19
April 2019 - 11:59 am IST
Flash News
Archives

Travel

athirappally-tourism

സ​​​​ഞ്ചാ​​​​രി​​​​ക​​​​ളെ സ്വീ​​​​ക​​​​രി​​​​ക്കാ​​​​ൻ അ​​​​തി​​​​ര​​​​പ്പി​​​​ള്ളി​​​ ഒ​രു​​​​ങ്ങു​​​​ന്നു

Published:06 February 2019

# കെ.​​​​കെ. ഷാ​​​​ലി

ദി​​​​നം​​​​പ്ര​​​​തി ആ​​​​യി​​​​ര​​​​ങ്ങ​​​​ളെ​​​​ത്തു​​​​ന്ന അ​​​​തി​​​​ര​​​​പ്പി​​​​ള്ളി, തു​​​​മ്പൂ​​​​ർ​​​​മു​​​​ഴി, വാ​​​​ഴ​​​​ച്ചാ​​​​ൽ എ​​​​ന്നി​​​​വ​​​​ട​​​​ങ്ങ​​​​ളി​​​​ൽ അ​​​​ടി​​​​സ്ഥാ​​​​ന​​​​സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ൾ കു​​​​റ​​​​വാ​​​​ണെ​​​​ന്ന​​​​ത് ഏ​​​​റെ ആ​​​​ക്ഷേ​​​​പ​​​​ങ്ങ​​​​ൾ​​​​ക്ക് വ​​​​ഴി​​​​വ​​​​ച്ചി​​​​രു​​​​ന്നു. താ​​​​മ​​​​സ സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി സ്വ​​​​കാ​​​​ര്യ റി​​​​സോ​​​​ർ​​​​ട്ടു​​​​ക​​​​ളെ ആ​​​​ശ്ര​​​​യി​​​​ക്കേ​​​​ണ്ട ഗ​​​​തി​​​​കേ​​​​ടി​​​​ലാ​​​​യി​​​​രു​​​​ന്നു വി​​​​നോ​​​​ദ സ​​​​ഞ്ചാ​​​​രി​​​​ക​​​​ൾ. 

ചാ​​​​ല​​​​ക്കു​​​​ടി: കാ​​​​ല​​​​ങ്ങ​​​​ളാ​​​​യു​​​​ള്ള കാ​​​​ത്തി​​​​രി​​​​പ്പി​​​​നു വി​​​​രാ​​​​മ​​​​മി​​​​ട്ട് അ​​​​തി​​​​ര​​​​പ്പി​​​​ള്ളി വി​​​​നോ​​​​ദ സ​​​​ഞ്ചാ​​​​ര​​​​മേ​​​​ഖ​​​​ല​​​​യി​​​​ൽ വി​​​​ക​​​​സ​​​​ന പ​​​​ദ്ധ​​​​തി​​​​ക​​​​ളൊ​​​​രു​​​​ങ്ങു​​​​ന്നു. ദി​​​​നം​​​​പ്ര​​​​തി ആ​​​​യി​​​​ര​​​​ങ്ങ​​​​ളെ​​​​ത്തു​​​​ന്ന അ​​​​തി​​​​ര​​​​പ്പി​​​​ള്ളി, തു​​​​മ്പൂ​​​​ർ​​​​മു​​​​ഴി, വാ​​​​ഴ​​​​ച്ചാ​​​​ൽ എ​​​​ന്നി​​​​വ​​​​ട​​​​ങ്ങ​​​​ളി​​​​ൽ അ​​​​ടി​​​​സ്ഥാ​​​​ന​​​​സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ൾ കു​​​​റ​​​​വാ​​​​ണെ​​​​ന്ന​​​​ത് ഏ​​​​റെ ആ​​​​ക്ഷേ​​​​പ​​​​ങ്ങ​​​​ൾ​​​​ക്ക് വ​​​​ഴി​​​​വ​​​​ച്ചി​​​​രു​​​​ന്നു. താ​​​​മ​​​​സ സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി സ്വ​​​​കാ​​​​ര്യ റി​​​​സോ​​​​ർ​​​​ട്ടു​​​​ക​​​​ളെ ആ​​​​ശ്ര​​​​യി​​​​ക്കേ​​​​ണ്ട ഗ​​​​തി​​​​കേ​​​​ടി​​​​ലാ​​​​യി​​​​രു​​​​ന്നു വി​​​​നോ​​​​ദ സ​​​​ഞ്ചാ​​​​രി​​​​ക​​​​ൾ. ഇ​​​​തി​​​​നും കൂ​​​​ടി പ​​​​രി​​​​ഹാ​​​​ര​​​​മാ​​​​യാ​​​​ണ് 14 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ വി​​​​ക​​​​സ​​​​ന പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് തു​​​​മ്പൂ​​​​ർ​​​​മു​​​​ഴി​​​​യി​​​​ലും അ​​​​തി​​​​ര​​​​പ്പി​​​​ള്ളി​​​​യി​​​​ലും തു​​​​ട​​​​ക്കം കു​​​​റി​​​​ച്ച​​​​ത്. തു​​​​മ്പൂ​​​​ർ​​​​മു​​​​ഴി ടൂ​​​​റി​​​​സം പ്രൊ​​​​ജ​​​​ക്റ്റി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി നാ​​​​ലു കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ നി​​​​ർ​​​​മാ​​​​ണ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ ആ​​​​രം​​​​ഭി​​​​ച്ചു. 

