18
June 2019 - 10:35 pm IST

Download Our Mobile App

Flash News
Archives

Market

cement-price-hike

സി​മ​ന്‍റ്  വി​ലക്കയറ്റം: പി​ന്നി​ല്‍ ചെ​ന്നൈ ക​മ്പ​നി​ക​ള്‍

Published:06 February 2019

2008  മു​ത​ലാ​ണ് സം​സ്ഥാ​ന​ത്തു നി​ന്ന് ഇ​ത്ത​ര​ത്തി​ല്‍ ക​മ്പ​നി​ക​ള്‍ കൊ​ള്ള​ലാ​ഭം നേ​ടി​ത്തു​ട​ങ്ങി​യ​ത്. ഇ​ത്ത​ര​ത്തി​ല്‍ ക​ടി​ഞ്ഞാ​ണി​ല്ലാ​തെ വി​ല വ​ര്‍ധി​പ്പി​ച്ച് ഒ​രു വ​ര്‍ഷം കേ​ര​ള​ത്തി​ല്‍ നി​ന്ന് നേ​ടു​ന്ന​ത് 2400 കോ​ടി രൂ​പ​യാ​ണ്.

കൊ​ച്ചി: സം​സ്ഥാ​ന​ത്തെ സി​മ​ന്‍റ്  വി​ല കു​ത്ത​നെ കൂ​ട്ടി​യ​തി​നു പി​ന്നി​ല്‍ ചെ​ന്നൈ ആ​സ്ഥാ​ന​മാ​യ ര​ണ്ട് ക​മ്പ​നി​ക​ള്‍. ക​മ്പ​നി പ്ര​തി​നി​ധി​ക​ളു​ടെ ര​ഹ​സ്യ​യോ​ഗം ഡി​സം​ബ​റി​ല്‍ ചേ​ര്‍ന്ന് 50 രൂ​പ വ​രെ വി​ല കൂ​ട്ടാ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.അ​സം​സ്‌​കൃ​ത വ​സ്തു​ക്ക​ള്‍ ഒ​ന്നി​ന്‍റെ​യും വി​ല​കൂ​ട്ടാ​തെ​യാ​ണ് കേ​ര​ള വി​പ​ണി​യി​ല്‍ വി​ല വ​ർ​ധി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്.  2008  മു​ത​ലാ​ണ് സം​സ്ഥാ​ന​ത്തു നി​ന്ന് ഇ​ത്ത​ര​ത്തി​ല്‍ ക​മ്പ​നി​ക​ള്‍ കൊ​ള്ള​ലാ​ഭം നേ​ടി​ത്തു​ട​ങ്ങി​യ​ത്. ഇ​ത്ത​ര​ത്തി​ല്‍ ക​ടി​ഞ്ഞാ​ണി​ല്ലാ​തെ വി​ല വ​ര്‍ധി​പ്പി​ച്ച് ഒ​രു വ​ര്‍ഷം കേ​ര​ള​ത്തി​ല്‍ നി​ന്ന് നേ​ടു​ന്ന​ത് 2400 കോ​ടി രൂ​പ​യാ​ണ്.

 കേ​ര​ള​ത്തി​ല്‍ 300 മു​ത​ല്‍ 340 രൂ​പ വ​രെ വി​ല​യു​ണ്ടാ​യി​രു​ന്ന വി​വി​ധ ക​മ്പ​നി​ക​ളു​ടെ സി​മ​ന്‍റ് പാ​ക്ക​റ്റി​ന് ഇ​പ്പോ​ള്‍ 390 മു​ത​ല്‍ 440 രൂ​പ വ​രെ​യാ​ണ് വി​ല. ത​മി​ഴ്നാ​ട്ടി​ല്‍ സ​ര്‍ക്കാ​ര്‍ മേ​ഖ​ല​യി​ലു​ള്ള അ​മ്മ സി​മ​ന്‍റ് 200 രൂ​പ​യ്ക്കാ​ണ് വി​ല്‍ക്കു​ന്ന​ത്. നേ​ര​ത്തെ സം​ഘം ചേ​ര്‍ന്ന് സി​മ​ന്‍റ് ഉ​ത്പാ​ദ​നം കു​റ​ച്ച് പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ച ശേ​ഷം സി​മ​ന്‍റി​ന് അ​മി​ത വി​ല ഉ​യ​ര്‍ത്തി​യ ക​മ്പ​നി​ക​ള്‍ക്ക് കോം​പെ​റ്റീ​ഷ​ന്‍ ക​മ്മി​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ 6,300 കോ​ടി രൂ​പ പി​ഴ​യി​ട്ടി​രു​ന്നു. 

 2008 മു​ത​ല്‍ 2012 വ​രെ​യു​ള​ള കാ​ല​യ​ള​വി​ല്‍ വി​ല​യി​ല്‍ കൃ​ത്രി​മം കാ​ണി​ച്ച​തി​നാ​യി​രു​ന്നു പി​ഴ. അ​തേ​സ​മ​യം, ക​ട​ത്തു കൂ​ലി​യാ​ണ് ത​മി​ഴ്‌​നാ​ടി​നെ അ​പേ​ക്ഷി​ച്ച് കേ​ര​ള​ത്തി​ല്‍ വി​ല കൂ​ടാ​ന്‍ കാ​ര​ണ​മാ​യി വ്യാ​പാ​രി​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. ഒ​രു ബാ​ഗ് സി​മ​ന്‍റ് കേ​ര​ള​ത്തി​ല്‍ എ​ത്തി​ക്കാ​ന്‍ 75 രൂ​പ ക​ട​ത്തു​കൂ​ലി വേ​ണ്ടി​വ​രു​മെ​ന്നാ​ണ് ഇ​വ​ര്‍ പ​റ​യു​ന്ന​ത്.

