22
August 2019 - 11:02 am IST

Download Our Mobile App

Flash News
Archives

Other news

പ്രോ വോളി: ചെന്നൈയെ തകർത്ത് കൊച്ചി ബ്ലൂ സ്പൈക്കേഴ്സ്

Published:11 February 2019

കൈവിട്ടുപോകുമെന്ന് കരുതിയ മത്സരം ചെന്നൈ സ്പാർട്ടൻസിൽ നിന്നും തിരിച്ചുപിടിച്ച് കൊച്ചി ബ്ലൂ സ്പൈക്കേഴ്സ്.

കൊച്ചി: കൈവിട്ടുപോകുമെന്ന് കരുതിയ മത്സരം ചെന്നൈ സ്പാർട്ടൻസിൽ നിന്നും തിരിച്ചുപിടിച്ച് കൊച്ചി ബ്ലൂ സ്പൈക്കേഴ്സ്. ആദ്യ രണ്ട് സെറ്റുകൾ വിജയിച്ച ചെന്നൈ മത്സരം വിജയിക്കുമെന്ന് കരുതിയെങ്കിലും മൂന്നാം സെറ്റുമുതൽ കൊച്ചിയുടെ ചുണകുട്ടികളുടെ ഊഴമായിരുന്നു. സ്കോർ: 12-15,10-15, 15-11, 15-13, 15-10. ഇന്നലെ കാലിക്കറ്റ് ഹീറോസിനോട് ഏകപക്ഷീയമായ അഞ്ച് സെറ്റുകൾ പരാജയം ഏറ്റുവാങ്ങേണ്ടി വന്ന കൊച്ചിയായിരുന്നില്ല ഇന്ന് കളത്തിലിറങ്ങിയത്., 

ഡേവിഡ് ലീ, ഉക്രപാണ്ഡ്യൻ, പ്രവീൺ, രോഹിത്ത് എന്നിവർ മികച്ച കളി പുറത്തെടുത്തത് കൊച്ചിയ്ക്ക് നേട്ടമായി. ആദ്യ രണ്ട് സെറ്റുകളിൽ കളിവീര്യം പുറത്തെടുത്ത ചെന്നൈയുടെ നിഴലായിരുന്നു പിന്നീടുകളുള്ള സെറ്റുകളിൽ കണ്ടത്. നവീൻ, അഖിൻ, റൂഡി എന്നിവർ പ്രതീക്ഷക്കൊത്ത് ഉയരാതായതോടെ കൊച്ചിയ്ക്ക് കാര്യങ്ങൾ എളുപ്പമായി. 

സൂപ്പർ പോയന്‍റുകളും മിക്ക സെറ്റുകളിലും കൊച്ചിയ്ക്ക് അനുകൂലമായതും അവരുടെ വിജയം അനായാസമാക്കി. ഇതോടെ എട്ട് പോയന്‍റുകളുമായി കൊച്ചി പട്ടികയിൽ‌ രണ്ടാം സ്ഥാനത്തെത്തി. നാളെ വൈകിട്ട് ഏഴിന് രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ  യു മുംബെ, ബ്ലാക്ക് ഹോക്സ് ഹൈദ്രാബാദിനെ നേരിടും. 


വാർത്തകൾ

Sign up for Newsletter



top