Subpage Banner
20
February 2019 - 11:43 pm IST
Flash News
Archives

Football

kerala-out-of-santhosh-trophy-in-the-qualification-round

സന്തോഷ് ട്രോഫി; നാണം കെട്ട് കേരളം , യോഗ്യതാ റൗണ്ടിൽ തന്നെ ചാംപ്യന്മാർ പുറത്ത്

Published:08 February 2019

ഒരു ഗോള്‍ പോലും അടിക്കാതെ സര്‍വീസസിനോട് 1-0 പരാജയം ഏറ്റുവാങ്ങി പുറത്താകുകയായിരുന്നു. തെലുങ്കാനയ്ക്കെതിരെ നടന്ന ആദ്യ മത്സരത്തിലും പുതുച്ചേരിക്കെതിരെ നടന്ന രണ്ടാം മത്സരത്തിലും കേരളത്തിന് ഗോള്‍രഹിത സമനിലയായിരുന്നു. ഇതോടെയാണ് മൂന്നാമത്തെ മത്സരം നിർണായകമാകുകയായിരുന്നു

നെയ്‌വേലി: സന്തോഷ് ട്രോഫി ഫുട്ബോളില്‍ നിലവിലെ ചാംപ്യന്‍മാരായ കേരളം ടൂര്‍ണമെന്‍റിൽ നിന്ന് പുറത്തായി.  സര്‍വീസസിനെതിരെ നടന്ന നിര്‍ണായക മത്സരത്തിലും തോറ്റതോടെയാണ് ആദ്യ റൗണ്ടില്‍ തന്നെ മുന്‍ ചാംപ്യന്‍മാര്‍ പുറത്തായത്. സര്‍വീസസിനെതിരെ ഇന്ന് നടന്ന മത്സരത്തില്‍ കേരളം രണ്ട് ഗോളുകള്‍ക്ക് വിജയിച്ചെങ്കില്‍ മാത്രമായിരുന്നു അടുത്ത റൗണ്ടിലേക്കുളള സാധ്യതകള്‍ നിലനില്‍ക്കുക. 

ഒരു ഗോള്‍ പോലും അടിക്കാതെ സര്‍വീസസിനോട് 1-0 പരാജയം ഏറ്റുവാങ്ങി പുറത്താകുകയായിരുന്നു. 62 ാം മിനിറ്റില്‍ വികാസ് ഥാപ്പയാണ് ഗോള്‍ നേടിയത്. യോഗ്യത റൗണ്ടില്‍ ഒരു ഗോള്‍ പോലും നേടാനാകാെതയാണ് നിലവിലെ ചാംപ്യന്‍മാരായ കേരളത്തിന്‍റെ മടക്കം. ആറുപോയിന്‍റ് സ്വന്തമാക്കിയ സര്‍വീസസ് ഗ്രൂപ് ചാംപ്യന്‍മാരായി ഫൈനല്‍ റൗണ്ടിലെത്തി.  തെലുങ്കാനയ്ക്കെതിരെ നടന്ന ആദ്യ മത്സരത്തിലും പുതുച്ചേരിക്കെതിരെ നടന്ന രണ്ടാം മത്സരത്തിലും കേരളത്തിന് ഗോള്‍രഹിത സമനിലയായിരുന്നു. ഇതോടെ മൂന്നാമത്തെ മത്സരം നിർണായകമാകുകയായിരുന്നു

മുന്‍ ഇന്ത്യന്‍ താരവും സന്തോഷ് ട്രോഫി നേടിയ ടീമിലെ അംഗവുമായ വി.പി ഷാജിയായിരുന്നു ഇത്തവണ ടീമിന്‍റെ കോച്ച്. കളിച്ച മൂന്ന് കളികളിലും കേരളത്തിന് ഒരു ഗോള്‍ പോലും നേടാന്‍ കഴിഞ്ഞിരുന്നില്ല. . മുന്നേറ്റനിരയുടെ മോശം പ്രകടനമാണ് കേരളത്തിന്‍റെ പരാജയകാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top