19
April 2019 - 12:17 pm IST
Flash News
Archives

Mollywood

anwar-mytheen-says-about-his-life-in-cinema

അ​ൻ​വ​ർ മൈ​തീ​ന്... ഇ​ത് ഭാ​ഗ്യ​വ​ർ​ഷം!

Published:09 February 2019

# അ​നി​ൽ​കു​മാ​ർ റാ​ന്നി

" ആ​റാം ക്ലാ​സ്സി​ൽ പ​ഠി​ക്കു​മ്പോ​ൾ സ്കൂ​ൾ നാ​ട​ക​ത്തി​ൽ അ​ഭി​ന​യി​ച്ചു കൊ​ണ്ടാ​ണ് ഞാ​ൻ ക​ലാ​രം​ഗ​ത്ത് തു​ട​ക്കം കു​റി​ച്ച​ത്. കോ​ളെ​ജ് ത​ല​ത്തി​ൽ എ​ത്തി​യ​പ്പോ​ൾ അ​മ​ച്വ​ർ നാ​ട​ക​ട്രൂ​പ്പു​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു. ഇ​രു​പ​ത്തി​യെ​ട്ട് വ​ർ​ഷം മു​മ്പാ​ണ് ഞാ​ൻ ആ​ദ്യ​മാ​യി ക്യാ​മ​റ​യ്ക്ക് മു​മ്പി​ൽ എ​ത്തു​ന്ന​ത്.

ഓ​വ​ർ സ്പീ​ഡി​ൽ വ​ണ്ടി​യോ​ടി​ക്കു​ന്ന​വ​രെ പി​ടി​ച്ച് പി​ഴ ഈ​ടാ​ക്കാ​ൻ അ​ധി​കാ​രം ഉ​ള്ള ആ​ളാ​ണ് അ​ൻ​വ​ർ മൈതീൻ. കാ​സ​ർ​ഗോ​ഡ് ആ​ർ​ടി​ഒ യി​ലെ സീ​നി​യ​ർ മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്റ്റ​ർ. ത​ന്‍റെ സി​നി​മ ക​രി​യ​റി​ൽ ഇ​പ്പോ​ൾ അ​തി​വേ​ഗ​ത്തി​ൽ ഒ​രു കു​തി​പ്പി​ലാ​ണ് അ​ൻ​വ​ർ. ഇ​തു വ​രെ നാ​ൽ​പ്പ​ത് സി​നി​മ​ക​ളി​ലും ഒ​രു ഡ​സ​നി​ലേ​റെ മെ​ഗാ​സീ​രി​യ​ലു​ക​ളി​ലും വ്യ​ത്യ​സ്ത​മാ​യ ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ചു ക​ഴി​ഞ്ഞു. അ​ഭി​ന​യ ജീ​വി​ത​ത്തി​ലെ ഇ​തു​വ​രെ​യു​ള്ള യാ​ത്ര​യെ​ക്കു​റി​ച്ചും പു​തു​വ​ർ​ഷ വി​ശേ​ഷ​ങ്ങ​ളെ കു​റി​ച്ചും അ​ൻ​വ​ർ മൈ​തീ​ൻ പ​റ​യു​ന്നു.

" ആ​റാം ക്ലാ​സ്സി​ൽ പ​ഠി​ക്കു​മ്പോ​ൾ സ്കൂ​ൾ നാ​ട​ക​ത്തി​ൽ അ​ഭി​ന​യി​ച്ചു കൊ​ണ്ടാ​ണ് ഞാ​ൻ ക​ലാ​രം​ഗ​ത്ത് തു​ട​ക്കം കു​റി​ച്ച​ത്. കോ​ളെ​ജ് ത​ല​ത്തി​ൽ എ​ത്തി​യ​പ്പോ​ൾ അ​മ​ച്വ​ർ നാ​ട​ക​ട്രൂ​പ്പു​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു. ഇ​രു​പ​ത്തി​യെ​ട്ട് വ​ർ​ഷം മു​മ്പാ​ണ് ഞാ​ൻ ആ​ദ്യ​മാ​യി ക്യാ​മ​റ​യ്ക്ക് മു​മ്പി​ൽ എ​ത്തു​ന്ന​ത്. 1991-ൽ. ​സി​നി​മ​യി​ലെ എ​ന്‍റെ ആ​ദ്യ വേ​ഷം. അ​ന്ന് ഞാ​ൻ  ഞാ​ൻ ബി ​എ ഫി​ലോ​സ​ഫി വി​ദ്യാ​ർ​ഥി​യാ​ണ്. പി.​ജി.​വി​ശ്വം​ഭ​ര​ൻ സം​വി​ധാ​നം ചെ​യ്ത 'വ​ക്കീ​ൽ വാ​സു​ദേ​വ്‌ '  ആ​യി​രു​ന്നു ആ​ദ്യ സി​നി​മ. എ​ന്‍റെ നാ​ട്ടു​കാ​ര​നാ​ണ് പി.​ജി വി​ശ്വം​ഭ​ര​ൻ. അ​ക്കാ​ല​ത്ത് ക​രി​ങ്കു​ളം കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ഒ​രു അ​മ​ച്വ​ർ നാ​ട​ക ട്രൂ​പ്പി​ൽ ഞാ​ൻ അ​ഭി​ന​യി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. എ​ന്‍റെ അ​ഭി​ന​യം ക​ണ്ട് ഇ​ഷ്ട​പ്പെ​ട്ട അ​ദ്ദേ​ഹം അ​ടു​ത്ത സി​നി​മ​യി​ൽ എ​നി​ക്ക് ഒ​രു വേ​ഷം ത​രാം എ​ന്ന് പ​റ​ഞ്ഞു. അ​ദ്ദേ​ഹം വാ​ക്ക് പാ​ലി​ച്ചു.

