Flash News
Archives

Gulf

priyanka-ponnachan-death-case

വി​ദേ​ശ​ത്ത് യു​വ​തി​യു​ടെ ദു​രൂ​ഹ മ​ര​ണം: അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് മാ​താ​വ്

Published:11 February 2019

ഭ​ർ​ത്താ​വി​നൊ​പ്പം വ​ർ​ഷ​ങ്ങ​ളാ​യി വി​ദേ​ശ​ത്തു ക​ഴി​ഞ്ഞ യു​വ​തി​യു​ടെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ട​ന്ന് ആ​രോ​പി​ച്ചാ​ണ് മാ​താ​വ് പ​രാ​തി​യു​മാ​യി രം​ഗ​ത്ത്.

ചെ​ങ്ങ​ന്നൂ​ർ: ഭ​ർ​ത്താ​വി​നൊ​പ്പം വ​ർ​ഷ​ങ്ങ​ളാ​യി വി​ദേ​ശ​ത്തു ക​ഴി​ഞ്ഞ യു​വ​തി​യു​ടെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ട​ന്ന് ആ​രോ​പി​ച്ചാ​ണ് മാ​താ​വ് പ​രാ​തി​യു​മാ​യി രം​ഗ​ത്ത്. മാ​വേ​ലി​ക്ക​ര തെ​ക്കേ​ക്ക​ര പ​ള്ളി​ക്ക​ൽ കി​ഴ​ക്കേ​ക​ര മു​റി മു​വേ​ൽ ഹോ​മി​ൽ മ​റി​യാ​മ്മ​യാ​ണ് മ​ക​ൾ പ്രി​യ​ങ്ക പൊ​ന്ന​ച്ച​ൻ (30) മ​രി​ച്ച​തു സം​ബ​ന്ധി​ച്ച് ജി​ല്ലാ ക​ല​ക്റ്റ​ർ​ക്കും മ​നു​ഷ്യാ​വ​കാ​ശ ക​മ്മി​ഷ​നും പ​രാ​തി ന​ൽ​കി​യ​ത്. അ​ന്വേ​ഷി​ച്ച് ന​ട​പ​ടി​യെ​ടു​ക്കാ​ൻ ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ചു ചെ​ങ്ങ​ന്നൂ​ർ പോ​ലീ​സ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ഭ​ർ​ത്താ​വാ​യ ചെ​ങ്ങ​ന്നൂ​ർ കാ​ര​യ്ക്കാ​ട് സി​ത്താ​ര വീ​ട്ടി​ൽ പ്രി​ൻ​സ് എ​ബ്ര​ഹാ​മി​ന്‍റെ​യൊ​പ്പം ആ​റു വ​ർ​ഷ​മാ​യി ബ​ഹ​റി​നി​ൽ താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു പ്രി​യ​ങ്ക. നാ​ലു വ​യ​സു​ള്ള മ​ക​നും ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ട്. ഈ ​മാ​സം ഏ​ഴാം തീ​യ​തി​യാ​ണ് പ്രി​യ​ങ്ക​യെ മു​റി​ക്കു​ള്ളി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ട് എ​ത്തി​യ​ത്. മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ച് നാ​ട്ടി​ലേ​ക്കെ​ത്തി​ച്ച മൃ​ത​ദേ​ഹം ഇ​ന്ന​ലെ രാ​വി​ലെ നെ​ടു​മ്പാ​ശേ​രി​യി​ൽ എ​ത്തി​യ​തോ​ടെ​യാ​ണ് മാ​താ​വും ബ​ന്ധു​ക്ക​ക്കും മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് രം​ഗ​ത്ത് വ​ന്ന​ത്. 

ഇ​തോ​ടെ മൃ​ത​ദേ​ഹം അ​ട​ക്കം ചെ​യ്യാ​നാ​വാ​തെ മ​ണി​ക്കൂ​ക​ൾ നീ​ണ്ട ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ ചെ​ങ്ങ​ന്നൂ​രി​ലെ സ്വ​കാ​ര്യ ഹോ​സ്പി​റ്റ​ലി​ലെ മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​ന്ന് ആ​ർ​ഡി​ഒ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ​പൊ​ലീ​സ് സ​ർ​ജ​ൻ വീ​ണ്ടും പോ​സ്റ്റു​മാ​ർ​ട്ടം ചെ​യ്യു​മെ​ന്ന് ചെ​ങ്ങ​ന്നൂ​ർ സി​ഐ സു​ധി​ലാ​ൽ പ​റ​ഞ്ഞു.


വാർത്തകൾ

Sign up for Newsletter



top