Subpage Banner
21
February 2019 - 12:05 am IST
Flash News
Archives

Cricket

ഇന്ത്യ പൊരുതി വീണു, ട്വന്‍റി-20 പരമ്പര ന്യൂസിലൻഡിന്

Published:10 February 2019

ആതിഥേയർ പടുത്തുയർത്തിയ കൂറ്റൻ സ്​കോറായ 212 റൺസ്​ പിന്തുടർന്ന ഇന്ത്യക്ക്​ നിശ്ചിത ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 208 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഇതോടെ പരമ്പര 2-1ന്​ ന്യൂസിലൻഡ്​ സ്വന്തമാക്കുകയായിരുന്നു.

ഹാമിൽട്ടൺ: ന്യൂസിലൻഡിനെതിരായ ട്വന്‍റി-20 പരമ്പരയിലെ നിർണായക മൂന്നാം മത്സരത്തിൽ ഇന്ത്യ നാലു റൺസിനു പൊരുതി തോറ്റു. ആതിഥേയർ പടുത്തുയർത്തിയ കൂറ്റൻ സ്​കോറായ 212 റൺസ്​ പിന്തുടർന്ന ഇന്ത്യക്ക്​ നിശ്ചിത ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 208 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഇതോടെ പരമ്പര 2-1ന്​ ന്യൂസിലൻഡ്​ സ്വന്തമാക്കുകയായിരുന്നു.

ടീം ഇന്ത്യയുടെ വിജയത്തിനു 16 റൺസ് വേണ്ടിയിരുന്ന അവസാന ഓവറിൽ ടിം സൗത്തിയാണ് പന്തെറിയാൻ എത്തിയത്. എന്നാൽ ക്രീസിലുണ്ടായിരുന്ന ദിനേഷ് കാർത്തിക്- ക്രുനാൽ പാണ്ഡ്യ സഖ്യത്തിന് 11 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. ഇതോടെ, ഏകദിന പരമ്പര നേടിയ ഇന്ത്യയോട്, ട്വന്‍റി-20 പരമ്പര നേടി കിവീസിനു മധുര പ്രതികാരം ചെയ്യാനുമായി. ചരിത്രത്തിൽ ആദ്യമായാണ് പരമ്പര നിർണയിക്കാനുള്ള ട്വന്‍റി-20 പോരാട്ടത്തിൽ ഇന്ത്യ തോൽക്കുന്നത്. 

ഇന്ത്യക്കു വേണ്ടി ശിഖർ ധവാൻ (4 പന്തിൽ 5), വിജയ് ശങ്കർ (28 പന്തിൽ 43), ഋഷഭ് പന്ത് (12 പന്തിൽ 28), നായകൻ രോഹിത് ശർമ (32 പന്തിൽ 38), ഹാർദിക് പാണ്ഡ്യ (11 പന്തിൽ 21), എം.എസ്. ധോണി (4 പന്തിൽ 2) എന്നിവരാണ് ഇന്ത്യൻ നിരയിൽ പുറത്തായത്. ദിനേഷ് കാർത്തിക് (16 പന്തിൽ 33), ക്രുനാൽ പാണ്ഡ്യ (13 പന്തിൽ 26) എന്നിവർ പുറത്താകാതെ നിന്നു.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആതിഥേയർക്ക്, ഓപണർ കോളിൻ മൺറോയുടെ വെടിക്കെട്ടായിരുന്നു​ കൂറ്റൻ സ്​കോർ സമ്മാനിച്ചത്​. 40 പന്തിൽ അഞ്ച്​ വീതം കൂറ്റൻ സിക്​സും ഫോറുമടിച്ച്​ മൺറോ 72 റൺസെടുത്തു. ടിം സൈഫേർട്ട്​ 25 പന്തിൽ 43 റൺസുമെടുത്തു. ഇരുവരും ചേർന്ന് 7.4 ഓവറിൽ 80 റൺസിന്‍റെ കൂട്ടുകെട്ടുണ്ടാക്കി. കുൽദീപി​​​ന്‍റെ പന്തിൽ ധോണിയുടെ തകർപ്പൻ സ്റ്റംപിങ്ങിലൂടെയാണ് ടിം സൈഫേർട്ട് പുറത്തായത്. 

തുടർന്ന് നായകൻ​ കെയിൻ വില്യംസണുമൊത്ത് (27)​ മൺറോ സ്​കോർ പടുത്തുയർത്തുകയായിരുന്നു. കോളിൻ ഡെ ഗ്രാന്‍റ്​ഹോം 16 പന്തിൽ 30 റൺസ്​ എടുത്തു. ഡാരിൽ മിച്ചൽ (19), റോസ്​ ടെയ്​ലർ (14) എന്നിവർ ചേർന്നാണ്​ സ്​കോർ 200 കടത്തിയത്​. ഇന്ത്യക്ക്​ വേണ്ടി കുൽദീപ്​ യാദവ്​ രണ്ടു​ വിക്കറ്റുകളും ബുവനേശ്വർ കുമാർ ഖലീൽ അഹമദ്​ എന്നിവർ ഓരോ വിക്കറ്റുകളും വീഴ്​ത്തി.


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top