Subpage Banner
20
February 2019 - 11:35 pm IST
Flash News
Archives

Cricket

2019-will-be-a-favorable-year-for-kings

2019 കി​ങ്സി​ന്‍റെ വ​ർ​ഷ​മാ​യേ​ക്കും

Published:12 February 2019

# റ​മീ​സ് രാ​ജ

ട്വ​ന്‍റി20 പ​ണ്ഡി​ത​ൻ​മാ​ർ വി​ജ​യ ഫോ​ർ​മു​ല​യെ​പ്പ​റ്റി ച​ർ​ച്ച ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്നു. ബാ​റ്റ് ചെ​യ്യാ​നാ​ണോ  ബൗ​ൾ ചെ​യ്യാ​നാ​ണോ പോ​കേ​ണ്ട​തെ​ന്ന് അ​വ​ർ ഇ​തു​വ​രെ തീ​രു​മാ​ന​ത്തി​ൽ എ​ത്തി​യി​ട്ടി​ല്ല.

ട്വ​ന്‍റി20 ക്രി​ക്ക​റ്റി​ന് ഇ​ണ​ങ്ങു​ന്ന രീ​തി​യി​ൽ നി​റം​മാ​റി​യ, 2016ലും 2018​ലും പാ​ക്കി​സ്ഥാ​ൻ സൂ​പ്പ​ർ ലീ​ഗ് ജ​യി​ച്ച സ്ഥി​ര​ത പു​ല​ർ​ത്തു​ന്ന ടീ​മാ​ണ് ഇ​സ്ലാ​മാ​ബാ​ദ് യു​ണൈ​റ്റ​ഡ്. മ​ത്സ​ര​ങ്ങ​ളി​ൽ തി​രി​ച്ചു​വ​ര​വ് ന​ട​ത്താ​നു​ള്ള യു​ണൈ​റ്റ​ഡി​ന്‍റെ ക​ഴി​വ് അ​വ​രെ ക​ടു​ത്ത ടീ​മാ​ക്കു​ന്നു. 2016ൽ ​അ​വ​സാ​ന അ​ഞ്ചു മ​ത്സ​ര​ങ്ങ​ളി​ലും തു​ട​ർ ജ​യം സ്വ​ന്ത​മാ​ക്കി ഫൈ​ന​ൽ​സി​ന് യോ​ഗ്യ​ത നേ​ടി​യ അ​വ​ർ കി​രീ​ട​വു​മാ​യാ​ണ് പോ​രാ​ട്ടം അ​വ​സാ​നി​പ്പി​ച്ച​ത്. മി​ക​ച്ച പ്രാ​ദേ​ശി​ക താ​ര​ങ്ങ​ളു​ണ്ട് ഇ​സ്ലാ​മാ​ബാ​ദ് യു​ണൈ​റ്റ​ഡി​ൽ. അ​തി​ൽ എ​ട്ടു​പേ​ർ  അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ പാ​ക്കി​സ്ഥാ​നെ പ്ര​തി​നി​ധീ​ക​രി​ക്കാ​ൻ അ​ർ​ഹ​ത നേ​ടി​യ​വ​രാ​ണ്.

