21
July 2019 - 3:20 pm IST

Download Our Mobile App

Flash News
Archives

Travel

railway-station.jpg

മൂന്നാറിൽ പണ്ട് തീവണ്ടിയോടിയിരുന്ന കാലം...

Published:02 February 2019

ഇന്ത്യയിലെ തന്നെ ആദ്യത്തെ മോണോ റെയ്‌ൽ സംവിധാനം കുണ്ടളവാലിയായിരുന്നു. മുൻപിലെയും പുറകിലെയും ചക്രങ്ങൾ പാളത്തിലൂടെ സഞ്ചരിക്കുമ്പോൾ വാഹനം ബാലൻസ് ചെയ്യാൻ സൈഡിൽ ഒരു വലിയ ചക്രം കാണും. ഈ ചക്രം പാളത്തിനു സമാന്തരമായ ചെറിയ റോഡിൽ കൂടിയായിരിക്കും സഞ്ചരിക്കുന്നത്. ഇതാണാ മോണോ റെയ്‌ലിന്‍റെ സംവിധാനം.

നിലവിൽ കേരളത്തിൽ റെയ്ൽവെ സംവിധാനമില്ലാത്ത ജില്ലകളാണ് ഇടുക്കിയും വയനാടും. ഇന്ന് ഇങ്ങനെ പറഞ്ഞു പഠിക്കുമ്പോൾ പണ്ട് തീവണ്ടിയോടിയിരുന്ന ചരിത്രമുണ്ടായിരുന്നു മൂന്നാറിന്. മൂന്നാറിൽ തീവണ്ടിയോടിയിരുന്നുവെന്നത് പലർക്കും അത്ഭുതമാണെങ്കിലും അത് സത്യമാണ്.

കുണ്ടളവാലിയെന്ന ഈ റെയ്‌ൽവെയേക്കുറിച്ച് പറയുമ്പോൾ മറ്റൊരു ചരിത്ര സംഭവത്തെ കൂടിചേർത്തു വേണം പറയാൻ. അത് മറ്റൊന്നുമല്ല തൊണ്ണൂറ്റിയൊമ്പതിൽ കേരളത്തെ മുക്കികളഞ്ഞ വെള്ളപ്പൊക്കമാണ്. ഒരു നാടിനെയും അതിന്‍റെ സംസ്കാരത്തെയും വരെ മാറ്റിമറിച്ചു കളഞ്ഞു ആ മഹാപ്രളയം. 

പ്രളയം തകർത്തെറിഞ്ഞ കുണ്ടളവാലിയിലേക്കൊരു യാത്ര...

1902 മുതൽ 1924 വരെയായിരുന്നു മൂന്നാറിൽ നിന്നും ടോപ്പ് സ്റ്റേഷൻ (കേരള തമിഴ്നാട് അതിർത്തി) വരെ ഉണ്ടായിരുന്ന റെയ്‌ൽവെയാണ് ഇത്. മൂന്നാറിൽ നിന്നും തേയില കയറ്റുമതിക്കുവേണ്ടിയായിരുന്നു പ്രധാനമായും ഈ റെയ്ൽ ആദ്യ കാലത്ത് ഉപയോഗിച്ചിരുന്നത്. അന്നത് മോണോ റെയ്‌ൽപാതയായിരുന്നു. എന്നുവച്ചാൽ ഒരേയൊരു പാളം മാത്രമുള്ള റെയ്‌ൽവെ.

മൂന്നാർ റെയ്‌ൽവേയുടെ അഭിവാജ്യഘടകമായിരുന്ന അലുമിനിയം ബ്രിഡ്ജ്

ഇന്ത്യയിലെ തന്നെ ആദ്യത്തെ മോണോ റെയ്‌ൽ സംവിധാനം കുണ്ടളവാലിയായിരുന്നു. മുൻപിലെയും പുറകിലെയും ചക്രങ്ങൾ പാളത്തിലൂടെ സഞ്ചരിക്കുമ്പോൾ വാഹനം ബാലൻസ് ചെയ്യാൻ സൈഡിൽ ഒരു വലിയ ചക്രം കാണും. ഈ ചക്രം പാളത്തിനു സമാന്തരമായ ചെറിയ റോഡിൽ കൂടിയായിരിക്കും സഞ്ചരിക്കുന്നത്. ഇതാണാ മോണോ റെയ്‌ലിന്‍റെ സംവിധാനം. കാളകളെ ഉപയോഗിച്ചായിരുന്നു ആദ്യകാലത്ത് ട്രെയ്ൻ‌ പ്രവർത്തിച്ചിരുന്നത്.

1908 ൽ മോണോ റെയ്‌ൽ  മാറി നാരോ ഗേജ് പാതകൾ നിലവിൽ വന്നതോടെ യഥാർഥ ട്രെയ്നിന്‍റെ കാലമായി. ലൈറ്റ് സ്റ്റീം ലോക്കോമോട്ടീവ് എൻജിനുപയോഗിച്ചുള്ള ട്രെയ്നായിരുന്നു ഇവിടെ സർവീസ് നടത്തിയത്. മൂന്നാറിനും ടോപ്പ് സ്റ്റേഷനുമിടയ്ക്ക് മധുപ്പട്ടി, പലാർ സ്റ്റേഷനുകളും പ്രവർത്തിച്ചിരുന്നു.

കുണ്ടളവാലി റെയ്‌ൽവെയുടെ അന്ത്യം...

1924 ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ കേരളത്തിൽ പെയ്ത പേമാരിയായിരുന്നു കുണ്ടളവാലിയുടെ അന്ത്യത്തിന് കാരണം. തൊണ്ണൂറ്റിയൊമ്പതിലെ വെള്ളപ്പൊക്കമെന്ന് കുപ്രസിദ്ധിയാർജിച്ച ഈ പ്രളയം മൂന്നാറിനെ നശിപ്പിച്ചു. ഒപ്പം കുണ്ടളവാലിയെന്ന റെയ്‌ൽപാതയേയും.

മൂന്നാർ റെയ്‌ൽവെയുടെ അവശിഷ്ടങ്ങൾ

 

ഇന്നും കുണ്ടളവാലിയെ ഓർമപ്പെടുത്തുന്ന അവശിഷ്ടങ്ങൾ മൂന്നാർ യാത്രക്കിടയിൽ കാണാൻ കഴിയും. ഇന്നത്തെ ടാറ്റ ടീ ലിമിറ്റഡിന്‍റെ ഹൗസിംഗ് റീജിയണൽ ഓഫിസായി ഉപയോഗിക്കുന്ന കെട്ടിടമാണ് പണ്ടത്തെ മൂന്നാർ റെയ്‌ൽവെ സ്റ്റേഷൻ. 


വാർത്തകൾ

Sign up for Newsletter



top