19
April 2019 - 12:12 pm IST
Flash News
Archives

Kollywood

jyothika-revathi.jpg

ചിരിയുടെ മാലപ്പടക്കവുമായി രേവതിക്കൊപ്പം ജ്യോതികയും

Published:11 February 2019

ഗുലേബക്കാവലി സംവിധാനം ചെയ്ത കല്യാണിന്‍റെ ഏറ്റവും പുതിയ ചിത്രത്തിലാണ് ഇരുവരുമൊന്നിച്ചെത്തുന്നത്. ചിത്രത്തിൽ യോഗി ബാബുവും പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ചിത്രത്തിന്‍റെ പൂജ കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്നു.

മലയാളത്തിലെ എക്കാലത്തെയും മികച്ച നായികമാരിലൊരാളാണ് രേവതി. തമിഴ്താരം ജ്യോതികയും രേവതിയും ഒന്നിച്ചെത്തുന്ന  പുതിയ ചിത്രത്തെക്കുറിച്ചുള്ള വാർത്തകളാണിപ്പോൾ പുറത്തുവന്നിരിക്കുന്നത്. കോമഡിയ്ക്ക് പ്രധാന്യമുള്ള ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചെത്തുന്നുതെന്നാണ് റിപ്പോർട്ടുകൾ.

ഗുലേബക്കാവലി സംവിധാനം ചെയ്ത കല്യാണിന്‍റെ ഏറ്റവും പുതിയ ചിത്രത്തിലാണ് ഇരുവരുമൊന്നിച്ചെത്തുന്നത്. ചിത്രത്തിൽ യോഗി ബാബുവും പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ചിത്രത്തിന്‍റെ പൂജ കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്നു. ഗുലേബക്കാവലിയിലും രേവതി പ്രധാന വേഷത്തിലെത്തിയിരുന്നു. മൻസൂർ അലിഖാൻ, ജഗൻ, രാജേന്ദ്രൻ, അനന്ദ്‌രാജ് എന്നിവരും ചിത്രത്തിലെത്തുന്നുണ്ട്.

 


വാർത്തകൾ

Sign up for Newsletter



top