Subpage Banner
20
February 2019 - 10:56 pm IST
Flash News
Archives

Updates

latest-tax-rates-and-tax-exemption-in-india

ആ​ദാ​യ നി​കു​തി​യും ഇ​ള​വു​ക​ളും

Published:12 February 2019

കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച ആ​ദാ​യ നി​കു​തി ഇ​ള​വ് അ​നു​സ​രി​ച്ച് അ​ഞ്ചു ല​ക്ഷം രൂ​പ വ​രു​മാ​ന​വും ഒ​പ്പം നി​ക്ഷേ​പ​ങ്ങ​ളാ​യി 1.5 ല​ക്ഷം രൂ​പ​യും നീ​ക്കി​വ​യ്ക്കു​ന്ന​വ​ര്‍ക്ക് നി​കു​തി​യി​ല്ല (6.5 ല​ക്ഷം രൂ​പ വ​രെ​യു​ള്ള​വ​ര്‍ക്ക് ഇ​ത്ത​ര​ത്തി​ല്‍ നി​കു​തി​യി​ള​വ് നേ​ടാം).

കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച ആ​ദാ​യ നി​കു​തി ഇ​ള​വ് അ​നു​സ​രി​ച്ച് അ​ഞ്ചു ല​ക്ഷം രൂ​പ വ​രു​മാ​ന​വും ഒ​പ്പം നി​ക്ഷേ​പ​ങ്ങ​ളാ​യി 1.5 ല​ക്ഷം രൂ​പ​യും നീ​ക്കി​വ​യ്ക്കു​ന്ന​വ​ര്‍ക്ക് നി​കു​തി​യി​ല്ല (6.5 ല​ക്ഷം രൂ​പ വ​രെ​യു​ള്ള​വ​ര്‍ക്ക് ഇ​ത്ത​ര​ത്തി​ല്‍ നി​കു​തി​യി​ള​വ് നേ​ടാം). എ​ന്നാ​ല്‍ വ​രു​മാ​നം ഇ​തി​നു മു​ക​ളി​ലാ​ണ​ങ്കി​ല്‍ അ​വ​ര്‍ പ​ഴ​യ സ്ലാ​ബ് അ​നു​സ​രി​ച്ച് സ​ര്‍ക്കാ​രി​ലേ​ക്ക് നി​കു​തി അ​ട​ച്ചേ​മ​തി​യാ​വു​ക​യു​ള്ളു. 
   
സ​ര്‍ക്കാ​രി​ന്‍റെ വാ​ഗ്ദാ​ന പ്ര​കാ​രം, നി​കു​തി​ര​ഹി​ത വ​രു​മാ​ന പ​രി​ധി അ​ഞ്ച് ല​ക്ഷ​ത്തി​ല്‍ കൂ​ടു​ത​ലാ​ണെ​ങ്കി​ല്‍, ര​ണ്ട​ര ല​ക്ഷ​ത്തി​നു മു​ക​ളി​ലു​ള്ള തു​ക​യ്ക്കു മേ​ല്‍ നി​കു​തി ഈ​ടാ​ക്കും. ര​ണ്ട​ര ല​ക്ഷം മു​ത​ല്‍ അ​ഞ്ചു ല​ക്ഷം വ​രെ​യു​ള്ള​തി​ന് അ​ഞ്ചു ശ​ത​മാ​ന​വും (12,500 രൂ​പ) അ​തി​നു മേ​ലു​ള്ള​വ​യ്ക്ക് 20 ശ​ത​മാ​ന​വും ബാ​ധ​ക​മാ​കും.    5.50 ല​ക്ഷം രൂ​പ​യാ​ണ് വ​രു​മാ​ന​മെ​ങ്കി​ല്‍ 50,000 രൂ​പ​യ്ക്ക് 20 ശ​ത​മാ​ന​വും അ​ഞ്ച് ല​ക്ഷം രൂ​പ​യ്ക്കു വ​രെ അ​ഞ്ച് ശ​ത​മാ​നം നി​കു​തി​യാ​യ 12,500 രൂ​പ​യും ന​ല്‍ക​ണം. ഇ​തി​നു പു​റ​മെ 4 ശ​ത​മാ​നം സെ​സും.
 
