21
July 2019 - 2:12 pm IST

Download Our Mobile App

Flash News
Archives

Updates

kerala-cm-pinarayi-vijayan-will-publish-invest-kerala-guide

"ഇ​ന്‍വെ​സ്റ്റ് കേ​ര​ള ഗൈ​ഡ്' മു​ഖ്യ​മ​ന്ത്രി പ്ര​കാ​ശ​നം ചെ​യ്യും

Published:09 February 2019

സം​സ്ഥാ​ന​ത്തെ നി​ക്ഷേ​പ സൗ​ഹൃ​ദ​മാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഫെ​ബ്രു​വ​രി 11 ന് ​കൊ​ച്ചി​യി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന അ​സെ​ന്‍ഡ് 2019 ന്‍റെ ഉ​ദ്ഘാ​ട​ന വേ​ദി​യി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ 'ഇ​ന്‍വെ​സ്റ്റ് കേ​ര​ള ഗൈ​ഡ് ' പ്ര​കാ​ശ​നം ചെ​യ്യും

കൊ​ച്ചി: സം​സ്ഥാ​ന​ത്തെ നി​ക്ഷേ​പ സൗ​ഹൃ​ദ​മാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഫെ​ബ്രു​വ​രി 11 ന് ​കൊ​ച്ചി​യി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന അ​സെ​ന്‍ഡ് 2019 ന്‍റെ ഉ​ദ്ഘാ​ട​ന വേ​ദി​യി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ 'ഇ​ന്‍വെ​സ്റ്റ് കേ​ര​ള ഗൈ​ഡ് ' പ്ര​കാ​ശ​നം ചെ​യ്യും.ബോ​ള്‍ഗാ​ട്ടി ലു​ലു ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍ ക​ണ്‍വെ​ന്‍ഷ​ന്‍ സെ​ന്‍റ​റി​ല്‍ രാ​വി​ലെ 9.30 ന് ​ആ​രം​ഭി​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ കേ​ന്ദ്ര വാ​ണി​ജ്യ, വ്യ​വ​സാ​യ, സി​വി​ല്‍, ഏ​വി​യേ​ഷ​ന്‍ മ​ന്ത്രി സു​രേ​ഷ് പ്ര​ഭു മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. വ്യ​വ​സാ​യ, കാ​യി​ക, യു​വ​ജ​ന​കാ​ര്യ മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ന്‍ "ഇ​ന്‍വെ​സ്റ്റ് കേ​ര​ള പോ​ര്‍ട്ട​ലി'​ന്‍റെ പ്ര​കാ​ശ​നം നി​ർ​വ​ഹി​ക്കും.
   
ഇ​ന്ത്യ​ക്ക​ക​ത്തും വി​ദേ​ശ​ത്തു​മു​ള്ള സം​രം​ഭ​ക​ര്‍ക്ക് ഉ​ദ്യോ​ഗ​സ്ഥ ത​ല​ത്തി​ലു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പ​ര​മാ​വ​ധി ല​ഘൂ​ക​രി​ച്ച് അ​നാ​യാ​സ​മാ​യി ബി​സി​ന​സ് ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള അ​വ​സ​ര​ങ്ങ​ള്‍ നി​ക്ഷേ​പ സൗ​ഹൃ​ദ സം​സ്ഥാ​ന​മാ​യ കേ​ര​ള​ത്തി​ലു​ണ്ട് എ​ന്ന് വി​ളി​ച്ചോ​തു​ന്ന  അ​വ​ത​ര​ണ​ങ്ങ​ള്‍ക്കാ​ണ് അ​സെ​ന്‍ഡ് 2019 വേ​ദി​യാ​കു​ക.​എ​ഫ്ഐ​സി​സി​ഐ പ്ര​സി​ഡ​ന്‍റ് സ​ന്ദീ​പ് സൊ​മാ​നി, സി​ഐ​ഐ സ​തേ​ണ്‍ റീ​ജ്യ​ണ്‍ ചെ​യ​ര്‍മാ​ന്‍ ആ​ര്‍. ദി​നേ​ശ്  തു​ട​ങ്ങി മേ​ഖ​ല​യി​ലെ പ്ര​മു​ഖ​ര്‍ ഉ​ദ്ഘാ​ട​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കും. ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സ് സ്വാ​ഗ​തം ആ​ശം​സി​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ വ്യ​വ​സാ​യ, വാ​ണി​ജ്യ, നോ​ര്‍ക്ക പ്രി​ന്‍സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ഡോ.​കെ. ഇ​ള​ങ്കോ​വ​ന്‍ "അ​സെ​ന്‍ഡ് കേ​ര​ള 2019' അ​വ​ത​ര​ണം ന​ട​ത്തും. ടൈ ​കേ​ര​ള ചാ​പ്റ്റ​ര്‍ പ്ര​സി​ഡ​ന്‍റ് എം.​എ​സ്.​എ കു​മാ​ര്‍ ന​ന്ദി പ്ര​കാ​ശി​പ്പി​ക്കും.
   
