21
July 2019 - 2:15 pm IST

Download Our Mobile App

Flash News
Archives

Football

el-clasico-real-madrid-barcelona

​ക്ലാ​സി​ക് ഡ്രോ

Published:07 February 2019

സ്പാ​നി​ഷ് കി​ങ്സ് ക​പ്പി​ന്‍റെ ആ​ദ്യ​പാ​ദ സെ​മി​യി​ൽ റ​യ​ൽ മാ​ഡ്രി​ഡും ബാ​ഴ്സ​ലോ​ണ​യും ഓ​രോ ഗോ​ൾ വീ​തം പ​ങ്കി​ട്ടു പി​രി​ഞ്ഞു. ലൂ​ക്കാ​സ് വ​സ്ക്വാ​സ് (6ാം മി​നി​റ്റ്) റ​യ​ലി​ന് ന​ൽ​കി​യ മു​ൻ​തൂ​ക്കം 57ാം മി​നി​റ്റി​ൽ മാ​ൽ​ക്ക​മി​ന്‍റെ സ്ട്രൈ​ക്കി​ലൂ​ടെ​യാ​ണ് ബാ​ഴ്സ ഇ​ല്ലാ​താ​ക്കി​യ​ത്. 

മാ​ഡ്രി​ഡ്: ഫു​ട്ബോ​ൾ പ്രേ​മി​ക​ളെ ത്ര​സി​പ്പി​ക്കാ​ത്ത എ​ൽ ക്ലാ​സി​ക്കോ​യി​ൽ സ​മ​നി​ല ഫ​ലം. സ്പാ​നി​ഷ് കി​ങ്സ് ക​പ്പി​ന്‍റെ ആ​ദ്യ​പാ​ദ സെ​മി​യി​ൽ റ​യ​ൽ മാ​ഡ്രി​ഡും ബാ​ഴ്സ​ലോ​ണ​യും ഓ​രോ ഗോ​ൾ വീ​തം പ​ങ്കി​ട്ടു പി​രി​ഞ്ഞു. ലൂ​ക്കാ​സ് വ​സ്ക്വാ​സ് (6ാം മി​നി​റ്റ്) റ​യ​ലി​ന് ന​ൽ​കി​യ മു​ൻ​തൂ​ക്കം 57ാം മി​നി​റ്റി​ൽ മാ​ൽ​ക്ക​മി​ന്‍റെ സ്ട്രൈ​ക്കി​ലൂ​ടെ​യാ​ണ് ബാ​ഴ്സ ഇ​ല്ലാ​താ​ക്കി​യ​ത്. 

 സാ​ന്‍റി​യാ​ഗോ സൊ​ളാ​രി​ക്ക് കീ​ഴി​ൽ കൂ​ടു​ത​ൽ ആ​ത്മ​വി​ശ്വാ​സ​വും ഒ​ത്തി​ണ​ക്ക​വും പ്ര​ക​ട​മാ​ക്കു​ന്ന റ​യ​ൽ ബാ​ഴ്സ​യോ​ടും പ​തി​വു രീ​തി കൈ​വി​ട്ടി​ല്ല. ക​ളി​യു​ടെ ആ​ദ്യ അ​ര മ​ണി​ക്കൂ​റി​ൽ റ​യ​ലി​ന് ത​ന്നെ​യാ​യി​രു​ന്നു ആ​ധി​പ​ത്യം. ബാ​ഴ്സ​യു​ടെ സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സി​യും റ​യ​ലി​ന്‍റെ തു​റ​പ്പു​ചീ​ട്ട് ഗാ​രെ​ത് ബെ​യ്‌​ലും ഫ​സ്റ്റ് ഇ​ല​വ​നി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ട്ടു. റ​യ​ലി​ന്‍റെ യു​വ താ​രം വി​നീ​ഷ്യ​സ് ജൂ​നി​യ​റാ​ണ് മ​ത്സ​ര​ത്തി​ൽ ഏ​റെ തി​ള​ങ്ങി​യ​ത്. 

