Subpage Banner
20
February 2019 - 11:44 pm IST
Flash News
Archives

Other news

calicut-won-in-volleyball-match

കേ​ര​ള ഡെ​ർ​ബി​യി​ൽ കാ​ലി​ക്ക​റ്റ് ‘ഹീ​റോ​സ്’

Published:10 February 2019

# സ്വ​ന്തം ലേ​ഖ​ക​ൻ

വോ​ളി​ബോ​ള്‍ കോ​ര്‍ട്ടി​ല്‍ ഇ​ടി​വെ​ട്ട് സ്മാ​ഷു​ക​ള്‍ മി​ന്നി​ച്ച് കാ​ലി​ക്ക​റ്റ് സൂ​പ്പ​ര്‍ ഹീ​റോ​സി​ന്‍റെ തേ​രോ​ട്ടം. ഇ​ന്ന​ലെ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ ഏ​ക​പ​ക്ഷീ​യ​മാ​യ അ​ഞ്ച്‌ സെ​റ്റു​ക​ൾ​ക്കാ​ണ് കാ​ലി​ക്ക​റ്റ് കൊ​ച്ചി ബ്ലു ​സ്‌​പൈ​ക്കേ​ഴ്‌​സി​നെ ത​റ​പ​റ്റി​ച്ച​ത്.

കൊ​ച്ചി: വോ​ളി​ബോ​ള്‍ കോ​ര്‍ട്ടി​ല്‍ ഇ​ടി​വെ​ട്ട് സ്മാ​ഷു​ക​ള്‍ മി​ന്നി​ച്ച് കാ​ലി​ക്ക​റ്റ് സൂ​പ്പ​ര്‍ ഹീ​റോ​സി​ന്‍റെ തേ​രോ​ട്ടം. ഇ​ന്ന​ലെ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ ഏ​ക​പ​ക്ഷീ​യ​മാ​യ അ​ഞ്ച്‌ സെ​റ്റു​ക​ൾ​ക്കാ​ണ് കാ​ലി​ക്ക​റ്റ് കൊ​ച്ചി ബ്ലു ​സ്‌​പൈ​ക്കേ​ഴ്‌​സി​നെ ത​റ​പ​റ്റി​ച്ച​ത്. ഇ​തോ​ടെ എ​തി​ര്‍ ടീ​മി​നെ വൈ​റ്റ് വാ​ഷ്‌​ചെ​യ്ത ഉ​ള്‍പ്പെ​ടെ മൂ​ന്ന് പോ​യി​ന്‍റു​ക​ൾ കാ​ലി​ക്ക​റ്റ്  ക​ര​സ്ഥ​മാ​ക്കി. സ്‌​കോ​ര്‍ 15-11, 15-09, 15-14, 15-13, 15-10.തോ​ല്‍വി​യ​റി​യാ​ത്ത  കൊ​ച്ചി​യും കാ​ലി​ക്ക​റ്റും  ഏ​റ്റു​മു​ട്ടു​ന്ന​തു​കാ​ണാ​ന്‍ വ​ന്‍ ആ​രാ​ധ​ക​പ്ര​വാ​ഹ​മാ​യി​രു​ന്നു സ്റ്റേ​ഡി​യ​ത്തി​ല്‍. എ​ന്നാ​ല്‍ ക​ളി​ക്ക​ള​ത്തി​ല്‍ പ്ര​തീ​ക്ഷ​ക​ൾ​ക്കൊ​ത്തു​യ​രാ​ൻ കൊ​ച്ചി​ക്ക് സാ​ധി​ച്ചി​ല്ല. കാ​ലി​ക്ക​റ്റി​ന്‍റെ മി​ക​ച്ച മു​ന്നേ​റ്റ​ങ്ങ​ളോ​ടൊ​പ്പം കൊ​ച്ചി വ​രു​ത്തി​യ പി​ഴ​വു​ക​ളും ക​ളി​യി​ല്‍ നി​ര്‍ണാ​യ​ക​മാ​യി. ഇ​തോ​ടെ വോ​ളി ലീ​ഗി​ല്‍ ആ​ദ്യ​മാ​യി ഒ​രു ടീം ​അ​ഞ്ച് സെ​റ്റു​ക​ള്‍ക്ക് വി​ജ​യി​ച്ചു.

ആ​ദ്യ സെ​റ്റി​ല്‍  തു​ട​രെ ര​ണ്ടു പോ​യി​ന്‍റു​ക​ള്‍ നേ​ടി കാ​ലി​ക്ക​റ്റ് കു​തി​ച്ചെ​ങ്കി​ലും മി​ക​ച്ച ഒ​രു സ്മാ​ഷോ​ടെ കൊ​ച്ചി തി​രി​ച്ചെ​ത്തി. എ​ന്നാ​ല്‍ ക​ളി മാ​റി മ​റി​യു​ന്ന കാ​ഴ്ച്ച​യാ​യി​രു​ന്നു പി​ന്നീ​ട് കാ​ര്‍ത്തി​ക്കി​ന്‍റെ തു​ട​ര്‍ച്ച​യാ​യ സെ​ര്‍വു​ക​ളി​ലൂ​ടെ കാ​ലി​ക്ക​റ്റ് ക​ളം പി​ടി​ച്ചു. പി​ന്നീ​ട്ട് കാ​ലി​ക്ക​റ്റി​ന് ഒ​രി​ക്ക​ല്‍ പോ​ലും സ​മ്മ​ര്‍ദം സൃ​ഷ്ടി​ക്കാ​ൻ കൊ​ച്ചി​ക്ക് സാ​ധി​ച്ചി​ല്ല. സ്‌​കോ​ര്‍ 11-7ല്‍ ​നി​ൽ​ക്കെ ത​ങ്ങ​ള്‍ക്ക് ല​ഭി​ച്ച സൂ​പ്പ​ര്‍ പോ​യി​ന്‍റി​ലൂ​ടെ കാ​ലി​ക്ക​റ്റ് സ്‌​കോ​ര്‍ 13-17ലേ​ക്ക് ഉ​യ​ര്‍ത്തി. കൊ​ച്ചി​യു​ടെ ഡേ​വി​ഡ് ലീ​യു​ടെ സ്മാ​ഷി​ലെ പി​ഴ​വാ​ണ് കാ​ലി​ക്ക​റ്റി​ന് സൂ​പ്പ​ര്‍ പോ​യി​ന്‍റ് സ​മ്മാ​നി​ച്ച​ത്.

