21
July 2019 - 2:38 pm IST

Download Our Mobile App

Flash News
Archives

Kerala

karat-rasaq

കാരാട്ട് റസാഖിനെ അയോഗ്യനാക്കിയ നടപടിക്ക് സുപ്രീകോടതിയുടെ സ്റ്റേ

Published:11 February 2019

നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാമെങ്കിലും വോട്ടെടുപ്പില്‍ പങ്കെടുക്കാനോ ആനുകൂല്യം കൈപ്പറ്റാനോ പാടില്ലെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. ഇക്കഴിഞ്ഞ ജനുവരി 17നാണ് കൊടുവള്ളിയിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കി ഹൈക്കോടതി ഉത്തരവിട്ടത്

ന്യൂഡല്‍ഹി : കാരാട്ട് റസാഖിന്‍റെ തിരഞ്ഞെടുപ്പ് റദ്ധാക്കിയ ഉത്തരവ് സുപ്രീംകോടതി ഉപാധികളോടെ സ്റ്റേ ചെയ്തു .റസാഖിന് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാം. എന്നാല്‍ വോട്ടെടുപ്പില്‍ പങ്കെടുക്കരുത്. ആനുകൂല്യങ്ങളും ലഭിക്കില്ലഎം എല്‍ എയ്ക്ക് തല്‍സ്ഥാനത്ത് തുടരാമെന്ന് സുപ്രീംകോടതി .

നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാമെങ്കിലും വോട്ടെടുപ്പില്‍ പങ്കെടുക്കാനോ ആനുകൂല്യം കൈപ്പറ്റാനോ പാടില്ലെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.സഞ്ജയ് കിസാർ കോൾ, ഇന്ദിര ബാനർജി എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. കാരാട്ട് റസാഖിന് വേണ്ടി അഭിഭാഷകൻ‌ സി. ആര്യാമസുന്ദരമാണ് സുപ്രിംകോടതിയിൽ ഹാജരായത്. 

ഇക്കഴിഞ്ഞ ജനുവരി 17നാണ് കൊടുവള്ളിയിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കി ഹൈക്കോടതി ഉത്തരവിട്ടത്.

ഇതോടെയാണ് അവിടെനിന്ന് ജയിച്ച എല്‍.ഡി.എഫ്. സ്വതന്ത്രന്‍ കാരാട്ട് റസാഖ് അയോഗ്യനായത്.  ഇതിനെതിരെ കാരാട്ട് റസാഖ് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

 


വാർത്തകൾ

Sign up for Newsletter



top