21
July 2019 - 3:19 pm IST

Download Our Mobile App

Flash News
Archives

Analysis

pro-volley-ball-league-2019

വോ​ളി​ബോ​ളി​ന്‍റെ വ​ള​ർ​ച്ച​യ്ക്ക് പ്രോ ​ലീ​ഗ് സ​ഹാ​യ​മേ​കും

Published:03 February 2019

# പോ​ൾ ലോ​ട്ട്മാ​ൻ

കേ​ര​ള​ത്തി​ലെ വോ​ളി​ബോ​ൾ പ്രേ​മി​ക​ൾ​ക്ക് ഓ​ർ​മ​യി​ൽ ത​ങ്ങു​ന്ന ഒ​രു ആ​ഴ്ചാ​വ​സാ​നം അ​തു സ​മ്മാ​നി​ക്കും. ഇ​ന്നു ചെ​ന്നൈ സ്പാ​ർ​ട്ട​ൻ​സി​നെ​തി​രാ​യ ക​ളി​യി​ലൂ​ടെ   പോ​രാ​ട്ടം തു​ട​ങ്ങു​മ്പോ​ൾ, നേ​ര​ത്തെ പ​റ​ഞ്ഞ​തു​പോ​ലെ ആ​ധി​പ​ത്യ​ത്തോ​ടെ ആ​രം​ഭം കു​റി​യ്ക്കു​ന്ന​തി​ലാ​വും കാ​ലി​ക്ക​റ്റ് ഹീ​റോ​സി​ന്‍റെ ശ്ര​ദ്ധ.

റൂ​പേ പ്രോ ​വോ​ളി​ബോ​ൾ ലീ​ഗി​ൽ വ​രാ​നി​രി​ക്കു​ന്ന സം​ഭ​വ​ങ്ങ​ളു​ടെ സൂ​ച​ന​യാ​ണ് ഒ​ന്നാം ദി​നം ന​മ്മ​ൾ സാ​ക്ഷ്യം വ​ഹി​ച്ച​ത്. ഇ​ന്നു ര​ണ്ടാം ദി​ന​ത്തി​ൽ കാ​ലി​ക്ക​റ്റ് ഹീ​റോ​സ് ചെ​ന്നൈ സ്പാ​ർ​ട്ട​ൻ​സി​നെ നേ​രി​ടു​മ്പോ​ൾ ആ​രാ​ധ​ക​ർ​ക്ക് ആ​വേ​ശ​ക​ര​മാ​യ ഒ​രു മ​ത്സ​ര​ത്തി​ന് സാ​ക്ഷ്യം​വ​ഹി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് എ​നി​ക്ക് ഉ​റ​പ്പു​ണ്ട്. കേ​ര​ള​ത്തി​ലെ വോ​ളി​ബോ​ൾ പ്രേ​മി​ക​ൾ​ക്ക് ഓ​ർ​മ​യി​ൽ ത​ങ്ങു​ന്ന ഒ​രു ആ​ഴ്ചാ​വ​സാ​നം അ​തു സ​മ്മാ​നി​ക്കും. ഇ​ന്നു ചെ​ന്നൈ സ്പാ​ർ​ട്ട​ൻ​സി​നെ​തി​രാ​യ ക​ളി​യി​ലൂ​ടെ   പോ​രാ​ട്ടം തു​ട​ങ്ങു​മ്പോ​ൾ, നേ​ര​ത്തെ പ​റ​ഞ്ഞ​തു​പോ​ലെ ആ​ധി​പ​ത്യ​ത്തോ​ടെ ആ​രം​ഭം കു​റി​യ്ക്കു​ന്ന​തി​ലാ​വും കാ​ലി​ക്ക​റ്റ് ഹീ​റോ​സി​ന്‍റെ ശ്ര​ദ്ധ. പ്ര​യോ​ജ​ന​ക​ര​മാ​യ ത​ര​ത്തി​ലെ ട്രെ​യ്നി​ങ് സെ​ഷ​നു​ക​ൾ ടീ​മം​ഗ​ങ്ങ​ളെ​ല്ലാം ഒ​രു​മി​ച്ച് പൂ​ർ​ത്തീ​ക​രി​ച്ചു​ക​ഴി​ഞ്ഞു. ചെ​യ്യാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ല്ലാം ന​മ്മ​ൾ ചെ​യ്തു​ക​ഴി​ഞ്ഞു. കോ​ർ​ട്ടി​ലി​റ​ങ്ങാ​ൻ ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ക​യാ​ണ് ടീ​മം​ഗ​ങ്ങ​ളെ​ല്ലാം. 