സം​സ്ഥാ​ന പ്ലാ​നി​ങ് ബോ​ര്‍ഡ്  വൈ​സ് ചെ​യ​ര്‍മാ​ന്‍ വി.​കെ. രാ​മ​ച​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന പ്ലീ​ന​റി സെ​ഷ​നി​ല്‍ നാ​ഷ​ണ​ല്‍ കൗ​ണ്‍സി​ല്‍ ഫോ​ര്‍ അ​പ്ലൈ​ഡ് ഇ​ക്ക​ണോ​മി​ക് റി​സ​ര്‍ച്ച് ഡ​യ​റ​ക്റ്റ​ര്‍ ജ​ന​റ​ല്‍ ഡോ. ​ശേ​ഖ​ര്‍ ഷാ, ​ഇ​ന്‍വെ​സ്റ്റ് ഇ​ന്ത്യ വൈ​സ് പ്ര​സി​ഡ​ന്‍റ് ദു​ഷ്യ​ന്ത് ഠാ​ക്കൂ​ര്‍, ഏ​ക ബ​യോ​കെ​മി​ക്ക​ല്‍സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് സി​ഇ​ഒ ആ​ര്‍ദ്ര ച​ന്ദ്ര​മൗ​ലി, ന​വാ​ള്‍ട്ട് സോ​ളാ​ര്‍ ആ​ന്‍ഡ് ഇ​ല​ക്ട്രി​ക് ബോ​ട്ട്സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് സി​ഇ​ഒ സ​ന്ദി​ത് ത​ണ്ട​ശേ​രി എ​ന്നി​വ​ര്‍ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ല്‍ സം​സാ​രി​ക്കും.
 
"എം​എ​സ്എം​ഇ, ഭ​ക്ഷ്യ സം​സ്ക​ര​ണ മേ​ഖ​ല​ക​ളി​ലെ അ​വ​സ​ര​ങ്ങ​ള്‍' എ​ന്ന വി​ഷ​യ​ത്തി​ലെ പ്ലീ​ന​റി സെ​ഷ​ന് കെ​എ​സ്ഐ​ഡി​സി ചെ​യ​ര്‍മാ​ന്‍ ക്രി​സ്റ്റി ഫെ​ര്‍ണാ​ണ്ട​സ് നേ​തൃ​ത്വം ന​ല്‍കും. "അ​നാ​യാ​സ​മാ​യി ബി​സി​ന​സ് ചെ​യ്യ​ല്‍- മി​ക​ച്ച രീ​തി​ക​ള്‍ പ​ങ്കു​വ​യ്ക്ക​ല്‍' എ​ന്ന സെ​ഷ​നി​ല്‍ ഡി​ഐ​പി​പി അ​ഡീ​ഷ​ണ​ല്‍ സെ​ക്ര​ട്ട​റി ഷൈ​ലേ​ന്ദ്ര സി​ങ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. "കേ​ര​ളം - അ​നു​യോ​ജ്യ വ്യാ​വ​സാ​യി​ക അ​ന്ത​രീ​ക്ഷം സാ​ധ്യ​മാ​ക്ക​ല്‍' എ​ന്ന വി​ഷ​യ​ത്തി​ലെ സെ​ഷ​നി​ല്‍ ഡോ ​കെ ഇ​ള​ങ്കോ​വ​ന്‍ ഐ​എ​എ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വ്യ​വ​സാ​യ വാ​ണി​ജ്യ ഡ​യ​റ​ക്റ്റ​ര്‍ കെ.​ബി​ജു അ​വ​ത​ര​ണം ന​ട​ത്തും.   "ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലൂ​ടെ അ​നാ​യാ​സ ബി​സി​ന​സ് പ്രാ​വ​ര്‍ത്തി​ക​മാ​ക്ക​ല്‍' എ​ന്ന വി​ഷ​യ​ത്തി​ല്‍ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് മ​ന്ത്രി എ.​സി. മൊ​യ്തീ​ന്‍ സം​സാ​രി​ക്കും. ഐ​ബി​പി​എം​എ​സി​ന്‍റെ പ്ര​കാ​ശ​ന​വും അ​ദ്ദേ​ഹം നി​ർ​വ​ഹി​ക്കും. 
   
മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ന്‍ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സും  പ്രി​ന്‍സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ഡോ.​കെ ഇ​ള​ങ്കോ​വ​നും പ​ങ്കെ​ടു​ക്കും. പ്ര​തി​നി​ധി​ക​ള്‍ക്ക്  www.ascendkerala2019.org എ​ന്ന വെ​ബ്സൈ​റ്റി​ല്‍  ഓ​ണ്‍ലൈ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​വു​ന്ന​താ​ണ്.


വാർത്തകൾ

Sign up for Newslettertop