21
July 2019 - 3:04 pm IST

Download Our Mobile App

Flash News
Archives

Gulf

malappuram-native-dead-in-road-accident-at-saudi-arabia

സൗദിയിൽ വാഹനാപകടം‌: മലപ്പുറം സ്വദേശിയടക്കം രണ്ടു പേർ മരിച്ചു 

Published:07 February 2019

അപകടത്തിൽ മലപ്പുറം കരുവാരകുണ്ട് സ്വദേശി സിദ്ധിഖ് (50) എന്ന ബാപ്പുവും സൗദി പൗരനുമാണ് മരിച്ചത്. കൊല്ലം സ്വദേശി നജീബിന് പരുക്കേറ്റു.

റിയാദ്: സൗദി അറേബ്യയിലെ തായിഫിന് സമീപം തുർബയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി ഉൾപ്പെടെ രണ്ടു പേർ മരിച്ചു. മറ്റൊരു മലയാളിക്ക് പരുക്കേറ്റു. അപകടത്തിൽ മലപ്പുറം കരുവാരകുണ്ട് സ്വദേശി സിദ്ധിഖ് (50) എന്ന ബാപ്പുവും സൗദി പൗരനുമാണ് മരിച്ചത്. കൊല്ലം സ്വദേശി നജീബിന് പരുക്കേറ്റു.

ജോലി സംബന്ധമായ ആവശ്യത്തിനായി തായിഫിൽ പോയി മടങ്ങവെ ഇവർ ഓടിച്ച പിക്കപ്പ് വാഹനം സൗദി പൗരന്‍റെ വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. സിദ്ധിഖും സൗദി പൗരനും തൽക്ഷണം മരിച്ചു. സിദ്ധിഖിന്‍റെ ഖബറടക്കം മക്കയിൽ നടക്കും. അപകടത്തിൽപെട്ട രണ്ടു മലയാളികളും ജിദ്ദയിലാണ് താമസിച്ചിരുന്നത്. പെട്രോൾ പമ്പുകളുടെ അറ്റകുറ്റപണിയാണ് ജോലി.


വാർത്തകൾ

Sign up for Newsletter



top