22
August 2019 - 11:31 am IST

Download Our Mobile App

Flash News
Archives

National

robert-vadra.jpg

റോബർട്ട് വദ്രയും അമ്മയും ജയ്പൂരിലെത്തി; ഇഡി ഇന്ന് ചോദ്യം ചെയ്യും

Published:12 February 2019

രാജസ്ഥാൻ ഹൈക്കോടതി നിർദേശത്തെ തുടർന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇരുവർക്കും എൻഫോഴ്സ്മെന്‍റ് നോട്ടീസ് നൽകിയിരുന്നു. ഇരുവരും തിങ്കളാഴ്ച രാജസ്ഥാനിലെത്തി.

ന്യൂഡൽഹി: എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വദ്രയെയും അമ്മ മൗറീൻ വദ്രയെയും എൻഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റ് ഇന്ന് ചോദ്യം ചെയ്യും. രാജസ്ഥാൻ ഹൈക്കോടതി നിർദേശത്തെ തുടർന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇരുവർക്കും എൻഫോഴ്സ്മെന്‍റ് നോട്ടീസ് നൽകിയിരുന്നു. ഇരുവരും തിങ്കളാഴ്ച രാജസ്ഥാനിലെത്തി.

ചൊവ്വാഴ്ച രാവിലെ ജയ്പൂരിലെ ഇഡി ഓഫിസിൽ ഇരുവരുമെത്തി. ഇഡി ഓഫിസിനു  മുന്നിൽ പ്രിയങ്ക ഗാന്ധി സിന്ദാബാദ് എന്ന മുദ്രാവാക്യവുമായി പ്രവർത്തകരുമെത്തിയിട്ടുണ്ട്. പ്രിയങ്ക ഗാന്ധിയും ഇവർക്കൊപ്പം ഇഡി ഓഫിസിലെത്തിയിട്ടുണ്ട്. ബിക്കാറിനിലെ കൊളായത് ഗ്രാമത്തിൽ പാവപ്പെട്ടവരുടെ പുനരധിവാസത്തിന് നീക്കിവച്ച 69.95 ഹെക്‌ടർ ഭൂമി തുച്ഛമായ വിലയ്ക്ക് വദ്രയുടെ ഉടമസ്ഥതയിലുള്ള സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി വാങ്ങി.

ഇത് അലെൻജെനറി ഫിൻലീസ് എന്ന സ്ഥാപനത്തിനു വിറ്റതുവഴി 5.15 കോടി രൂപയുടെ നേട്ടമുണ്ടാക്കിയെന്നുമാണ് കേസ്. ലണ്ടനിലെ സ്വത്തുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണക്കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റ് മൂന്നു ദിവസം ഡൽഹിയിൽ ചോദ്യം ചെയ്തതിനു പിന്നാലെയാണ് ജയ്പൂരിലേക്ക് വിളിപ്പിച്ചിരിക്കുന്നത്. 


വാർത്തകൾ

Sign up for Newsletter



top