21
July 2019 - 2:27 pm IST

Download Our Mobile App

Flash News
Archives

National

yeddyurappa.jpg

ഒടുവിൽ കുറ്റസമ്മതം നടത്തി യെദിയൂരപ്പ; ശബ്‌ദം തന്‍റേത് തന്നെ

Published:11 February 2019

കഴിഞ്ഞ എട്ടിന് കർണാടക ബജറ്റ് അവതരിപ്പിക്കുന്നതിന് തൊട്ടുമുൻപാണ് മുഖ്യമന്ത്രി കുമാരസ്വാമി ശബ്‌ദരേഖ പുറത്തുവിട്ടത്. ശരണഗൗഡയെ കണ്ടിട്ടില്ലെന്നും ശബ്‌ദം മിമിക്രിക്കാരെ ഉപയോഗിച്ച് സൃഷ്ടിച്ചതാണെന്നുമായിരുന്നു യെദിയൂരപ്പയുടെ പ്രതികരണം.

ബംഗളൂരു: ഓപ്പറേഷൻ താമര ഓഡിയോ ക്ലിപ്പുകളിലെ ശബ്ദം തന്‍റേത് തന്നെയെന്ന് സമ്മതിച്ച് കർണാടക ബിജെപി അധ്യക്ഷൻ ബി.എസ് യെദിയൂരപ്പ. കോൺഗ്രസ്-ജെഡിഎസ് സർക്കാരിനെ അട്ടിമറിക്കാൻ ജെഡിഎസ് എംഎൽഎ നാഗനഗൗഡയുടെ മകൻ ശരണഗൗഡക്ക് 25 കോടി രൂപ യെദിയൂരപ്പ വാഗ്ദാനം ചെയ്യുന്ന ശബ്ദരേഖ മുഖ്യമന്ത്രി കുമാരസ്വാമി പുറത്തുവിട്ടിരുന്നു.

ശബ്ദം തന്‍റേതെന്നു തെളിയിക്കാനായാൽ 24 മണിക്കൂറിനകം രാഷ്‌ട്രീയം വിടാമെന്ന് നേരത്തേ വെല്ലുവിളിച്ച യെദിയൂരപ്പ, സ്പീക്കറും സർക്കാരും അന്വേഷണം പ്രഖ്യാപിക്കുമെന്ന് ഉറപ്പായതോടെയാണ് നിലപാട് മാറ്റിയത്. തന്നെ കുടുക്കാൻ കുമാരസ്വാമി ശരണഗൗഡയെ അയ്ക്കുകയായിരുന്നു എന്നാണ് യെദിയൂരപ്പയുടെ വാദം. 

കഴിഞ്ഞ എട്ടിന് കർണാടക ബജറ്റ് അവതരിപ്പിക്കുന്നതിന് തൊട്ടുമുൻപാണ് മുഖ്യമന്ത്രി കുമാരസ്വാമി ശബ്‌ദരേഖ പുറത്തുവിട്ടത്. ശരണഗൗഡയെ കണ്ടിട്ടില്ലെന്നും ശബ്‌ദം മിമിക്രിക്കാരെ ഉപയോഗിച്ച് സൃഷ്ടിച്ചതാണെന്നുമായിരുന്നു യെദിയൂരപ്പയുടെ പ്രതികരണം.

സ്പീക്കർ രമേഷ് കുമാറിനെ 50 കോടി രൂപ നൽകിയിട്ടുണ്ടെന്നും സുപ്രീംകോടതിയിലെ കാര്യങ്ങൾ പ്രധാനമന്ത്രിയും അമിത് ഷായും നോക്കിക്കൊള്ളുമെന്നും യെദിയൂരപ്പ പറയുന്നതായി ഓഡിയോയിലുണ്ട്. സ്പീക്കർക്ക് പണം വാഗ്ദാനം ചെയ്തിട്ടില്ലെന്നും, സംഭാഷണത്തിൽ നിന്ന് കുമാരസ്വാമിക്ക് ആവശ്യമുള്ള ഭാഗങ്ങൾ മാത്രമാണ് പുറത്തുവിട്ടതെന്നും യെദിയൂരപ്പ ആരോപിക്കുന്നു.


വാർത്തകൾ

Sign up for Newsletter



top