19
April 2019 - 12:31 pm IST
Flash News
Archives

manju-warrier.jpg

മഞ്ജു വാര്യർ പറഞ്ഞ് പറ്റിച്ചു; നടിയുടെ വീടിന് മുന്നിൽ സമരത്തിനൊരുങ്ങി ആദിവാസികൾ

Published:11 February 2019

57 കുടുംബങ്ങളാണ് കോളനിയിലുള്ളത്. മഞ്ജു വാര്യരുടെ വാഗ്ദാനം വന്നതോടെ മറ്റ് പദ്ധതികളൊന്നും ഇവർക്ക് ലഭിക്കാതെയായി.

വയനാട്: നടി മഞ്ജു വാര്യർ വീട് നൽകാമെന്ന് പറഞ്ഞ് പറ്റിച്ചെന്ന ആരോപണവുമായി വയനാട് പരക്കുനി കോളനിയിലെ ആദിവാസികൾ. ഒന്നര വർഷം മുൻപാണ് വീട് വാഗ്ദാനവുമായി മഞ്ജു വാര്യർ ആദിവാസി കോളനിയെലെത്തിയത്. ജില്ല ഭരണകൂടവുമായി ചർച്ച ചെയ്ത് പദ്ധതി തയാറാക്കിയെങ്കിലും നാളിതുവരെയായിട്ടും പ്രാരംഭ പ്രവർത്തനം പോലും നടന്നില്ലെന്നാണ് ആദിവാസികളുടെ ആരോപണം.

57 കുടുംബങ്ങളാണ് കോളനിയിലുള്ളത്. മഞ്ജു വാര്യരുടെ വാഗ്ദാനം വന്നതോടെ മറ്റ് പദ്ധതികളൊന്നും ഇവർക്ക് ലഭിക്കാതെയായി. വീട് പുതുക്കി പണിയുന്നതിനോ പുനർനിർമാണത്തിനോ സഹായം ലഭിക്കുന്നില്ലെന്നാണ് ഇവർ പറയുന്നത്. ഇതിനെ തുടർന്ന് ഈ മാസം 13ന് നടിയുടെ തൃശൂരിലെ വീടിന് മുന്നിൽ കുടിൽക്കെട്ടി സമരം നടത്തുമെന്ന് ആദിവാസികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.


വാർത്തകൾ

Sign up for Newsletter



top