19
April 2019 - 12:21 pm IST
Flash News
Archives

Bollywood

mahesh-anand.jpg

ബോളിവുഡ് നടനെ മരിച്ച നിലയിൽ കണ്ടെത്തി

Published:11 February 2019

ഗോവിന്ദയുടെ രംഗീല രാജയാണ് അവസാന ചിത്രം. മലയാളത്തിൽ പ്രിയദർശന്‍റെ അഭിമന്യുവിലും തമിഴിൽ രജനീകാന്തിനൊപ്പം വീരയിലും അഭിനയിച്ചിട്ടുണ്ട്. ഷെഹൻഷ, കൂലി നമ്പർ 1, സ്വരാഗ്, കുരുക്ഷേത്ര, വിജേത, മജ്ബൂർ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

മുംബൈ: ബോളിവുഡ് നടൻ മഹേഷ് ആനന്ദി(57) നെ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹം അഴുകി തുടങ്ങിയ നിലയിലായിരുന്നു പൊലീസ് കണ്ടെത്തിയത്. എന്നാൽ മരണകാരണമെന്താണെന്ന് വ്യക്തമല്ല. കുറച്ചു നാളായി ഇയാൾ തനിച്ചായിരുന്നു താമസം.

ഗോവിന്ദയുടെ രംഗീല രാജയാണ് അവസാന ചിത്രം. മലയാളത്തിൽ പ്രിയദർശന്‍റെ അഭിമന്യുവിലും തമിഴിൽ രജനീകാന്തിനൊപ്പം വീരയിലും അഭിനയിച്ചിട്ടുണ്ട്. ഷെഹൻഷ, കൂലി നമ്പർ 1, സ്വരാഗ്, കുരുക്ഷേത്ര, വിജേത, മജ്ബൂർ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

തൊണ്ണൂറുകളിലെ സിനിമകളിൽ സ്ഥിരം വില്ലൻ കഥാപാത്രങ്ങളായി അഭിനയിച്ചിരുന്നു മഹേഷ്. അമിതാഭ് ബച്ചൻ, ധർമേന്ദ്ര, സഞ്ജയ് ദത്ത് തുടങ്ങിയവർക്കൊപ്പവും അഭിനയിച്ചിട്ടുണ്ട്. 

 


വാർത്തകൾ

Sign up for Newsletter



top