എ​ന്താ​യ​ലും പു​തി​യ റി​ബേ​റ്റ് ല​ഭി​ക്കാ​ന്‍  ആ​ദാ​യ നി​കു​തി നി​യ​മ​ത്തി​ന്‍റെ സെ​ക്ഷ​ന്‍ 80 സി ​അ​നു​സ​രി​ച്ച് നി​കു​തി​ദാ​യ​ക​ര്‍ക്ക് ചി​ല നി​ക്ഷേ​പ​ങ്ങ​ള്‍ക്കും ചെ​ല​വു​ക​ള്‍ക്കും മൊ​ത്ത വ​രു​മാ​ന​ത്തി​ല്‍ നി​ന്നും 1,50,000 രൂ​പ​വ​രെ കി​ഴി​വി​ന് അ​ര്‍ഹ​ത​യു​ണ്ട്. അ​ത് ഒ​രി​ക്ക​ല്‍ കൂ​ടി ധ​ന്‍ഗു​രു ഓ​ർ​മി​പ്പി​ക്കു​ന്നു. അ​ത് ല​ഭി​ക്കു​ന്ന​ത് നി​ല​വി​ലെ നി​യ​മം അ​നു​സ​രി​ച്ച് ഈ ​കാ​ര്യ​ങ്ങ​ള്‍ക്ക് ചി​ല​വാ​ക്കു​ന്ന പ​ണ​ത്തി​നാ​ണ്. നി​കു​തി ദാ​യ​ക​ന്‍റെ​യോ ഭാ​ര്യ​യു​ടെ​യോ കു​ട്ടി​ക​ളു​ടെ​യോ പേ​രി​ലു​ള്ള ലൈ​ഫ് ഇ​ൻ​ഷ്വ​റ​ന്‍സ് പോ​ളി​സി​യു​ടെ പ്രീ​മി​യം പ്രൊ​വി​ഡ​ന്‍റ് ഫ​ണ്ടി​ലേ​ക്കു​ള്ള അ​ട​വ്, അം​ഗീ​കൃ​ത സൂ​പ്പ​ര്‍ ആ​ന്വേ​ഷ​ന്‍ ഫ​ണ്ടി​ലേ​ക്ക് അ​ട​ക്കു​ന്ന തു​ക, അം​ഗീ​കൃ​ത മ്യൂ​ച്ച​ല്‍ഫ​ണ്ടി​ലേ​ക്ക് അ​ട​ക്കു​ന്ന തു​ക, മ്യു​ച്ച​ല്‍ ഫ​ണ്ട് മു​ഖേ​ന പെ​ന്‍ഷ​ന്‍ ഫ​ണ്ടി​ലേ​ക്ക് അ​ട​ക്കു​ന്ന തു​ക, 

ഷെ​ഡ്യൂ​ള്‍ഡ് ബാ​ങ്കു​ക​ളി​ലെ അം​ഗീ​കൃ​ത പ​ദ്ധ​തി​ക​ളി​ലേ​ക്ക് അ​ഞ്ച് വ​ര്‍ഷ​ത്തേ​ക്ക് അ​ട​ക്കു​ന്ന സ്ഥി​ര​നി​ക്ഷേ​പം, ന​ബാ​ര്‍ഡി​ന്‍റെ പ്ര​ഖ്യാ​പി​ത ബോ​ണ്ടു​ക​ളി​ലു​ള്ള നി​ക്ഷേ​പം, സേ​വി​ങ് സ്കീം ​പ്ര​കാ​രം മു​തി​ര്‍ന്ന പൗ​ര​ന്മാ​രു​ടെ പേ​രി​ലു​ള്ള നി​ക്ഷേ​പം, അ​ഞ്ചു​വ​ര്‍ഷ​ക്കാ​ലാ​വ​ധി​യു​ള്ള പോ​സ്റ്റോ​ഫീ​സ് നി​ക്ഷേ​പം, ഇ​തി​നു പു​റ​മെ മ​ക്ക​ളു​ടെ ട്യൂ​ഷ​ന്‍ ഫീ​സ് (ര​ണ്ടു കു​ട്ടി​ക​ള്‍ക്കു മാ​ത്ര​മേ ഈ ​ഇ​ള​വ് ല​ഭി​ക്കൂ) ഭ​വ​ന​വാ​യ്പ​യു​ടെ മു​ത​ലി​ലേ​ക്കു​ള്ള തി​രി​ച്ച​ട​വ് എ​ന്നീ ചെ​ല​വു​ക​ള്‍ക്കും മൊ​ത്ത​വ​രു​മാ​ന​ത്തി​ല്‍ നി​ന്നും കി​ഴി​വ് ല​ഭി​ക്കും.

