19
April 2019 - 12:49 pm IST
Flash News
Archives

Football

karnataka-goalkeeper-shanu-from-kumaranalloor-kerala

കു​മ​ര​ന​ല്ലൂ​രു​കാ​ർ ഇ​നി ഷാ​നു​വി​നു വേ​ണ്ടി കൈ​യ​ടി​ക്കും

Published:09 February 2019

# ശ്രീ​നാ​ഥ് പ​ള്ള​ത്ത്

സ​ന്തോ​ഷ് ട്രോ​ഫി ഫൈ​ന​ൽ റൗ​ണ്ടി​ലേ​ക്കു മു​ന്നേ​റി​യ ക​ർ​ണാ​ട​ക ടീ​മി​ലെ ഗോ​ൾ​കീ​പ്പ​ർ​മാ​രി​ലൊ​രാ​ളാ​ണ് കു​മ​ര​ന​ല്ലൂ​ർ സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് ഷ​ഹ​നാ​സ് എ​ന്ന ഷാ​നു.

കേ​ര​ളം സ​ന്തോ​ഷ് ട്രോ​ഫി​യു​ടെ ഫൈ​ന​ൽ റൗ​ണ്ട് കാ​ണാ​തെ പു​റ​ത്താ​യി​രി​ക്കു​ന്നു. ഈ ​വി​ഷ​മ​ത്തി​നി​ട​യി​ലും കു​മ​ര​ന​ല്ലൂ​രു​കാ​ർ​ക്ക് സ​ന്തോ​ഷി​ക്കാ​ൻ വ​ക​യു​ണ്ട്. പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളു​ടെ അ​തി​ർ​ത്തി ഗ്രാ​മ​മാ​യ കു​മ​ര​ന​ല്ലൂ​രി​ലെ ഫു​ട്ബോ​ൾ പ്രേ​മി​ക​ൾ ഇ​നി ഷാ​നു​വി​നു വേ​ണ്ടി കൈ​യ​ടി​ക്കും.  സ​ന്തോ​ഷ് ട്രോ​ഫി ഫൈ​ന​ൽ റൗ​ണ്ടി​ലേ​ക്കു മു​ന്നേ​റി​യ ക​ർ​ണാ​ട​ക ടീ​മി​ലെ ഗോ​ൾ​കീ​പ്പ​ർ​മാ​രി​ലൊ​രാ​ളാ​ണ് കു​മ​ര​ന​ല്ലൂ​ർ സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് ഷ​ഹ​നാ​സ് എ​ന്ന ഷാ​നു. സ​ന്തോ​ഷ് ട്രോ​ഫി​യി​ൽ മൂ​ന്നു മ​ല​യാ​ളി താ​ര​ങ്ങ​ളാ​ണു മ​റ്റു ടീ​മു​ക​ൾ​ക്കു വേ​ണ്ടി വ​ല കാ​ക്കാ​ൻ ഇ​റ​ങ്ങി​യ​ത്. ഇ​തി​ൽ ര​ണ്ടു പേ​രും പാ​ല​ക്കാ​ട് ജി​ല്ല​ക്കാ​ർ.  പു​തു​ച്ചേ​രി​യു​ടെ ഗോ​ൾ കീ​പ്പ​ർ പാ​ല​ക്കാ​ട് പു​തു​പ്പ​രി​യാ​രം സ്വ​ദേ​ശി എ​സ്. ആ​ലി​ഫാ​ണ് ഇ​തി​ലൊ​രാ​ൾ.