ചേ​ർ​ത്ത​ല​യി​ലെ ലൊ​ക്കേ​ഷ​നി​ൽ നി​ന്ന് സ്വ​ന്തം കൈ​പ്പ​ട​യി​ൽ എ​ഴു​തി​യ ഒ​രു ക​ത്ത് കൊ​ടു​ത്ത് വി​ട്ടാ​ണ് എ​ന്നെ വി​ളി​പ്പി​ച്ച​ത്. പി​ന്നീ​ട്, ചെ​റു​തും വ​ലു​തു​മാ​യ ഒ​ട്ടേ​റെ വേ​ഷ​ങ്ങ​ൾ ചെ​യ്തു. ഇ​തി​നി​ടെ, ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. അ​വി​ചാ​രി​ത​മാ​യി മെ​ഗാ​സീ​രി​യ​ൽ രം​ഗ​ത്തേ​ക്കും തി​രി​ഞ്ഞു. സാ​ന്ദ്രാ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​സി​ന്‍റെ 'ഹ​രി​ച​ന്ദ​നം' ആ​യി​രു​ന്നു ആ​ദ്യ സീ​രി​യ​ൽ. അ​തി​ന് ശേ​ഷം, ടി.​എ​സ്. സ​ജി സം​വി​ധാ​നം ചെ​യ്ത ' വേ​ളാ​ങ്ക​ണ്ണി മാ​താ​വ് ' എ​ന്ന സീ​രീ​സി​ൽ വ്യ​ത്യ​സ്ത​മാ​യ പ​ന്ത്ര​ണ്ടോ​ളം വേ​ഷ​ങ്ങ​ൾ ചെ​യ്തു. കെ.​കെ രാ​ജീ​വ് സം​വി​ധാ​നം ചെ​യ്ത 'ഒ​രു പെ​ണ്ണി​ന്‍റെ ക​ഥ' എ​ന്ന സീ​രി​യ​ലി​ൽ ഞാ​ൻ അ​വ​ത​രി​പ്പി​ച്ച ക​ഥാ​പാ​ത്ര​മാ​ണ് ഞാ​ൻ ഇ​തു​വ​രെ അ​ഭി​ന​യി​ച്ച സീ​രി​യ​ൽ ക​ഥാ​പാ​ത്ര​ങ്ങ​ളി​ൽ എ​നി​ക്ക് ഏ​റെ ഇ​ഷ്ടം. ബി​എ​സ്എ​ൻ​എ​ൽ ഉ​ദ്യോ​ഗ​സ്ഥ​നാ​യ പ്ര​സ​ന്ന​കു​മാ​ർ.

മെ​ഗാ​സീ​രി​യ​ലു​ക​ളി​ൽ എ​ന്തെ​ങ്കി​ലും അ​ഭി​ന​യ സാ​ധ്യ​ത​യു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ൾ നോ​ക്കി​യാ​ണ് ചെ​യ്യാ​റു​ള്ള​ത്. സി​നി​മ​ക​ളി​ൽ ഭാ​ഗ്യം കൊ​ണ്ട് വ്യ​ത്യ​സ്ത​ത​യു​ള്ള വേ​ഷ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കാ​ൻ ക​ഴി​യു​ന്നു​ണ്ട്. ഇ​പ്പോ​ൾ ഏ​റ്റ​വും അ​വ​സാ​നം ചെ​യ്ത് തീ​ർ​ത്ത​ത് പ്രി​യ​ദ​ർ​ശ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന 'മ​ര​യ്ക്കാ​ർ - അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹം' എ​ന്ന സി​നി​മ​യാ​ണ്. കേ​ശ​വ​ൻ നാ​യ​ർ എ​ന്ന നെ​ഗ​റ്റീ​വ് ക​ഥാ​പാ​ത്രം. നാ​ടു​വാ​ഴി​യാ​യ ഇ​ന്ന​സെ​ന്റി​ന്‍റെ കാ​ര്യ​സ്ഥ​ന്‍റെ വേ​ഷ​മാ​ണ്. ഇ​പ്പോ​ൾ 'വാ​ട്ട​ർ ഒ​രു പ​രി​ണാ​മം' എ​ന്ന ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ച്ചു വ​രു​ന്നു. സീ​രി​യ​ൽ രം​ഗ​ത്ത്  ഒ​രു മു​ഴു​നീ​ള  ക​ഥാ​പാ​ത്രം ചെ​യ്യ​ണം എ​ന്ന​ത് വ​ലി​യ ആ​ഗ്ര​ഹ​മാ​ണ്. സി​നി​മ​യി​ൽ നി​റ​ഞ്ഞ് നി​ൽ​ക്കു​ന്ന ഒ​രു വേ​ഷ​വും ചെ​യ്യ​ണം.

