Published:03 February 2019
കല്യാണം കഴിഞ്ഞാലുടൻ തന്നെ ഹണിമൂണിനായി തയ്യാറെടുക്കുന്നവരാണ് ഇപ്പോഴത്തെ ന്യൂജെൻ ദമ്പതികൾ. വിവാഹം കഴിഞ്ഞുള്ള ഈ കാലമാണ് ബന്ധത്തിന്റെ കരുത്തും ഊഷ്മളതയും നിർണയിക്കുന്നത്. മനസിൽ നിന്നു തുടങ്ങി ശരീരത്തിലാകെ വ്യാപിച്ച് മനസും ശരീരവും ഒന്നായി തീരുന്ന നിമിഷങ്ങളാണിത്. അവനും അവളിൽ നിന്നും നമ്മളിലേക്കുള്ള യാത്ര ഇവിടെയാണ് തുടങ്ങുന്നത്. അതുകൊണ്ടു തന്നെ ഈ സമയത്തെ വളരെയധികം ശ്രദ്ധയോടെ വേണം സമീപിക്കാൻ.
സാവധാനത്തിൽ പരസ്പരം മനസിലാക്കി വേണം ലൈംഗിക ബന്ധം തുടങ്ങാൻ അതിനായി ഹണിമൂണിന്റെ ആദ്യഘട്ടത്തെ പ്രയോജനപ്പെടുത്തണം. ആഗ്രഹങ്ങളും ബലഹീനതകളും രുചികളും തുറന്നു പറയുക. ആദ്യ രാത്രിയിൽ തന്നെ ലൈംഗികതയിൽ രതിമൂർഛ എത്താതിൽ വിഷമിക്കേണ്ട കാര്യമില്ല. ജീവിതം ആരംഭിച്ചിട്ടേയുള്ളൂ.
ലൈംഗിക ബന്ധത്തിനായി തെരഞ്ഞെടുക്കുന്ന ഇടങ്ങൾ എല്ലായിപ്പോഴും ശ്രദ്ധിച്ച് വേണം. ഓരോ വ്യക്തിയ്ക്കും വൈകാരികമായ ഉണർവ് സമ്മാനിക്കുന്ന ഇടങ്ങൾ വ്യത്യസ്തമായിരിക്കും. എപ്പോഴും കിടപ്പറയിൽ തന്നെ ലൈംഗികത ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കില്ല ദമ്പതികൾ. വേറിട്ട പശ്ചാത്തലങ്ങളിൽ, ലൈംഗികത ആസ്വദിക്കാൻ പറ്റുന്ന പശ്ചാത്തലങ്ങൾ തെരഞ്ഞെടുക്കാൻ ദമ്പതികൾ ശ്രദ്ധിക്കുക. മികച്ച തെരഞ്ഞെടുപ്പുകൾ പുത്തൻ അനുഭൂതികൾ പകരും.