ട്വ​ന്‍റി20 പ​ണ്ഡി​ത​ൻ​മാ​ർ വി​ജ​യ ഫോ​ർ​മു​ല​യെ​പ്പ​റ്റി ച​ർ​ച്ച ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്നു. ബാ​റ്റ് ചെ​യ്യാ​നാ​ണോ  ബൗ​ൾ ചെ​യ്യാ​നാ​ണോ പോ​കേ​ണ്ട​തെ​ന്ന് അ​വ​ർ ഇ​തു​വ​രെ തീ​രു​മാ​ന​ത്തി​ൽ എ​ത്തി​യി​ട്ടി​ല്ല. യു​ണൈ​റ്റ​ഡി​ന്‍റെ കാ​ര്യ​ത്തി​ൽ ശ​ക്ത​വും വൈ​വി​ധ്യ​മു​ള്ള​തു​മാ​യ ബൗ​ളി​ങ് ലൈ​ന​പ്പ് ഈ ​ച​ർ​ച്ച​ക​ളെ അ​സ്ഥാ​ന​ത്താ​ക്കു​ന്നു. ഫ​ഹീം അ​ഷ്റ​ഫി​നെ​യും റൂ​മ്മാ​ൻ റ​യീ​സി​നെ​യും മു​ഹ​മ്മ​ദ് സ​മി​യെ​യും ഷ​ദാ​ബ് ഖാ​നെ​യും സ​ഫ​ർ ഗോ​ഹ​റി​നെ​യും സ​മി​ത് പ​ട്ടേ​ലി​നെ​യും പോ​ലു​ള്ള ബൗ​ള​ർ​മാ​ർ വി​ക്ക​റ്റ് വീ​ഴ്ത്തി​യ സ്പെ​ല്ലു​ക​ളി​ലൂ​ടെ ടീ​മി​ന് വി​ജ​യ​ങ്ങ​ൾ സ​മ്മാ​നി​ച്ചി​ട്ടു​ണ്ട്. യു​ണൈ​റ്റ​ഡി​ന്‍റെ ബാ​റ്റി​ങ് ലൈ​ന​പ്പി​ന് ര​ണ്ട് ഇം​ഗ്ലി​ഷ് താ​ര​ങ്ങ​ൾ ഇ​ക്കു​റി കൂ​ടു​ത​ൽ മൂ​ല്യം ന​ൽ​കു​ന്നു. ഇ​യാ​ൻ ബെ​ല്ലും ഫി​ൽ സാ​ൾ​ട്ടു​മാ​ണ​ത്. ബെ​ൽ സ്പി​ന്നി​നെ ന​ന്നാ​യി കൈ​കാ​ര്യം ചെ​യ്യു​ന്നു, ഈ ​സീ​സ​ണി​ൽ 187 ആ​ണ് ബെ​ല്ലി​ന്‍റെ സ്ട്രൈ​ക്ക് റേ​റ്റ്. ന്യൂ ​ബോ​ളി​നെ സാ​ൾ​ട്ടും നി​ർ​വീ​ര്യ​മാ​ക്കു​ന്നു. 173 സ്ട്രൈ​ക്ക് റേ​റ്റു​ണ്ട് സാ​ൾ​ട്ടി​ന്. അ​വ​ർ ര​ണ്ടും ഇ​സ്ലാ​മാ​ബാ​ദ് യു​ണൈ​റ്റ​ഡ് ബാ​റ്റി​ങ്ങി​ന് ശ​ക്ത​മാ​യ അ​ടി​ത്ത​റ ന​ൽ​കു​ന്നു. മ​റു​വ​ശ​ത്ത്, പി​എ​സ്എ​ൽ സാ​മ്രാ​ജ്യം ക​റാ​ച്ചി കി​ങ്സ് ഇ​തു​വ​രെ കീ​ഴ​ട​ക്കി​യി​ട്ടി​ല്ല.

