Subpage Banner
20
February 2019 - 11:43 pm IST
Flash News
Archives

Hollywood

the-wedding-guest-trailer

ദേവ് പട്ടേലും രാധിക ആപ്തെയും: ദ് വെഡിങ്ങ് ഗസ്റ്റ് ട്രെയ്‌ലറെത്തി

Published:03 February 2019

സമീറയെന്ന പാക്കിസ്ഥാനി യുവതിയെ അവളുടെ കല്യാണ ദിവസം ദേവ്  പട്ടേലിന്‍റെ കഥാപാത്രം ഇന്ത്യയിലേക്ക് തട്ടിക്കൊണ്ടു വരുന്നതാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. സമീറയെന്ന കഥാപാത്രത്തെയാണ് രാധികാ ആപ്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

സ്ലം ഡോഗ് മില്യനേയർ നടൻ ദേവ് പട്ടേലും രാധിക ആപ്തെയും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ദ് വെഡിങ് ഗസ്റ്റിന്‍റെ ട്രെയ്‌ലർ പുറത്തിറങ്ങി. മൈക്കൽ വിന്‍റർ ബോട്ടം സംവിധാനം ചെയ്തിരിക്കുന്ന ചിത്രം നിർമിക്കുന്നത് ഐഎഫ്സി ഫിലിംസാണ്. മാർച്ച് ഒന്നിനു അമെരിക്കയിലാണ് ചിത്രം ആദ്യം പ്രദർശിപ്പിക്കുക. ഇവർ ഇരുവരേയും കൂടാതെ ജിം സർബും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 

സമീറയെന്ന പാക്കിസ്ഥാനി യുവതിയെ അവളുടെ കല്യാണ ദിവസം ദേവ്  പട്ടേലിന്‍റെ കഥാപാത്രം ഇന്ത്യയിലേക്ക് തട്ടിക്കൊണ്ടു വരുന്നതാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. സമീറയെന്ന കഥാപാത്രത്തെയാണ് രാധികാ ആപ്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. തനിക്ക് താൽപര്യമില്ലാത്ത കല്യാണത്തിൽ നിന്നും രക്ഷനേടാനായി സമീറ തന്നെ ഏർപ്പാടാക്കുന്ന ഏജന്‍റായാണ് ദേവ് പട്ടേൽ ചിത്രത്തിലെത്തുന്നത്.

രണ്ടു മിനിറ്റ് 17 സെക്കന്‍റ് ദൈർഘ്യമുള്ള ട്രെയ്‌ലർ ത്രില്ലർ സ്വഭാവമുള്ളതാണ്. എ മൈറ്റി ഹാർട്ട്, ത്രിഷ്ണ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് വിന്‍റർ ബോട്ടം. 2018 ടോറാന്‍റോ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു. 

ട്രെയ്‌ലർ കാണാം

 


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top