Subpage Banner
21
February 2019 - 12:01 am IST
Flash News
Archives

World

flight-narrow-escape

കാറ്റിൽ ആടിയുലഞ്ഞ് ലണ്ടൻ-ഹൈദരാബാദ് വിമാനം; ദുരന്തം വഴിമാറിയത് തലനാരിഴയ്ക്ക്

Published:09 February 2019

താഴ്ന്ന് പറക്കുന്നതിനിടെ കനത്ത കാറ്റില്‍പ്പെട്ട് വിമാനം ആടിയുലയുകയായിരുന്നു. പിന്നിലെ ചക്രങ്ങള്‍ നിലത്തു തൊട്ടെങ്കിലും നിയന്ത്രണം കൈവിട്ടു. പിന്‍ചക്രങ്ങള്‍ നിലത്തിടിച്ച്‌ വിമാനം വീണ്ടും റണ്‍വേയില്‍ നിന്ന് ഉയര്‍ന്നു.

ഹീത്രു: ശക്തമായ കാറ്റിൽ നിയന്ത്രണം വിട്ട വിമാനം റൺവേയിൽ മുട്ടിയ ശേഷം പറന്നുയർന്നു. വൻ ദുരന്തം വഴിമാറിയ് തലനാരിഴ വ്യത്യാസത്തിൽ. ലോകത്തെ സുപ്രധാന വ്യോമഗതാഗത കേന്ദ്രമായ ഹീത്രൂ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ഒരുങ്ങുകയായിരുന്നു ബ്രിട്ടീഷ് എയര്‍വേസിന്‍റെ 276 വിമാനമാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. 

ബ്രിട്ടീഷ് എയര്‍വേസിന്‍റെ ഹൈദരാബാദ് - ലണ്ടന്‍ വിമാനമാണ് അപകടത്തിൽപെട്ടത്. റണ്‍വേയിലേക്ക് താഴ്ന്ന് പറക്കുന്നതിനിടെ കനത്ത കാറ്റില്‍പ്പെട്ട് വിമാനം ആടിയുലയുകയായിരുന്നു. പിന്നിലെ ചക്രങ്ങള്‍ നിലത്തു തൊട്ടെങ്കിലും നിയന്ത്രണം കൈവിട്ടു. പിന്‍ചക്രങ്ങള്‍ നിലത്തിടിച്ച്‌ വിമാനം വീണ്ടും റണ്‍വേയില്‍ നിന്ന് ഉയര്‍ന്നു.

എന്നാല്‍ മനസാന്നിധ്യം കൈവിടാതെ പൈലറ്റ് വിമാനത്തെ വീണ്ടും ആകാശത്തേക്ക് ഉയര്‍ത്തി. പൈലറ്റിന്‍റെ സമയോചിതമായ തീരുമാനമാണ് വന്‍ദുരന്തം ഒഴിവാകാന്‍ കാരണമായത്. ട്വിറ്ററില്‍ മാത്രം 30 ലക്ഷം പേരാണ് ഈ വീഡിയോ ഒരു ദിവസം കൊണ്ട് കണ്ടത്.

 


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top