അ​പേ​ക്ഷി​ക്കു​മ്പോ​ള്‍ ശ്ര​ദ്ധി​ക്കേ​ണ്ടപ്ര​ധാ​ന കാ​ര്യം 

ലൈ​ഫ് ഇ​ൻ​ഷ്വ​റ​ന്‍സി​ല്‍ ഇ​ൻ​ഷ്വ​റ​ന്‍സ് തു​ക​യു​ടെ പ​ത്ത് ശ​ത​മാ​ന​ത്തി​ല​ധി​കം പ്രീ​മി​യം പാ​ടി​ല്ല. വീ​ടു വാ​ങ്ങു​ന്ന​തി​നെ​ടു​ത്തി​ട്ടു​ള്ള വാ​യ്പ​യു​ടെ മു​ത​ലി​ലേ​ക്ക് അ​ട​ക്കു​ന്ന തു​ക​യ്ക്ക് ഇ​ള​വ് നേ​ടു​ന്ന​വ​ര്‍ ആ ​വീ​ട് അ​ഞ്ചു​വ​ര്‍ഷ​മെ​ങ്കി​ലും കൈ​വ​ശം വെ​ക്കേ​ണ്ട​താ​ണ്.    നി​ക്ഷേ​പ​ങ്ങ​ളോ ചെ​ല​വു​ക​ളോ നി​കു​തി​ദാ​യ​ക​ന്‍റെ നി​കു​തി വി​ധേ​യ​വ​രു​മാ​ന​ത്തി​ല്‍ നി​ന്നു ത​ന്നെ അ​ട​യ്ക്ക​ണ​മെ​ന്നി​ല്ല. നി​കു​തി ന​ല്‍കേ​ണ്ടാ​ത്ത കാ​ര്‍ഷി​ക വ​രു​മാ​നം പോ​ലു​ള്ള​വ​യി​ല്‍ നി​ന്ന് അ​ട​ച്ചാ​ലും മ​തി. എ​ന്താ​യാ​ലും ഈ ​വ​ര്‍ഷ​ത്തെ നി​കു​തി അ​ട​യ്ക്കു​ന്ന​തി​ന് ഇ​തൊ​ന്നും ബാ​ധ​ക​മ​ല്ല ക​ഴി​ഞ്ഞ വ​ര്‍ഷ​ത്തെ രീ​തി​യി​ലാ​ണ് കാ​ര്യ​ങ്ങ​ള്‍ ക​ണ​ക്കാ​ക്കു​ന്ന​ത്. 
   
അ​താ​യ​ത് 2018-19 സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തി​ല്‍ ശ​മ്പ​ളം ഉ​ള്‍പ്പെ​ടെ മൊ​ത്ത വ​രു​മാ​നം ര​ണ്ട​ര ല​ക്ഷം രൂ​പ​യി​ല്‍ താ​ഴെ​യാ​ണെ​ങ്കി​ല്‍ ആ​ദാ​യ നി​കു​തി ബാ​ധ​ക​മ​ല്ല (60 തി​ക​ഞ്ഞ​വ​ര്‍ക്ക് മൂ​ന്ന് ല​ക്ഷം വ​രെ​യും 80 തി​ക​ഞ്ഞ​വ​ര്‍ക്ക് അ​ഞ്ച് ല​ക്ഷം രൂ​പ വ​രെ​യും നി​കു​തി ഒ​ഴി​വു​ണ്ട്). ര​ണ്ട​ര ല​ക്ഷം മു​ത​ല്‍ അ​ഞ്ച് ല​ക്ഷം രൂ​പ വ​രെ​യു​ള്ള വ​രു​മാ​ന​ത്തി​ന് അ​ഞ്ച് ശ​ത​മാ​ന​മാ​ണ് നി​കു​തി നി​ര​ക്ക്. വ​രു​മാ​നം അ​ഞ്ച് ല​ക്ഷ​ത്തി​ല്‍ കൂ​ടി​യാ​ല്‍ 20%, 10 ല​ക്ഷം ക​വി​ഞ്ഞാ​ല്‍ 30%. മേ​ല്‍പ്പ​റ​ഞ്ഞ നി​ര​ക്കി​ല്‍ നി​കു​തി കൂ​ടാ​തെ 4% സെ​സു​മു​ണ്ട്. വ​രു​മാ​നം 50 ല​ക്ഷ​ത്തി​നും ഒ​രു കോ​ടി​ക്കും ഇ​ട​യ്ക്കാ​ണെ​ങ്കി​ല്‍ 10 ശ​ത​മാ​നം സ​ര്‍ചാ​ര്‍ജും ഉ​ണ്ട്. വ​രു​മാ​നം ഒ​രു കോ​ടി​യി​ല്‍ കൂ​ടി​യാ​ല്‍ 15 ശ​ത​മാ​ന​മാ​ണ് സ​ര്‍ചാ​ര്‍ജ്.


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top