മ​​​​ല​​​​ക്ക​​​​പ്പാ​​​​റ​​​​യി​​​​ല്‍ 98 ല​​​​ക്ഷ​​​​ത്തോ​​​​ളം രൂ​​​​പ ചെ​​​​ല​​​​വി​​​​ല്‍ നി​​​​ർ​​​​മി​​​​ക്കു​​​​ന്ന ടൂ​​​​റി​​​​സം വി​​​​ശ്ര​​​​മ കേ​​​​ന്ദ്ര​​​​ത്തി​​​​ന്‍റെ നി​​​​ർ​​​​മാ​​​​ണം ഉ​​​​ട​​​​ന്‍ ആ​​​​രം​​​​ഭി​​​​ക്കും.​​​​അ​​​​തി​​​​ര​​​​പ്പി​​​​ള്ളി​​​​യി​​​​ല്‍ 5.22 കോ​​​​ടി രൂ​​​​പ ചെ​​​​ല​​​​വി​​​​ല്‍ യാ​​​​ത്രി നി​​​​വാ​​​​സ്, നാ​​​​ല​​​​ര കോ​​​​ടി രൂ​​​​പ ചെ​​​​ല​​​​വി​​​​ല്‍ വി​​​​ശ്ര​​​​മ കേ​​​​ന്ദ്രം  എ​​​​ന്നി​​​​വ​​​​യു​​​​ടെ നി​​​​ർ​​​​മാ​​​​ണ​​​​ങ്ങ​​​​ളാ​​​​ണ് പു​​​​രോ​​​​ഗ​​​​മി​​​​ക്കു​​​​ന്ന​​​​ത്.​​​ ആ​​​​ധു​​​​നി​​​​ക സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ളോ​​​​ടെ​​​​യാ​​​​ണ് അ​​​​ഞ്ച് നി​​​​ല​​​​ക​​​​ളി​​​​ലാ​​​​യി യാ​​​​ത്രി നി​​​​വാ​​​​സൊ​​​​രു​​​​ങ്ങു​​​​ന്ന​​​​ത്.​​​ ടൂ​​​​റി​​​​സം വ​​​​കു​​​​പ്പി​​​​ന്‍റെ കീ​​​​ഴി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന സ്ഥ​​​​ല​​​​ത്താ​​​​ണ് യാ​​​​ത്രി നി​​​​വാ​​​​സ് നി​​​​ർ​​​​മി​​​​ക്കു​​​​ന്ന​​​​ത്. പ​​​​ഴ​​​​യ കെ​​​​ട്ടി​​​​ട​​​​വും ന​​​​വീ​​​​ക​​​​രി​​​​ച്ച് വി​​​​നോ​​​​ദ സ​​​​ഞ്ചാ​​​​രി​​​​ക​​​​ള്‍ക്ക് ഉ​​​​പ​​​​യോ​​​​ഗ​​​​പ്പെ​​​​ടു​​​​ത്താ​​​​നും  പ​​​​ദ്ധ​​​​തി​​​​യു​​​​ണ്ട്. മീ​​​​റ്റി​​​​ങ്ങു​ക​​​​ൾ ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​ന് ആ​​​​ധു​​​​നി​​​​ക സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ളോ​​​​ടു കൂ​​​​ടി​​​​യ ഹാ​​​​ളു​​​​ക​​​​ൾ ഇ​​​​വി​​​​ടെ​​​​യു​​​​ണ്ടാ​​​​കും. വി​​​​ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​തി​​​​ന് ചെ​​​​റി​​​​യ കു​​​​ടി​​​​ലു​​​​ക​​​​ൾ, വി​​​​വി​​​​ധ​​​​ത​​​​രം സ്റ്റാ​​​​ളു​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യാ​​​​ണ് അ​​​​തി​​​​ര​​​​പ്പി​​​​ള്ളി​​​​യി​​​​ലൊ​​​​രു​​​​ങ്ങു​​​​ന്ന​​​​ത്. 