ബാ​ഴ്സ​യെ അ​ങ്ക​ലാ​പ്പി​ലാ​ക്കു​ന്ന നീ​ക്ക​ങ്ങ​ൾ ന​ട​ത്താ​ൻ വി​നീ​ഷ്യ​സി​നു സാ​ധി​ച്ചു. വി​നീ​ഷ്യ​സും ടോ​ണി ക്രൂ​സും ന​ട​ത്തി​യ നീ​ക്ക​ത്തി​നൊ​ടു​വി​ൽ വ​ന്ന ക്രോ​സി​ൽ നി​ന്ന് ക​രീം ബെ​ൻ​സേ​മ മ​റി​ച്ച പ​ന്തി​ലാ​ണ് വ​സ്ക്വാ​സ് ബാ​ഴ്സ​യു​ടെ വ​ല കു​ലു​ക്കി​യ​ത് (1-0). ആ​ദ്യ അ​ര മ​ണി​ക്കൂ​റി​നു​ശേ​ഷം മെ​ച്ച​പ്പെ​ട്ട ബാ​ഴ്സ ഇ​വാ​ൻ റാ​ക്കി​റ്റി​ച്ചി​ലൂ​ടെ​യും ലൂ​യീ​സ് സു​വാ​ര​സി​ലൂ​ടെ​യും റ‍യ​ലി​നെ സ​മ്മ​ർ​ദ​ത്തി​ലാ​ക്കി. ഇ​തി​നി​ടെ മാ​ൽ​ക്കം ന​ല്ലൊ​രു അ​വ​സ​രം തു​ല​ച്ചു. റാ​ക്കി​റ്റി​ച്ചി​ന്‍റെ ഹെ​ഡ​ർ ക്രോ​സ് ബാ​റി​ൽ ത​ട്ടി​ത്തെ​റി​ച്ച​തും ബാ​ഴ്സ​യു​ടെ നി​ർ​ഭാ​ഗ്യ​ങ്ങ​ളി​ൽ​പ്പെ​ടു​ന്നു. 

 ര​ണ്ടാം പ​കു​തി​യു​ടെ തു​ട​ക്ക​ത്തി​ൽ നൗ ​കാം​പി​ലെ ഗാ​ല​റി മെ​സി​യു​ടെ വ​ര​വി​നാ​യി ആ​ർ​ത്തു​വി​ളി​ച്ചു. അ​തേ​സ​മ​യം, ക​ള​ത്തി​ൽ സു​വാ​ര​സി​ന്‍റെ വ​ള​ഞ്ഞൊ​രു ഷോ​ട്ട് പോ​സ്റ്റി​ൽ ത​ട്ടി​ത്തെ​റി​ച്ചു. അ​വ​സാ​നം റ​യ​ൽ പ്ര​തി​രോ​ധ​ത്തി​ൽ വി​ള്ള​ൽ ക​ണ്ടെ​ത്തി​യ മാ​ൽ​ക്കം മഴവിൽ അഴകുള്ള ഇടം കാലൻ ഷോട്ടിലൂടെ ബാ​ഴ്സയുടെ സമനില ഗോ​ൾ കു​റി​ച്ചു (1-1). മെ​സി​യും ബെ​യ്‌​ലു​മൊ​ക്കെ  ക​ള​ത്തി​ലെ​ത്തി​യെ​ങ്കി​ലും ബാ​ഴ്സ​യ്ക്കും റ​യ​ലി​നും വി​ജ​യ​ഗോ​ൾ അ​ന്യ​മാ​യി​ത്തീ​ർ​ന്നു. ര​ണ്ടാം പാ​ദ സെ​മി 27ന് ​റ​യ​ലി​ന്‍റെ ത​ട്ട​ക​മാ​യ സാ​ന്‍റി​യാ​ഗോ ബെ​ർ​ണ​ബ്യൂ​വി​ൽ ന​ട​ക്കും.


വാർത്തകൾ

Sign up for Newsletter



top