എ​ങ്കി​ലും ക​റാ​ച്ചി കി​ങ്സി​ന്‍റെ വി​ജ​യ​ഗ്രാ​ഫ് ക്ര​മാ​നു​ഗ​ത​മാ​യി ഉ​യ​ർ​ന്നു​വ​രു​ന്നു. 2016ൽ ​വെ​റും ര​ണ്ടു മ​ത്സ​ര​ങ്ങ​ൾ മാ​ത്രം ജ​യി​ച്ച ടീ​മെ​ന്ന നി​ല​യി​ൽ നി​ന്ന് ഏ​റെ മു​ന്നോ​ട്ടു​പോ​യ അ​വ​ർ 2017ൽ ​മൂ​ന്നാം സ്ഥാ​ന​ത്തേ​ക്കു​യ​ർ​ന്നു. 2018ൽ ​ര​ണ്ടാം സ്ഥാ​ന​വും ക​റാ​ച്ചി കി​ങ്സ് സ്വ​ന്ത​മാ​ക്കി. താ​ര​ങ്ങ​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​വ​ർ കൗ​ശ​ലം കാ​ട്ടു​ന്നു. ക​ളി​ക്കാ​രി​ൽ ഭൂ​രി​ഭാ​ഗ​ത്തി​ന്‍റെ​യും സേ​വ​നം സീ​സ​ൺ മു​ഴു​വ​നും അ​വ​ർ​ക്ക് ല​ഭി​ക്കു​ന്നു. താ​ര​ങ്ങ​ളു​ടെ ല​ഭ്യ​ത​ക്കു​റ​വു​മൂ​ലം ടീം ​കോ​മ്പി​നേ​ഷ​നി​ലെ അ​ഴി​ച്ചു​പ​ണി​ക​ൾ ക​റാ​ച്ചി കി​ങ്സി​ന് വേ​ണ്ടി​വ​രു​ന്നി​ല്ല. ട്വ​ന്‍റി20​യി​ൽ ഏ​റ്റ​വും വേ​ഗം 1000 റ​ൺ​സെ​ന്ന വി​രാ​ട് കോ​ഹ്‌​ലി​യു​ടെ റെ​ക്കോ​ഡ് ത​ക​ർ​ത്ത ബാ​ബ​ർ അ​സ​മും ട്വ​ന്‍റി20 ക​രി​യ​റി​ൽ ആ​യി​രം റ​ൺ​സ് തി​ക​ച്ച ബാ​റ്റ്സ്മാ​ൻ​മാ​രു​ടെ കൂ​ട്ട​ത്തി​ൽ ഏ​റ്റ​വും അ​ധി​കം സ്ട്രൈ​ക്ക് റേ​റ്റു​ള്ള കോ​ളി​ൻ മ​ൺ​റോ​യും (162) ചേ​ർ​ന്ന വി​നാ​ശ​കാ​രി​യാ​യ ഓ​പ്പ​ണി​ങ് സ​ഖ്യം  ക​റാ​ച്ചി കി​ങ്സി​നു​ണ്ട്.

മു​ഹ​മ്മ​ദ് ആ​മി​റു​മാ​യി ന്യൂ​ബോ​ൾ പ​ങ്കി​ടാ​ൻ സാ​ധ്യ​ത​യു​ള്ള സൂ​ത്ര​ശാ​ലി​യാ​യ സ്പി​ന്ന​ർ ഇ​മാ​ദ് വാ​സിം കി​ങ്സി​ന്‍റെ പ​ന്തേ​റി​നെ ന​യി​ക്കു​ന്നു. അ​ങ്ങ​നെ ന്യൂ​ബോ​ൾ കോ​മ്പി​നേ​ഷ​നി​ലും ടീം ​തീ​രു​മാ​ന​ത്തി​ലെ​ത്തി​യെ​ന്ന് പ​റ​യാം. ഉ​സ്മാ​ൻ ഷെ​ൻ​വാ​രി, ശൊ​ഹ​യ്ൽ ഖാ​ൻ എ​ന്നി​വ​ർ കി​ങ്സി​ന്‍റെ ബൗ​ളി​ങ് നി​ര​യി​ലെ മ​റ്റു പ്ര​ധാ​നി​ക​ൾ. ബൗ​ളി​ങ്ങി​ന് അ​നു​കൂ​ല​മ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ​പ്പോ​ലും ഇ​രു​വ​രും ആ​ശ്ര​യി​ക്കാ​വു​ന്ന താ​ര​ങ്ങ​ളാ​ണ്. ക​റാ​ച്ചി കി​ങ്സി​ന് പ്ര​തി​ഭ​യും ഗു​ണ​വു​മു​ണ്ട്. അ​തി​ല്ലാം ഉ​പ​രി വി​ജ​യ​ത്തി​നാ​യു​ള്ള ത്വ​ര അ​വ​ർ​ക്ക് ഫൈ​ന​ലി​ൽ ക​ളി​ക്കാ​നും ക​റാ​ച്ചി​യി​ലെ സ്വ​ന്തം കാ​ണി​ക​ൾ​ക്കു മു​ന്നി​ൽ കി​രീ​ട​മു​യ​ർ​ത്താ​ന‌ും അ​വ​സ​ര​മൊ​രു​ക്കി​യേ​ക്കും. 2019 കി​ങ്സി​ന്‍റെ വ​ർ​ഷ​മാ​യേ​ക്കും.
Professional Management Group 


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top