കു​​​​ട്ടി​​​​ക​​​​ളു​​​​ടെ പാ​​​​ര്‍ക്ക് ന​​​​വീ​​​​ക​​​​ര​​​​ണം, പു​​​​തി​​​​യ ക​​​​ളി ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ള്‍, കോ​​​​ണ്‍ഫ്ര​​​​ന്‍സ് ഹാ​​​​ള്‍, ജ​​​​ല​​​​ധാ​​​​ര​​​​ക​​​​ള്‍, ശു​​​​ചി മു​​​​റി​​​​ക​​​​ള്‍ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യാ​​​​ണു തു​​​​മ്പൂ​​​​ര്‍മു​​​​ഴി​​​​യി​​​​ല്‍ ര​​​​ണ്ടാം ഘ​​​​ട്ട വി​​​​ക​​​​സ​​​​ന​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ന​​​​ട​​​​ത്തു​​​​ന്ന​​​​ത്. പ്ര​​​​വേ​​​​ശ​​​​ന​​​​ഫീ​​​​സി​​​​ന​​​​ത്തി​​​​ൽ ത​​​​ന്നെ ദി​​​​നം​​​​പ്ര​​​​തി ന​​​​ല്ലൊ​​​​രു തു​​​​ക​​​ ഇ​​​​വി​​​​ടെ നി​​​​ന്നും ല​​​​ഭി​​​​ക്കു​​​​ന്നു​ണ്ട്.  എ​​​​ന്നി​​​​ട്ടും മ​​​​തി​​​​യാ​​​​യ പാ​​​​ർ​​​​ക്കി​​​​ങ് സം​​​​വി​​​​ധാ​​​​ന​​​​മോ, അ​​​​ടി​​​​സ്ഥാ​​​​ന സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ളോ ഒ​​​​രു​​​​ക്കാ​​​​ത്ത​​​​തി​​​​നാ​​​​ൽ വി​​​​നോ​​​​ദ​​​​സ​​​​ഞ്ചാ​​​​രി​​​​ക​​​​ൾ ബു​​​​ദ്ധി​​​​മു​​​​ട്ടി​​​​ലാ​​​​യി​​​​രു​​​​ന്നു. ഇ​​​​തി​​​​നു പ​​​​രി​​​​ഹാ​​​​ര​​​​മാ​​​​യാ​​​​ണ് പു​​​​തി​​​​യ പ​​​​ദ്ധ​​​​തി​​​​ക​​​​ൾ. ഇ​​​​തി​​​​ന്‍റെ നി​​​​ർ​​​​മാ​​​​ണം പൂ​​​​ർ​​​​ത്തി​​​​യാ​​​​യാ​​​​ൽ മേ​​​​ഖ​​​​ല​​​​യി​​​​ലെ വി​​​​നോ​​​​ദ സ​​​​ഞ്ചാ​​​​ര​​​​ത്തി​നു വ​​​​ലി​​​​യ മു​​​​ത​​​​ൽ​​​​ക്കൂ​​​​ട്ടാ​​​​കും. 


വാർത്തകൾ

Sign up for Newsletter



top