22
August 2019 - 10:42 am IST

Download Our Mobile App

Flash News
Archives

National

rahul-gandhi.jpg

പ്രധാനമന്ത്രി അംബാനിയുടെ ഇടനിലക്കാരൻ; തെളിവ് പുറത്തുവിട്ട് രാഹുൽ ഗാന്ധി

Published:12 February 2019

പ്രധാനമന്ത്രിയാണ് അംബാനിക്ക് വിവരം ചോർത്തി നൽകിയത്. എയർബസ് കമ്പനി ഉദ്യോഗസ്ഥന്‍റെ ഇമെയിൽ സന്ദേശം പുറത്തുവിട്ടുകൊണ്ടാണ് രാഹുൽ ആരോപണമുന്നയിച്ചത്.

ന്യൂഡൽഹി: റഫാൽ ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. റഫാൽ യുദ്ധവിമാന ഇടപാടിൽ നരേന്ദ്ര മോദി അനിൽ അംബാനിയുടെ ഇടനിലക്കാരനായി പ്രവർത്തിച്ചെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. ഡൽഹിയിൽ കോൺഗ്രസ് ആസ്ഥാനത്ത് നടന്ന വാർത്ത സമ്മേളനത്തിലാണ് രാഹുൽ പ്രധാനമന്ത്രിക്കെതിരെ രംഗത്തെത്തിയത്.

കരാറിന് 10 ദിവസം മുൻപ് റിലയൻസ് കമ്പനി ഉടമ അനിൽ അംബാനി ഫ്രഞ്ച് പ്രതിരോധ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. തന്‍റെ കമ്പനി കൂടി ഉൾപ്പെടുന്ന ധാരണാപത്രം പ്രധാനമന്ത്രി ഒപ്പിടുമെന്ന് അംബാനി ഫ്രഞ്ച് പ്രതിരോധ ഉദ്യോഗസ്ഥരെ അറിയിച്ചു. പ്രതിരോധമന്ത്രിക്കു പോലും കരാറിനെക്കുറിച്ച് അറിവില്ലാതെ ഇരിക്കുമ്പോഴാണ് അംബാനി വിവരം അറിഞ്ഞതെന്നും ചർച്ച നടത്തിയതെന്നും രാഹുൽ ആരോപിച്ചു.

പ്രധാനമന്ത്രിയാണ് അംബാനിക്ക് വിവരം ചോർത്തി നൽകിയത്. ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചതിന് പ്രധാനമന്ത്രിക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്നും വിശദമായ അന്വേഷണം വേണമെന്നും രാഹുൽ ആവശ്യപ്പെട്ടു. എയർബസ് കമ്പനി ഉദ്യോഗസ്ഥന്‍റെ ഇമെയിൽ സന്ദേശം പുറത്തുവിട്ടുകൊണ്ടാണ് രാഹുൽ ആരോപണമുന്നയിച്ചത്.

റഫാൽ കരാറിന് 10 ദിവസം മുൻപ് എങ്ങനെയാണ് അനിൽ അംബാനി വിവരമറിഞ്ഞത്. പ്രതിരോധമന്ത്രി, എച്ച്എഎൽ, വിദേശകാര്യ സെക്രട്ടറി എന്നിവർ കരാറിനെക്കുറിച്ച് അറിഞ്ഞിരുന്നില്ല. എന്നാൽ അനിൽ അംബാനി വിവരമറിഞ്ഞു. ഇത് സത്യമാണെങ്കിൽ പ്രധാനമന്ത്രി നടത്തിയത് ഔദ്യോഗിക രഹസ്യ നിയമത്തിന്‍റെ ലംഘനമാണ്. പ്രധാനമന്ത്രിയുടെ സന്ദർശനത്തിനു മുൻപ് എങ്ങനെയാണ് അനിൽ അംബാനിക്ക് ഫ്രഞ്ച് അധികൃതരുമായി ചർച്ച നടത്താൻ സാധിക്കുകയെന്നും രാഹുൽ ചോദിച്ചു.


വാർത്തകൾ

Sign up for Newsletter



top