സൗ​ത്ത് ഗ്രൂ​പ്പ് ബി​യി​ൽ നി​ന്ന് കേ​ര​ള​ത്തി​നൊ​പ്പം ഫൈ​ന​ലി​ലേ​ക്ക്  യോ​ഗ്യ​ത നേ​ടാ​നാ​കാ​തെ പു​തു​ച്ചേ​രി​യും മ​ട​ങ്ങു​ന്ന​തോ​ടെ ബാ​റി​നു കീ​ഴി​ലെ മ​ല​യാ​ളി സാ​ന്നി​ധ്യ​മാ​യി അ​വ​ശേ​ഷി​ക്കു​ന്ന​ത് ഷാ​നു​വും സ​ർ​വീ​സ​സി​ന്‍റെ ഗോ​ൾ​കീ​പ്പ​ർ ക​ണ്ണൂ​ർ സ്വ​ദേ​ശി വി​ഷ്ണു​വും മാ​ത്രം. ഷാ​നു​വി​നി​ത് ക​ന്നി സ​ന്തോ​ഷ് ട്രോ​ഫി​യാ​ണ്. പാ​ല​ക്കാ​ട് ജി​ല്ല​യു​ടെ അ​തി​ർ​ത്തി ഗ്രാ​മ​മാ​യ കൊ​ള്ള​ന്നൂ​ർ സ്വ​ദേ​ശി​യാ​ണ് ഷാ​നു. സെ​വ​ൻ​സ് ഫു​ട്ബോ​ളി​ന് ആ​ഴ​ത്തി​ൽ വേ​രോ​ട്ട​മു​ള്ള, ഫു​ട്ബോ​ളി​നെ ആ​വേ​ശ​മാ​യി കൊ​ണ്ടു​ന​ട​ക്കു​ന്ന കു​മ​ര​ന​ല്ലൂ​രി​ലെ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ഗ്രൗ​ണ്ടു​ക​ളി​ലും പാ​ട​ങ്ങ​ളി​ലും സെ​വ​ൻ​സ് ക​ളി​ച്ചാ​ണു ഷാ​നു തു​ട​ങ്ങു​ന്ന​ത്. അ​ധി​കം താ​മ​സി​യാ​തെ ത​ന്നെ വ​ള്ളു​വ​നാ​ട്ടി​ലെ​യും മ​ല​ബാ​റി​ലെ​യും സെ​വ​ൻ​സ് ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ൽ ക്രോ​സ് ബാ​റി​നു കീ​ഴി​ലെ ഹീ​റോ​യാ​യി ഷാ​നു മാ​റി. ബി​രു​ദ പ​ഠ​ന​ത്തി​ന് കു​ന്നം​കു​ളം പ​ഴ​ഞ്ഞി എം​ഡി കോ​ളെ​ജി​ൽ എ​ത്തി​യ​തോ​ടെ ഷാ​നു​വി​ന്‍റെ ഫു​ട്ബോ​ൾ ക​രി​യ​റി​ൽ വ​ഴി​ത്തി​രി​വു​ണ്ടാ​യി.

കോ​ളെ​ജി​ലെ കാ​യി​കാ​ധ്യാ​പ​ക​ൻ മാ​ത്യു ഐ​സ​ക്കി​ന്‍റെ ശി​ക്ഷ​ണ​ത്തി​ൽ കോ​ളെ​ജ് ടീ​മി​ന്‍റെ ഒ​ന്നാം ന​മ്പ​ർ ഗോ​ളി​യാ​യി മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച ഷാ​നു എ​ഫ്സി തൃ​ശൂ​രി​ന്‍റെ താ​ര​മാ​യി. ബെം​ഗ​ളൂ​രു യു​നൈ​റ്റ​ഡ് എ​ഫ്സി​യി​ൽ ചേ​ക്കേ​റി​യ​തോ​ടെ ദേ​ശീ​യ ഫു​ട്ബോ​ളി​ലും ഷാ​നു ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി. ബെം​ഗ​ളൂ​രു യു​നൈ​റ്റ​ഡ് എ​ഫ്സി​യി​ൽ നി​ന്നാ​ണ് ഷാ​നു ക​ർ​ണാ​ട​ക ടീ​മി​ലേ​ക്കെ​ത്തു​ന്ന​ത്. പി​താ​വ് കൊ​ള്ള​ന്നൂ​ർ ചു​ള്ളി​ല​വ​ള​പ്പി​ൽ റ​സാ​ഖും മാ​താ​വ് ന​ദീ​റ​യും സ​ഹോ​ദ​രി സ​ഫ്രീ​ന​യും ഷാ​നു​വി​നു പി​ന്തു​ണ​യു​മാ​യു​ണ്ട്. ക​ർ​ണാ​ട​ക സ​ന്തോ​ഷ് ട്രോ​ഫി ഫൈ​ന​ൽ റൗ​ണ്ടി​ലേ​ക്ക് മു​ന്നേ​റു​മ്പോ​ൾ നി​ല​വി​ൽ റി​സ​ർ​വ് ബ​ഞ്ചി​ലു​ള്ള ഷാ​നു​വി​ന്‍റെ ആ​ദ്യ മ​ത്സ​രം കാ​ണാ​ൻ കാ​ത്തി​രി​ക്കു​ക​യാ​ണ് കു​ടും​ബ​വും കു​മ​ര​ന​ല്ലൂ​രും. 


വാർത്തകൾ

Sign up for Newsletter



top