Subpage Banner
20
February 2019 - 11:47 pm IST
Flash News
Archives

Special

cat.jpg

ഒന്ന് കളിക്കാനിറങ്ങിയതാ, അത് ഇങ്ങനെയുമായി...മഞ്ഞിൽ പുതഞ്ഞ് ഒരു പൂച്ചക്കുട്ടി

Published:09 February 2019

പൊതുവേ കുറുമ്പിയായ ഈ മൂന്നുവയസുകാരി പൂച്ച പലപ്പോഴും വീടിനു പുറത്ത് കറങ്ങിനടക്കാറുണ്ട്. തണുപ്പിന്‍റെ പ്രശ്നങ്ങൾ പൂച്ചയ്ക്കറിയില്ലല്ലോ. പതിവുപോലെ ഫ്‌ലഫി ചുറ്റിയടിക്കാൻ പുറത്തേക്കിറങ്ങിയതാണ്. മഞ്ഞിനടിയിൽ ഫ്‌ലഫി എന്തോ തെരഞ്ഞു കിടക്കുകയാണെന്നാണ് വീട്ടുകാർ ആദ്യം കരുതിയത്.

അതിശയകരമായ ഒരു അതിജീവന കഥയുടെ പുറകെയാണിപ്പോൾ സോഷ്യൽ മീഡിയ. വടക്കേ അമെരിക്കയിൽ അതിശൈത്യത്തെ തുടർന്ന് മഞ്ഞിൽ പുതഞ്ഞ് മരണത്തോട് മല്ലടിച്ച ഫ്‌ലഫിയെന്ന പൂച്ചക്കുട്ടിയാണ് കഥയിലെ താരം. കൊടുംതണുപ്പിൽ ശരീരമാകെ തണുത്തുറഞ്ഞുപോയ ഫ്‌ലഫിയെന്ന പൂച്ചയെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഡോക്‌ടർമാർ രക്ഷിച്ചത്. അമെരിക്കയിലെ മോണ്ടാനയിലെ കാലിസ്പെല്ലിലാണ് സംഭവം.

പൊതുവേ കുറുമ്പിയായ ഈ മൂന്നുവയസുകാരി പൂച്ച പലപ്പോഴും വീടിനു പുറത്ത് കറങ്ങിനടക്കാറുണ്ട്. തണുപ്പിന്‍റെ പ്രശ്നങ്ങൾ പൂച്ചയ്ക്കറിയില്ലല്ലോ. പതിവുപോലെ ഫ്‌ലഫി ചുറ്റിയടിക്കാൻ പുറത്തേക്കിറങ്ങിയതാണ്. മഞ്ഞിനടിയിൽ ഫ്‌ലഫി എന്തോ തെരഞ്ഞു കിടക്കുകയാണെന്നാണ് വീട്ടുകാർ ആദ്യം കരുതിയത്.

പിന്നീടാണ് മനസിലായത് തണുത്ത് മരവിച്ച് ദേഹമാസകലം മഞ്ഞുകട്ടകൾ വീണു കിടക്കുകയായിരുന്നുവെന്ന് മനസിലായത്. ഉടൻ തന്നെ ഫ്‌ലവിയെ ആശുപത്രിയിലേക്ക് എത്തിച്ചു. ചൂടുവെള്ളവും ഹെയർ ഡ്രെയറും പക്ഷിക്കൂടുകളിലും മറ്റും ചൂട് നൽകാനുപയോഗിക്കുന്ന കേജ് വാമറും എന്നിവയുപയോഗിച്ചാണ് ഡോക്‌ടർമാർ പൂച്ചയെ രക്ഷിച്ചത്. 


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top