പി​ന്നീ​ട് ജെ​റോ​മി​ന്‍റെ ര​ണ്ട് സ്മാ​ഷു​ക​ളി​ലൂ​ടെ സെ​റ്റ് 15-11ന് ​കാ​ലി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി. ര​ണ്ടാം സെ​റ്റി​ല്‍ കൊ​ച്ചി​യു​ടെ ഉ​ക്ര​പാ​ണ്ഡ്യ​ന്‍റെ സെ​ര്‍വ് ക​ള​ത്തി​നു പു​റ​ത്തു​പോ​യ​തോ​ടെ കാ​ലി​ക്ക​റ്റി​ന് ആ​ദ്യ​പോ​യി​ന്‍റ് ല​ഭി​ച്ചു​കാ​ര്‍ത്തി​കി​ന്‍റെ ബ്ലോ​ക്കി​ലൂ​ടെ മൂ​ന്നാം പോ​യി​ന്‍റും കാ​ലി​ക്ക​റ്റ് പോ​ക്ക​റ്റി​ലാ​ക്കി. സ്‌​കോ​ര്‍ 5-0 ല്‍ ​നി​ക്ക​വേ ജെ​റോ വി​നീ​ത് വ​രു​ത്തി​യ പി​ഴ​വി​ലൂ​ടെ കൊ​ച്ചി ആ​ദ്യ പോ​യി​ന്‍റ് സ്വ​ന്ത​മാ​ക്കി. എ​ന്നാ​ല്‍ കാ​ലി​ക്ക​റ്റി​നെ ഒ​രു വി​ധ​ത്തി​ലും പി​ന്നോ​ട്ടി​ടി​ക്കാ​ന്‍ കൊ​ച്ചി​യു​ടെ താ​ര​ങ്ങ​ള്‍ക്ക് സാ​ധി​ച്ചി​ല്ല. സ്‌​കോ​ര്‍ 7-13 ല്‍ ​നി​ക്കു​മ്പോ​ള്‍ കൊ​ച്ചി സൂ​പ്പ​ര്‍പോ​യി​ന്‍റ് ക​ര​സ്ഥ​മാ​ക്കി സ്‌​കോ​ര്‍ 9-13ല്‍ ​എ​ത്തി​ച്ചു. തൊ​ട്ടു​പി​ന്നാ​ലെ തു​ട​ര്‍ച്ച​യാ​യി ര​ണ്ട് പോ​യി​ന്‍റു​ക​ള്‍ നേ​ടി ര​ണ്ടാം സെ​റ്റും കാ​ലി​ക്ക​റ്റ് കൈ​ക്ക​ലാ​ക്കി.

മു​ന്നാം സെ​റ്റി​ല്‍  തു​ട​ര്‍ച്ച​യാ​യ നാ​ലു​പോ​യി​ന്‍റു​ക​ളാ​ണ് കാ​ലി​ക്ക​ട്ട് ക​ര​സ്ഥ​മാ​ക്കി​യ​ത്. അ​ജി​ത്ത് ലാ​ല്‍, ജെ​റോം, കാ​ര്‍ത്തി​ക്, പോ​ള്‍ ലോ​ട്ട്മാ​ന്‍ എ​ന്നി​വ​ർ കാ​ലി​ക്ക​റ്റി​നാ​യി സ്‌​കോ​ര്‍ ചെ​യ്ത​ത്.  കൊ​ച്ചി ശ​ക്ത​മാ​യ തി​രി​ച്ചു​വ​ര​വ് ന​ട​ത്തി​യ​തോ​ടെ സ്‌​കോ​ര്‍ 14-14 എ​ന്ന നി​ല​യി​ലാ​യി. എ​ന്നാ​ല്‍ ഇ​ലോ​ണി​യു​ടെ മി​ക​ച്ച ഒ​രു സ്മാ​ഷി​ലു​ടെ കാ​ലി​ക്ക​ട്ട് മൂ​ന്നാം സെ​റ്റും വി​ജ​യ​വും ത​ങ്ങ​ളു​ടേ​താ​ക്കി. ന​ട​ന്ന നാ​ലും അ​ഞ്ചും സെ​റ്റു​ക​ളി​ല്‍ തി​രി​ച്ചു​വ​രാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ശ​ക്ത​മാ​യി കൊ​ച്ചി ന​ട​ത്തിയെ​ങ്കി​ലും കാ​ലി​ക്ക​റ്റി മി​ക​ച്ച പ്ര​ക​ട​ന​ത്തി​നു മു​ന്‍പി​ല്‍ ആ​തെ​ല്ലാം നി​ഷ്ഫ​ല​മാ​വു​ക​യാ​യി​രു​ന്നു. കാ​ലി​ക്ക​റ്റി​ന്‍റെ പോ​ള്‍ ലോ​ട്ട്മാൻ ക​ളി​യി​ലെ താ​രം.


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top