22
August 2019 - 11:24 am IST

Download Our Mobile App

Flash News
Archives

World

salman-rushdie.jpg

ഒളിവു ജീവിതം മടുത്തു, പഴയ കാര്യമൊക്കെ കഴിഞ്ഞില്ലേ: സൽമാൻ റഷ്ദി

Published:11 February 2019

1989 ഫെബ്രുവരിയിൽ പുറപ്പെടുവിച്ച ഫത്വ പിന്നീട് എല്ലാ വർഷവും പുതുക്കിക്കൊണ്ടേയിരുന്നു. ജീവഹാനി ഭയന്ന് 13 വർഷത്തോളം റഷ്ദി പൊലീസ് കാവലിലാണ് കഴിഞ്ഞത്. എന്നാൽ 2001 ൽ ഫത്വ ഇറാൻ അവസാനിപ്പിക്കുകയും ചെയ്തു.

പാരിസ്: ഒളിവു ജീവിതം മടുത്തെന്ന് പ്രശസ്ത എഴുത്തുകാരൻ സൽമാൻ റഷ്‌ദി. സാത്താനിക് വേഴ്സസ് എന്ന നോവിലനെ തുടർന്ന് 1989 ലാണ് റഷ്ദിയുടെ ജീവന് നേരെ ഭീഷണിയുയർന്നത്. നോവലിലൂടെ മതനിന്ദ നടത്തിയെന്നാരോപിച്ചാണ് ഇറാന്‍റെ ആധ്യാത്മിക നേതാവായ അയത്തൊള്ള ഖുമൈനി റഷ്ദിയെ വധിക്കാൻ ഫത്വ പുറപ്പെടുവിച്ചത്.

1989 ഫെബ്രുവരിയിൽ പുറപ്പെടുവിച്ച ഫത്വ പിന്നീട് എല്ലാ വർഷവും പുതുക്കിക്കൊണ്ടേയിരുന്നു. ജീവഹാനി ഭയന്ന് 13 വർഷത്തോളം റഷ്ദി പൊലീസ് കാവലിലാണ് കഴിഞ്ഞത്. എന്നാൽ 2001 ൽ ഫത്വ ഇറാൻ അവസാനിപ്പിക്കുകയും ചെയ്തു. ന്യൂയോർക്കിലെത്തിയ റഷ്ദി പിന്നീട് ദീർഘകാലം അമെരിക്കയുടെ പിന്തുണയോടെയാണ് ജീവിച്ചത്.

കഴിഞ്ഞ 30 വർഷമായി ഒളിവ് ജീവിതമാണ് നയിക്കുന്നത്. മടുത്തു, പഴയ കാര്യമൊക്കെ കഴിഞ്ഞില്ലേയെന്നാണ് എഎഫ്പിക്ക് നൽകിയ അഭിമുഖത്തിൽ റഷ്ദി പറഞ്ഞത്. സാത്താനിക് വേഴ്സസ് എഴുതിയതിൽ ഒരു പശ്ചാത്താപവുമില്ല. ഫത്വ വന്നപ്പോൾ 41 വയസായിരുന്നുവെങ്കിൽ ഇപ്പോൾ 71 ആയെന്നും സമാധാനപരമായ ജീവിതം ഇനിയെങ്കിലും ഉണ്ടാവണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

 


വാർത്തകൾ

Sign up for Newsletter



top