Published:11 February 2019
ന്യൂഡൽഹി: ജോലി ലഭിക്കാത്തതിനെ തുടർന്ന് യുവാവ് ഫ്ലൈ ഓവറിൽ നിന്ന് ചാടി ജീവനൊടുക്കി. കിഴക്കൻ ഡൽഹിയിലെ മയൂർ വിഹാർ ഫ്ലൈ ഓവറിലാണ് സംഭവം. സൗരഭ് (30) ആണ് ജോലി കിട്ടാത്തതിനെ തുടർന്ന് ജീവനൊടുക്കിയത്. ബീഹാറിലെ ഭോജ്പൂരി സ്വദേശിയായ സൗരഭ് ഏതാനും മാസങ്ങൾക്ക് മുൻപാണ് ഡൽഹിയിൽ താമസമാക്കിയത്.
ഇന്ന് രാവിലെയാണ് ഇയാൾ ഫ്ലൈ ഓവറിൽ നിന്ന് ചാടിയത്. ഉടനെ തന്നെ പൊലീസ് സംഭവസ്ഥലത്തെത്തി ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാളുടെ ഡയറി കണ്ടെത്തി. ഇതിൽ നിന്നാണ് ജോലി ലഭിക്കാത്തതിൽ ഇയാൾ വളരെയധികം മനോവിഷമത്തിലായിരുന്നുവെന്നും ആത്മഹത്യ ചെയ്തതെന്നും കണ്ടെത്തിയത്.
ബീഹാർ സർവകലാശാലയിൽ നിന്നും ബിടെക് ബിരുദധാരിയാണ് സൗരഭ്. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.