19
April 2019 - 12:49 pm IST
Flash News
Archives

Religious

holy-mass

പുത്തൻ ചരിത്രം രചിച്ച് മാർപാപ്പ; യുഎഇയിൽ ദിവ്യബലി അർപ്പിച്ചു

Published:05 February 2019

സ്റ്റേഡിയത്തിനുള്ളിലെ പ്രത്യേകം തയ്യാറാക്കിയ പാതയിലൂ‌ടെയാണ് മാർപാപ്പ വന്നത്. പത്തുലക്ഷത്തിലധികമാളുകൾ മാർപാപ്പയെ കാണാൻ ‌ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും 135000 പേർക്കാണ് പാസ് നൽകിയത്.

അബുദാബി: പുത്തൻ ചരിത്രം ‌രചിച്ച് ഫ്രാൻസിസ് മാർപാപ്പ യുഎഇയിൽ ദിവ്യബലിയർപ്പിച്ചു. അബുദാബിയിലെ സഈദ് സ്പോർട്സ് സിറ്റിയിലെ വിശുദ്ധ കുർബാനയ്ക്കായി പതിനായിരങ്ങളെത്തി. ദിവ്യബലിക്ക് മുൻപായി മാർപ‌ാപ്പ സ്റ്റേഡിയത്തിലെ ജനക്കൂട്ടത്തെ ആശിർവ‌ദിച്ചു.

സ്റ്റേഡിയത്തിനുള്ളിലെ പ്രത്യേകം തയ്യാറാക്കിയ പാതയിലൂ‌ടെയാണ് മാർപാപ്പ വന്നത്. പത്തുലക്ഷത്തിലധികമാളുകൾ മാർപാപ്പയെ കാണാൻ ‌ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും 135000 പേർക്കാണ് പാസ് നൽകിയത്.

ജനങ്ങൾക്ക് സ്റ്റേഡിയത്തിലേക്കെത്താൻ യുഎഇ സർക്കാർ നൂറുകണക്കിനു ബസുകൾ ഒരുക്കിയിരുന്നു. സ്റ്റേഡിയത്തിലേക്ക് എത്തുന്നതിനു മുൻപ് അബുദാബിയിലെ സെന്‍റ് ജോസഫ് കത്തീഡ്രലിൽ ഫ്രാൻസിസ് മാർപാപ്പ ദർശനം നടത്തുകയും ചെയ്തിരുന്നു. 


 


വാർത്തകൾ

Sign up for Newsletter



top