Subpage Banner
20
February 2019 - 10:58 pm IST
Flash News
Archives

Mollywood

nafisa-ali

ക്യാൻസറിനെ വെല്ലുവിളിച്ച് മലയാളികളുടെ മേരി ടീച്ചർ

Published:09 February 2019

താൻ രോഗത്തിന്‍റെ മൂന്നാം ഘട്ടത്തിലാണെന്ന അറിയിപ്പോടെയാണ് നഫീസ അലി ഫോട്ടോകൾ പങ്കുവച്ചത്.

മമ്മൂട്ടി ചിത്രം ബിഗ് ബിയിലെ മേരി ടീച്ചറെ ആരും മറക്കാൻ സാധ്യതയില്ല. ഒരൊറ്റ സിനിമയിലൂടെ തന്നെ മലയാളികളുടെ മനസിൽ ഇടം നേടിയ കഥാപാത്രമായിരുന്നു മേരി ടീച്ചർ. വെള്ളിത്തിരയിൽ മേരി ടീച്ചറെ അവതരിപ്പിച്ചതിലൂടെ നഫീസ അലിയും മലയാളികളുടെ ഇഷ്ടതാരമായി. എന്നാൽ താൻ ക്യാൻസർ രോഗ ബാധിതയാണെന്ന നഫീസയുടെ തന്നെ വെളിപ്പെടുത്തലിൽ ഞെട്ടിയിരിക്കുയാണ് ആരാധകർ. ഇതിനിടെയാണ് നഫീസ പുതിയ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. 

താൻ രോഗത്തിന്‍റെ മൂന്നാം ഘട്ടത്തിലാണെന്ന അറിയിപ്പോടെയാണ് നഫീസ അലി ഫോട്ടോകൾ പങ്കുവച്ചത്. ക്യാൻസറിനെ ധൈര്യത്തോടെ നേരിടുന്ന ചിത്രങ്ങൾക്ക് ആരാധകരിൽ നി‌ന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 2018ലാണ് രോഗം അവരെ പിടികൂടിയത്.  വയറ്റിലെ പാളികളിലെ ക്യാന്‍സറാണ് പെരിറ്റോണിയല്‍. അര്‍ബുദബാധയുണ്ടാകുന്ന കോശങ്ങള്‍ അണ്ഡാശയത്തിലും കണ്ടുവരുന്നതിനാല്‍ ചിലസമയങ്ങളില്‍ അര്‍ബുദബാധ അവിടേക്കും വ്യാപിക്കാറുണ്ട്. പെരിറ്റോണിയല്‍ ക്യാന്‍സര്‍ പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ കൂടുതലാണ്. മാസങ്ങളോളം നീണ്ട വയറുവേദനയുമായി നഫീസ ഡോക്ടര്‍മാരെ സമീപിച്ചുവെങ്കിലും ആര്‍ക്കും അസുഖം കണ്ടുപിടിക്കാന്‍ സാധിച്ചിരുന്നില്ല.

അണ്ഡാശയത്തിലും ക്യാന്‍സര്‍ ബാധയുണ്ടായിരുന്നതിനാല്‍ അണ്ഡാശയ കാന്‍സര്‍ ആണോയെന്ന ആശയക്കുഴപ്പത്തിലായിരുന്നു മിക്കവരും. ‌മലയാളത്തിൽ ബിഗ് ബിക്ക് ശേഷം നാല് ഹിന്ദി സിനിമകളിൽ കൂടി നഫീസ അഭിനയിച്ചിരുന്നു. സാഹിബ് ബീവി ഓർ ഗാങ്സ്റ്റർ എന്ന ചിത്രത്തിലാണ് നഫീസ അവസാനം അഭിനയിച്ചത്.


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top