21
July 2019 - 2:35 pm IST

Download Our Mobile App

Flash News
Archives

Cricket

cricket.jpeg

ന്യൂസിലൻഡിൽ ഇന്ത്യയുടെ ആദ്യ ട്വന്‍റി ട്വന്‍റി വിജയം

Published:08 February 2019

ഇതോടെ ഓരോ ജയം വീതം നേടി ഇരുടീമുകളും സമനിലയിൽ നിൽക്കുകയാണ്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ അവസാനമത്സരം ഞായറാഴ്ച ഹാമിൽട്ടണിൽ നടക്കും. ഇതോടെ പരമ്പരയിൽ ഇന്ത്യ 1-1 ന് ഒപ്പം പിടിച്ചു.

ഓക്‌ലൻഡ്: ന്യൂസിലൻഡിനെതിരായ രണ്ടാം ട്വന്‍റി ട്വന്‍റി മത്സരത്തിൽ ഇന്ത്യയ്ക്ക് മികച്ച വിജയം. 158 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഏഴുവിക്കറ്റിനാണ് ജയം സ്വന്തമാക്കിയത്. ഇന്ത്യ 18.5 ഓവറിൽ ലക്ഷ്യം മറികടന്നു. ന്യൂസിലൻഡിലെ ഇന്ത്യയുടെ ആദ്യ ട്വന്‍റി ട്വന്‍റി വിജയമാണ്.

ഇതോടെ ഓരോ ജയം വീതം നേടി ഇരുടീമുകളും സമനിലയിൽ നിൽക്കുകയാണ്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ അവസാനമത്സരം ഞായറാഴ്ച ഹാമിൽട്ടണിൽ നടക്കും. ഇതോടെ പരമ്പരയിൽ ഇന്ത്യ 1-1 ന് ഒപ്പം പിടിച്ചു. ഞായറാഴ്ച നടക്കുന്ന മൂന്നാം ട്വന്‍റി-20 പരമ്പര വിജയികളെ തീരുമാനിക്കും. ന്യൂസിലൻഡ്-158/8, ഇന്ത്യ-162/3 എന്നിങ്ങനെയാണ് സ്കോർ.

ഓപ്പണിങ് വിക്കറ്റിൽ രോഹിത് ശർമയും ശിഖർ ധവാനും ചേർന്ന് 79 റൺസാണ് ഇന്ത്യയ്ക്കായി നേടിയത്. 31 പന്തിൽ 30 റൺസാണ് ധവാൻ നേടിയത്. ഋഷഭ് പന്തും എം.എസ് ധോണിയും ചേർന്നാണ് ഇന്ത്യയുടെ ഇന്നിങ്സ് വേഗത്തിലാക്കിയത്. നാലാം വിക്കറ്റിൽ ഇരുവരും പുറത്താകാതെ 44 റൺസെടുത്തു. 28 പന്തിൽ നാല് ഫോറും ഒരു സിക്സുമടക്കം 40 റൺസുമായി ഋഷഭ് പന്ത് പുറത്താകാതെ നിന്നു. 17 പന്തിൽ 20 റൺസോടെ ധോണിയും ക്രീസിൽ തുടർന്നു.

നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ന്യൂസിലൻഡ് നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 158 റൺസെടുത്തു. അർദ്ധ സെഞ്ചുറി നേടിയ ഗ്രാന്ദ്ഹോമാണ് ആതിഥേയരുടെ ടോപ്പ് സ്കോറർ. ട്വന്‍റി20 ക്രിക്കറ്റിൽ റൺവേട്ടക്കാരിൽ മാർട്ടിൻ ഗപ്റ്റിലിനെ പിന്നിലേക്ക് മാറ്റി രോഹിത് ഒന്നാമതെയെത്തുകയും ചെയ്തു. രണ്ടാം ട്വന്‍റി20യിൽ 39 റൺസ് കൂട്ടിച്ചേർത്തപ്പോഴാണ് രോഹിത്തിന്‍റെ നേട്ടം. 2,288 റൺസാണ് ഇപ്പോൾ ട്വന്‍റി20യിലെ രോഹിത്തിന്‍റെ സമ്പാദ്യം. 

 


വാർത്തകൾ

Sign up for Newsletter



top