Subpage Banner
20
February 2019 - 11:09 pm IST
Flash News
Archives

National

chandrababu-naidu

പ്രധാനമന്ത്രി ആളുകളെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് അവസാനിപ്പിക്കണം; താക്കീതുമായി ചന്ദ്രബാബു നായിഡു

Published:11 February 2019

  ആന്ധ്ര പ്രദേശിലെ ജനങ്ങളുടെ ആത്മാഭിമാനത്തിന്‍റെ പ്രശ്നമാണ്. അത് ഞങ്ങള്‍ അനുവദിച്ചു നല്‍കില്ല. വ്യക്തിപരമായി ആളുകളെ അധിക്ഷേപിക്കുന്നത് അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രിയെയും കേന്ദ്രസര്‍ക്കാരിനെയും താന്‍ ഓര്‍മിപ്പിക്കുകയാണ്.

ന്യൂഡൽഹി: ആന്ധ്രാപ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിയും തെലുങ്കുദേശം പാര്‍ട്ടി നേതാവുമായ ചന്ദ്രബാബു നായിഡുവിന്‍റെ നിരാഹാരമാരംഭിച്ചു.  ആന്ധ്ര പ്രദേശിലെ ജനങ്ങളുടെ ആത്മാഭിമാനത്തിന്‍റെ പ്രശ്നമാണ്. അത് ഞങ്ങള്‍ അനുവദിച്ചു നല്‍കില്ല. വ്യക്തിപരമായി ആളുകളെ അധിക്ഷേപിക്കുന്നത് അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രിയെയും കേന്ദ്രസര്‍ക്കാരിനെയും താന്‍ ഓര്‍മിപ്പിക്കുകയാണ്.

ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അത് എങ്ങനെ അംഗീകരിപ്പിക്കണമെന്ന് തങ്ങള്‍ക്കറിയാമെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു.ഡല്‍ഹി ആന്ധ്രാ പ്രദേശ് ഭവന് മുന്‍പിലാണ് നിരാഹാരം. മോദിക്കും ബിജെപിക്കുമെതിരെ പ്രതിപക്ഷ ഐക്യത്തിനായി മുന്നിട്ടിറങ്ങിയ ചന്ദ്രബാബു നായിഡുവിന്‍റെ നിരാഹാരത്തിന് പ്രതിപക്ഷ കക്ഷികളുടെ പിന്തുണ ലഭിക്കുമെന്നാണ് കരുതുന്നത്.

ഇന്ന് രാവിലെ 8 മണി മുതല്‍ രാത്രി 8 മണി വരെയാണ് 'ധര്‍മ്മ പോരാട്ട ദീക്ഷ' എന്ന് പേരിട്ടിരിക്കുന്ന സമരം നടക്കുന്നത്. കേന്ദ്രത്തിനെതിരെയുള്ള സമരമാണിതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. നാളെ പ്രത്യേക പദവി ആവശ്യപ്പെട്ടു കൊണ്ട് രാഷ്ട്രപതിക്ക് നിവേദനവും കൈമാറും.


 


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top