കാ​ലി​ക്ക​റ്റ് ഹീ​റോ​സ് ടീം ​യു​വ​ത്വ​ത്തി​ന്‍റെ​യും പ​രി​ച​യ​സ​മ്പ​ത്തി​ന്‍റെ​യും മി​ശ്രി​ത​മാ​ണ്. ആ​രെ​യും ഞെ​ട്ടി​ക്കാ​ൻ ഈ ​ടീ​മി​ന് ക​ഴി​യും. ക്യാ​പ്റ്റ​ൻ ജെ​റോ​മും ലി​ബെ​റോ ര​തീ​ഷും ഇ​ന്ത്യ​ൻ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ക​ളി​ച്ച് ഏ​റെ പ​രി​ച​യ​മു​ള്ള​വ​രാ​ണ്. സ​ത്യ​സ​ന്ധ​മാ​യി പ​റ​ഞ്ഞാ​ൽ, ഇ​തു​വ​രെ​യു​ള്ള പ​രി​ശീ​ല​ന വേ​ള​ക​ളി​ൽ ജെ​റോം എ​ന്നെ ഏ​റെ അ​ത്ഭു​ത​പ്പെ​ടു​ത്തി. അ​ദ്ദേ​ഹ​ത്തി​ന്‍റെ സാ​ങ്കേ​തി​ക​മാ​യ കാ​ര്യ​ക്ഷ​മ​ത അ​നു​പ​മ​മാ​ണ്. അ​തി​നൊ​പ്പം, ഞാ​ൻ ക​ണ്ട ക​ളി​ക്കാ​രി​ൽ ആ​ർ​ക്കൊ​പ്പം നി​ൽ​ക്കാ​നും മി​ക​വു​ള്ള ഇ​ലൂ​നി എ​ൻ​ഗാം​പൗ​റു എ​ന്ന താ​ര​വും ന​മ്മു​ടെ ടീ​മി​ലു​ണ്ട്. അ​തി​ലെ​ല്ലാ​മു​പ​രി ഇ​ന്ത്യ​ൻ വോ​ളി​യു​ടെ ച​രി​ത്ര​പ​ര​മാ​യ യാ​ത്ര​യു​ടെ ഭാ​ഗ​മാ​കാ​ൻ പോ​കു​ന്നു​വെ​ന്ന​താ​ണ് എ​ന്നെ ആ​കാം​ഷാ​ഭ​രി​ത​നാ​ക്കു​ന്ന കാ​ര്യം. പ​തി​മൂ​ന്ന് വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം ഞാ​ൻ ഇ​ന്ത്യ​യി​ൽ തി​രി​ച്ചെ​ത്തു​ന്നു. ഇ​ക്കു​റി വ​രു​ന്ന​ത് ഞാ​ൻ ഏ​റെ സ്നേ​ഹി​ക്കു​ന്ന കാ​യി​ക ഇ​ന​ത്തി​ന്‍റെ വ​ള​ർ​ച്ച​യ്ക്ക് സം​ഭാ​വ​ന ചെ​യ്യാ​നും. 