 തെ​ക്ക​ന്‍ കേ​ര​ള​ത്തി​ല്‍ വ​ന്‍ വി​റ്റു​വ​ര​വു​ള്ള സി​മ​ന്‍റ് ക​മ്പ​നി​ക​ളാ​ണ്  വി​ല​കൂ​ട്ടി ലാ​ഭം കൊ​യ്യാ​ന്‍ മു​ന്നി​ല്‍ നി​ല്‍ക്കു​ന്ന​ത്.  സം​സ്ഥാ​ന ബ​ജ​റ്റി​ല്‍ സി​മ​ന്‍റി​ന് പ്ര​ള​യ​സെ​സ് വ​രു​മെ​ന്ന് സൂ​ച​ന​യു​ണ്ടാ​യി​രു​ന്നു. ഇ​ത് മു​ന്നി​ല്‍ക്ക​ണ്ടാ​ണ് വി​ല​വ​ര്‍ധി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​നം. ഒ​രു ശ​ത​മാ​നം മാ​ത്ര​മാ​ണ് സെ​സ്.  നാ​ലു രൂ​പ​യാ​ണ് ഇ​തി​ലൂ​ടെ കൂ​ടു​ക. അ​തു​ത​ന്നെ ഏ​പ്രി​ല്‍ ഒ​ന്നു​മു​ത​ലാ​ണ് പ്രാ​ബ​ല്യ​ത്തി​ല്‍ വ​രി​ക.

 ഫെ​ബ്രു​വ​രി ഒ​ന്നു മു​ത​ലാ​ണ് സി​മ​ന്‍റ് ചാ​ക്കൊ​ന്നി​ന് 40 മു​ത​ല്‍ 50 രൂ​പ വ​രെ വ​ര്‍ധി​പ്പി​ച്ച​ത്. അ​തി​നു​മു​മ്പ് 350 മു​ത​ല്‍ 370 വ​രെ​യാ​യി​രു​ന്നു ഈ ​ബ്രാ​ന്‍ഡു​ക​ളു​ടെ  വി​ല.  സി​മ​ന്‍റി​ന് ആ​വ​ശ്യം കൂ​ടു​ന്ന സ​മ​യം​നോ​ക്കി വി​ല കൂ​ട്ടി​യ​ത് നി​ര്‍മാ​ണ മേ​ഖ​ല​യെ സാ​ര​മാ​യി ബാ​ധി​ക്കും. സി​മ​ന്‍റ് വി​ല നി​യ​ന്ത്രി​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ ന​ട​പ​ടി എ​ടു​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞെ​ങ്കി​ലും അ​ത് പ്രാ​യോ​ഗി​ക​മാ​വി​ല്ല. നി​ല​വി​ലെ അ​വ​സ്ഥ മ​റി​ക​ട​ക്കാ​ൻ  പൊ​തു​മേ​ഖ​ല സി​മ​ന്‍റ് ക​മ്പ​നി​ക​ളെ ഉ​പ​യോ​ഗി​ച്ച്  കു​റ​ഞ്ഞ വി​ല​യി​ല്‍ സി​മ​ന്‍റ് ല​ഭ്യ​മാ​ക്കാ​നാ​ണ് നീ​ക്കം.  പ​ക്ഷെ, അ​തി​ന് ആ​വ​ശ്യ​മാ​യ സി​മ​ന്‍റ് ഇ​പ്പോ​ള്‍ ഇ​വി​ടെ നി​ന്ന് വി​പ​ണി​യി​ല്‍ എ​ത്തു​ന്നി​ല്ല.

 കേ​ര​ള​ത്തി​ല്‍ വി​ല്‍ക്ക​പ്പെ​ടു​ന്ന സി​മ​ന്‍റി​ന്‍റെ ഭൂ​രി​ഭാ​ഗ​വും മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലെ ക​മ്പ​നി​ക​ള്‍ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​താ​ണ്. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ഉ​ത്പാ​ദി​പ്പി​ച്ച് ഇ​വി​ടെ വി​ല്‍പ്പ​ന ന​ട​ത്തു​ന്ന സി​മ​ന്‍റ് ക​മ്പ​നി​ക​ളോ​ട് വി​ല​കു​റ​ക്ക​ണ​മെ​ന്നോ നി​യ​ന്ത്ര​ണം കൊ​ണ്ട് വ​ര​ണ​മെ​ന്നോ നി​ര്‍ബ​ന്ധി​ക്കാ​ന്‍ നി​യ​മ​പ്ര​കാ​രം സ​ര്‍ക്കാ​രി​ന് ക​ഴി​യി​ല്ല.  കേ​ന്ദ്ര സ​ര്‍ക്കാ​ര്‍  ന​ട​പ​ടി​യാ​ണ് ഇ​തി​നു വേ​ണ്ട​ത്. വി​ല നി​യ​ന്ത്രി​ക്കാ​ന്‍ ന​ട​പ​ടി​യാ​വ​ശ്യ​പ്പെ​ട്ട് കോം​പ​റ്റീ​ഷ​ന്‍ ക​മീ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ(​സി​സി​ഐ)​യെ സ​മീ​പി​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍ക്കാ​രി​ന് ക​ഴി​യും. സി​സി​ഐ​യി​ൽ നി​ന്ന് ഇ​ട​പെ​ട​ലു​ണ്ടാ​യാ​ല്‍ വി​ല കു​റ​യ്ക്കാ​ന്‍ സി​മ​ന്‍റ് ക​മ്പ​നി​ക​ള്‍ നി​ര്‍ബ​ന്ധി​ത​മാ​കും.


വാർത്തകൾ

Sign up for Newsletter



top