19
April 2019 - 12:31 pm IST
Flash News
Archives

Reviews

movie-review-of-kumbalangi-nights

കുമ്പളങ്ങിയിലെ പിള്ളേര് കിടിലം

Published:07 February 2019

# ശ്രീജിത് കൃഷ്ണ

കുമ്പളങ്ങയിലെ നാലു സഹോദരങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. അതിൽ എടുത്ത് പറയേണ്ടത് സൗബിന്‍റെ സജി എന്ന കഥാപാത്രവും ഷൈൻ നിഗം ചെയ്ത ബേബി എന്ന കഥാപാത്രവുമാണ്.

പ്രേക്ഷകർ ഗംഭീര വരവേൽപ്പാണ് കുമ്പളങ്ങി നൈറ്റ്സിനു നൽകിയത്. ദീലിഷ് പോത്തൻ, ആഷിഖ് അബു എന്നിവരുടെ സഹസംവിധായകനായ മധു സി. നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രം. തിരക്കഥ ശ്യാം പുഷകരൻ. കൂടാതെ ചിത്രം നിർമിക്കുന്നത് ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ, ഫഹദ് ഫാസിൽ, നസ്രിയ നസീമും ചേർന്നാണ്. പിന്നെ ഫഹദ് വില്ലൻ ടച്ചുള്ള കഥാപാത്രം ചെയ്യുന്നു. എന്നിങ്ങനെയുള്ള വിശേഷണങ്ങളോടെ എത്തിയ ചിത്രം പ്രേക്ഷകരുടെ പ്രതീക്ഷ കാത്തു.

ചിത്രത്തിന്‍റെ പേര് സൂചിപ്പിക്കുന്ന പോലെ കുമ്പളങ്ങിയാണ് സിനിമയുടെ പശ്ചാത്തലം. ഈ ടീമിന്‍റെ മുൻകാല സിനിമകൾ പോലെ ഒരു റിയലിസ്റ്റിക്ക് സിനിമയാണിതും. കുമ്പളങ്ങയിലെ നാലു സഹോദരങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. അതിൽ എടുത്ത് പറയേണ്ടത് സൗബിന്‍റെ സജി എന്ന കഥാപാത്രവും ഷൈൻ നിഗം ചെയ്ത ബേബി എന്ന കഥാപാത്രവുമാണ്. ശ്രീനാഥ് ഭാസി ചെയ്ത ബോണിയെന്ന കഥാപാത്രവും ഗംഭീരമായിരുന്നു. 

കൂടാതെ ഫഹദ് ആദ്യമായി വില്ലൻ ടച്ചുള്ള  കഥാപാത്രമായി  ചിത്രത്തിലെത്തുന്നു. ഇതുവരെ ഫഹദ് ചെയ്ത സിനിമകളിൽ നിന്നും വ്യത്യസ്ത കഥാപാത്രമാണ് ഷമ്മിയുടെത്. ഷമ്മിയായി ഫഹദ് തകർത്തുവെന്നു പറയാം. സ്വാഭാവിക അഭിനയമാണ് ചിത്രത്തിൽ ഒരോ കഥാപാത്രത്തിന്‍റേയും.

സിനമയിലെ എല്ലാ കഥാപാത്രങ്ങളും ഗംഭീരമായിരുന്നു. സുഡാനി ഫ്രം നൈജീരിയക്കു ശേഷം സൗബിന്‍റെ മികച്ച കഥാപാത്രമാണ് ചിത്രത്തിലേത്. തന്‍റെ ആദ്യ ചിത്രം തന്നെ വ്യത്യസ്ത രീതിയിൽ ഒരുക്കാൻ സംവിധായകൻ മധുവിനു കഴിഞ്ഞു.

ചെറിയ വിഷയം വ്യത്യസ്തമായ രീതിയിൽ കഥ പറഞ്ഞിരിക്കുകയാണ് സംവിധായകനും തിരകഥാകൃത്തും. ശ്യാമിന്‍റെ തിരക്കഥയുടെ പ്രത്യേകതയായ സ്വാഭാവികമായ സീനുകളും സംഭാഷണങ്ങളും ഈ ചിത്രത്തിലും വ്യത്യസ്തമല്ല. പതിവുപോലെ ഷൈജു ഖാലിദിന്‍റെ ഗംഭീര ഫ്രെയിമുകൾ നമുക്ക് ചിത്രത്തിൽ കാണാം.

 


വാർത്തകൾ

Sign up for Newsletter



top