Subpage Banner
20
February 2019 - 10:58 pm IST
Flash News
Archives

Kerala

bjp

കുടുംബം തകർക്കുന്നത് ബിജെപിയെന്ന് കനകദുർഗ

Published:11 February 2019

ബിജെപിയുടെ കള്ളപ്രചരണങ്ങളെ തുടര്‍ന്ന് തനിക്കും ബിന്ദുവിനും ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും കനകദുര്‍ഗ മലപ്പുറത്ത് വ്യക്തമാക്കി.

കോട്ടയം:ശബരിമലയില്‍ ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് തനിക്കും ബിന്ദുവിനും നേരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് കുടുംബം തകര്‍ക്കുന്നത് ബിജെപിയാണെന്ന് കനകദുര്‍ഗ. ബിജെപിയുടെ കള്ളപ്രചരണങ്ങളെ തുടര്‍ന്ന് തനിക്കും ബിന്ദുവിനും ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും കനകദുര്‍ഗ മലപ്പുറത്ത് വ്യക്തമാക്കി.

ഭര്‍ത്താവിന് സംഘപരിവാറില്‍ നിന്നും ബിജെപിയില്‍ നിന്നും അക്രമണവും ഭീഷണിയും നേരിടുന്നുണ്ട്. കുടുംബത്തില്‍ നിന്ന് തന്നെ ഒറ്റപ്പെടുത്താനുള്ള നീക്കമാണ് ഇവര്‍ നടത്തുന്നത്. കുട്ടികളെ കാണാന്‍ ഭര്‍തൃവീട്ടുകാര്‍ അനുവദിക്കുന്നില്ല. ഇതിനെതിരെ നിയമപോരാട്ടം തുടരും. സഹോദരന്‍ ഭരത് ഭൂഷണ്‍ തനിയ്‌ക്കെതിരായതിന് പിന്നില്‍ ബിജെപിയുടെ സാമ്പത്തിക സ്വാധീനമുണ്ട്. ശബരിമല കയറിയെന്നത് ഒരു കുടുംബപ്രശ്‌നമാക്കുന്നത് ബിജെപിയാണെന്നും കനകദുര്‍ഗ ആരോപിച്ചു.


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top