ജനകീയ പ്രവർത്തന പത്രിക - ടൂറിസം
16,738 പുതിയ കൊവിഡ് കേസുകൾ, പകുതിയിലേറെ മഹാരാഷ്ട്രയിൽ
സംസ്ഥാനത്ത് ഇന്ന് 3677 പേർക്ക് കൊവിഡ്
Published:01 February 2019
സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവായ താരമാണ് സണ്ണി ലിയോൺ. ഫിറ്റനസിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്ന താരം തന്റെ ഫിറ്റ്നസ് വിഡിയോയുമായി എല്ലായിപ്പോഴും ആരാധകർക്ക് മുന്നിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോഴിതാ ഒരു കിടിലൻ ഫിറ്റ്നസ് ചാലഞ്ചുമായി എത്തിയിരിക്കുകയാണ് താരം.
ഭർത്താവ് ഡാനിയൽ വെബറിനൊപ്പം കൈകോർത്ത് പിടിച്ച വിഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഹാൻഡ് കഫ് ചാലഞ്ച് എന്നു പേരിട്ടിരിക്കുന്ന ചാലഞ്ച് വളരെ രസകരമാണെന്നാണ് സണ്ണി പറയുന്നത്. ഒരിക്കലും പിരിഞ്ഞിരിക്കാൻ പറ്റാത്ത ആൾക്കൊപ്പമോ വസ്തുവിനൊപ്പമോ കൈ കൂട്ടിക്കെട്ടി ജിമ്മിൽ സമയം ചെലവഴിക്കാനാണ് സണ്ണിയുടെ ചാലഞ്ച്.
സണ്ണി ട്രെഡ് മില്ല് ഉപയോഗിക്കുമ്പോൾ അടുത്തു നിന്നു ഡംബൽ ഉപയോഗിക്കുകയാണ് വെബർ. ഇരുവരും ഒന്നിച്ച് ട്രെഡ് മില്ല് വർക്ക് ഔട്ടും ചെയ്യുന്നുണ്ട് വിഡിയോയിൽ. ഇരുവരുടേയും പ്രണയത്തിനു പതിനായിരങ്ങളാണ് കമെന്റുമായി എത്തിയിരിക്കുന്നത്. ഏതെങ്കിലും താരങ്ങൾ ഈ ചാലഞ്ച് ഏറ്റെടുക്കുമോ എന്നു കാത്തിരിക്കുകയാണ് ആരാധകർ.