വീണ്ടും വർധന; 1.45 ലക്ഷം പുതിയ കേസുകൾ
Published:09 February 2019
പഞ്ചഭൂതങ്ങളുടെ അനുഗ്രഹത്താൽ മനസിലുള്ള വീട് പണിയുവാനാണ് പലരും വാസ്തു നോക്കുന്നത്. പരമ്പരാഗത ശൈലിയുള്ളതാണെങ്കിലും ആധുനിക രീതിയിലുള്ളതായാലും വാസ്തുവിൽ പ്രതിപാദിക്കുന്ന കാര്യങ്ങൾക്ക് വളരെയധികം പ്രാധാന്യം നൽകാറുണ്ട്.
വീടു പണിയുമ്പോൾ മുറികളുടെയും അടുക്കളയുടെയും സ്ഥാന നിർണയത്തിനാണ് പലരും പ്രാധാന്യം കൊടുക്കാറ്. എന്നാൽ എപ്പോഴെങ്കിലും വീട്ടിൽ കാർപോർച്ചിനായുള്ള ഉത്തമ സ്ഥാനത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?
വീടിന്റെ ഐശ്വര്യം പോലെ തന്നെ വാഹനങ്ങളുടെ ദീർഘകാല ഈടിനും കാര്യഷമതയിലുമൊക്കെ വാസ്തുവിനും പങ്കുണ്ട്. തെക്ക് കിഴക്ക് അല്ലെങ്കിൽ വടക്ക് പടിഞ്ഞാറ് ദിശയിൽ പോർച്ച് പണിയുന്നതാണ് വാസ്തുപ്രകാരം ഉത്തമം. വടക്ക് പടിഞ്ഞാറ് ഭാഗത്ത് പോർച്ച് പണിയുകയാണെങ്കിൽ വാഹനങ്ങൾക്ക് നല്ല ഓട്ടം ലഭിക്കുമെന്നാണ് വിശ്വാസം.
തെക്ക് കിഴക്ക് ദിശയിലാണ് പോർച്ച് പണിയുന്നതെങ്കിൽ വാഹനങ്ങൾ ദീർഘകാലം വലിയ കേടുപാടുകൾ ഇല്ലാതെ പരിപാലിക്കാമെന്നാണ് വാസ്തു സൂചിപ്പിക്കുന്നത്. തെക്ക് അല്ലെങ്കിൽ കിഴക്ക് ഭാഗത്തേക്ക് ചാഞ്ഞ രീതിയിലായിരിക്കണം നിലം പണിയേണ്ടത്. വീടിന്റെ ചുമരിനോടോ മതിലിനോടോ ചേർന്ന് പണിയുന്നത് അശുഭമാണ്.
ഇടുങ്ങിയതാക്കാതെ ചുറ്റും രണ്ട് മൂന്നടി സ്ഥല വ്യാപ്തി ഉണ്ടായിരിക്കുന്നതാണ് നല്ലത്. ഒരു തടസവും കൂടാതെ കാറിന് ചുറ്റുമൊന്ന് നടക്കാനുള്ള സ്ഥലസൗകര്യമെങ്കിലും വേണമെന്നാണ് വാസ്തു അനുശാസിക്കുന്നത്. വേണ്ടത്ര വായു പ്രവാഹമുണ്ടാകാനാണിത്. തെക്ക് അല്ലെങ്കിൽ കിഴക്ക് ഭാഗം അഭിമുഖീകരിച്ചായിരിക്കണം വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടത്. ഈ ദിശയിൽ കൂടുതലായി തണുത്ത വായുപ്രവാഹമുള്ളതിനാൽ എൻജിൻ തണുക്കാൻ ഇത് സഹായിക്കും.