ആ​ദ്യ ലീ​ഗ് എ​ന്ന​തി​നാ​ൽ ത​ന്നെ ഈ ​ടൂ​ർ​ണ​മെ​ന്‍റ് വോ​ളി​ബോ​ളി​ന്‍റെ വ​ള​ർ​ച്ച​യ്ക്ക് ഉ​ത്പ്രേ​ര​ക​മാ​കും. യു​വ താ​ര​ങ്ങ​ൾ​ക്കും ഉ​ദി​ച്ചു​വ​രു​ന്ന താ​ര​ങ്ങ​ൾ​ക്കും അ​വ​രു​ടെ മി​ക​വു​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ പ്രോ ​വോ​ളി ലീ​ഗ് വേ​ദി​യൊ​രു​ക്കും. ലോ​ക​ത്തെ ചി​ല മി​ക​ച്ച ക​ളി​ക്കാ​ർ തോ​ളോ​ടു​തോ​ൾ ചേ​ർ​ന്നു മ​ത്സ​രി​ക്കാ​നും ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളെ ലീ​ഗ് സ​ഹാ​യി​ക്കും. പ​ല രാ​ജ്യ​ങ്ങ​ളി​ൽ ക​ളി​ച്ച അ​നു​ഭ​വ​സ​മ്പ​ത്തി​ൽ നി​ന്ന് എ​നി​ക്ക് പ​റ​യാ​ൻ ക​ഴി​യും, ലീ​ഗ് വോ​ളി​യെ പ്രൊ​ഫ​ഷ​ണ​ൽ​വ​ൽ​ക്ക​രി​ക്കും. ഈ ​കാ​യി​ക ഇ​ന​ത്തി​ന്‍റെ ആ​വാ​സ വ്യ​വ​സ്ഥ​യി​ലെ എ​ല്ലാ​വ​ർ​ക്കും വ​ള​രാ​ൻ അ​വ​സ​ര​മൊ​രു​ക്കും. ക​ളി​ക്കാ​ർ​ക്ക് മാ​ത്ര​മ​ല്ല ഒ​ഫീ​ഷ്യ​ൽ​സും സ​പ്പോ​ർ​ട്ടി​ങ് സ്റ്റാ​ഫു​ക​ളും ഉ​ൾ​പ്പെ​ടെ ലീ​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ട ഏ​വ​ർ​ക്കും ഗു​ണം ല​ഭി​ക്കു​ക​യും ക​ളി​യെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ പ​ഠി​ക്കാ​ൻ അ​വ​സ​രം കൈ​വ​രു​ക​യും ചെ​യ്യും. 

ആ​രാ​ധ​ക​ർ​ക്കും അ​ധി​കം സ​ന്തോ​ഷി​ക്കാ​ൻ ലീ​ഗ് വ​ഴി​തെ​ളി​ക്കും. കൂ​ടു​ത​ൽ ആ​രാ​ധ​ക​രി​ലേ​ക്ക് വോ​ളി​ബോ​ളി​നെ പ്ര​ച​രി​പ്പി​ക്കാ​ൻ ബ്രോ​ഡ്കാ​സ്റ്റ​ർ​മാ​രും സ​ഹാ​യ​മ​രു​ളും. ആ​ദ്യ മ​ത്സ​ര​ത്തി​ൽ ക​ണ്ട​തു​പോ​ലെ ഉ​ദ്വേ​ഗ​ജ​ന​ക​മാ​യ നി​മി​ഷ​ങ്ങ​ളാ​ണ് വോ​ളി പ്രേ​മി​ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത്. ഇ​ന്നു ചെ​ന്നൈ സ്പാ​ർ​ട്ട​ൻ​സു​മാ​യു​ള്ള ന​മ്മു​ടെ മ​ത്സ​ര​ത്തി​ന്‍റെ തീ​വ്ര​ത ആ​ദ്യ ക​ളി​ക്ക് തു​ല്യ​മോ അ​തി​ലേ​റെ​യോ ആ​യി​രി​ക്കു​മെ​ന്ന​ത് തീ​ർ​ച്ച.


വാർത്തകൾ

Sign up for Newsletter



top