ഈ ​പു​തു​വ​ർ​ഷം ഒ​രു വ​ലി​യ സ​ന്തോ​ഷ​ത്തോ​ടെ​യാ​ണ് തു​ട​ങ്ങി​യ​ത്. അ​ത് അ​ര​ങ്ങു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്. മോ​ഹ​ൻ​ലാ​ലി​നെ വ​ച്ച് 'ഛായാ ​മു​ഖി' എ​ന്ന നാ​ട​കം ചെ​യ്തപ്ര​ശാ​ന്ത് നാ​രാ​യ​ണ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ഒ​റ്റ​യാ​ൾ നാ​ട​ക​ത്തി​ൽ ഞാ​ൻ ആ​ണ് അ​ഭി​ന​യി​ക്കു​ന്ന​ത്. അ​തി​ലെ ഒ​രേ ഒ​രു ന​ട​ൻ ആ​വാ​ൻ ഞാ​ൻ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത് വ​ലി​യ ഭാ​ഗ്യം ആ​യി തോ​ന്നു​ന്നു. ഏ​റെ വെ​ല്ലു​വി​ളി​ക​ളു​ള്ള എ​ട്ട് ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണ് ഈ ​ഒ​റ്റ​യാ​ൾ നാ​ട​ക​ത്തി​ൽ എ​ന്നെ കാ​ത്തി​രി​ക്കു​ന്ന​ത്. ഇ​പ്പോ​ൾ ആ ​നാ​ട​ക​ക്ക​ള​രി​യി​ലാ​ണ്  ഞാ​ൻ. മ​റ​ക്കാ​ൻ പ​റ്റാ​ത്ത വ​ലി​യ ഒ​രു അ​നു​ഭ​വ​വും അ​ര​ങ്ങു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്.

നേ​ര​ത്തെ എം.​ടി​യു​ടെ തെ​ര​ഞ്ഞെ​ടു​ത്ത പ​ന്ത്ര​ണ്ട് ക​ഥ​ക​ൾ 'മ​ഹാ​സാ​ഗ​രം' എ​ന്ന പേ​രി​ൽ പ്ര​ശാ​ന്ത്  നാ​രാ​യ​ണ​ൻ നാ​ട​കം ആ​ക്കി​യി​രു​ന്നു. അ​തി​ൽ 'ഇ​രു​ട്ടി​ന്‍റെ ആ​ത്മാ​വ് ' എ​ന്ന ക​ഥ​യി​ലെ അ​ച്യു​ത​ൻ നാ​യ​രെ അ​വ​ത​രി​പ്പി​ച്ച​ത് ഞാ​ൻ ആ​യി​രു​ന്നു. അ​തും മ​റ്റൊ​രു മ​ഹാ​ഭാ​ഗ്യം. വാ​പ്പ​യും ഉ​മ്മ​യും ഭാ​ര്യ​യും മൂ​ന്ന് മ​ക്ക​ളും അ​ട​ങ്ങു​ന്ന​താ​ണ് എ​ന്‍റെ കു​ടും​ബം. വാ​പ്പ മൈ​തീ​ൻ ക​ണ്ണ്, ഉ​മ്മ ഹ​മീ​ദാ​ബീ​വി. ലീ​നാ ബീ​വി​യാ​ണ് എ​ന്‍റെ ഭാ​ര്യ. മൂ​ന്ന് ആ​ൺ​മ​ക്ക​ളാ​ണ്. അ​ൽ​ത്താ​ഫ് , അ​ഫ്താ​ബ്, അ​ഷ്ഫാ​ക്ക്. മു​ത്ത​യാ​ൾ മെ​ഡി​സി​ൻ ഫൈ​ന​ൽ ഇ​യ​ർ ആ​ണ്. മ​റ്റ് ര​ണ്ടു പേ​രും സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​ക​ൾ. അ​ൻ​വ​ർ പ​റ​ഞ്ഞു നി​ർ​ത്തു​ന്നു.

 


വാർത്തകൾ

Sign up for Newsletter



top