Published:11 February 2019
പാണ്ടകളുടെ കൂട്ടിലകപ്പെട്ട എട്ടു വയസുകാരിയെ മൃഗശാല അധികൃതർ രക്ഷപ്പെടുത്തുന്ന വിഡിയോയാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. മൃഗശാലയിൽ മാതാപിതാക്കൾക്കൊപ്പം എത്തിയതായിരുന്നു കുട്ടി. അബദ്ധത്തിൽ പാണ്ടകളുടെ കൂട്ടിനകത്തേക്ക് വീഴുകയായിരുന്നു.
പെട്ടെന്ന് തന്നെ സുരക്ഷ ജീവനക്കാരെത്തി പെൺകുട്ടിയെ രക്ഷപ്പെടുത്തി. മൂന്ന് പാണ്ടകൾ കുട്ടിയുടെ അടുത്തേക്കെത്തിയെങ്കിലും ആക്രമിച്ചില്ല. കഴിഞ്ഞ ദിവസം ചൈനയിലായിരുന്നു സംഭവം നടന്നത്.