22
August 2019 - 10:13 am IST

Download Our Mobile App

Flash News
Archives

National

dead-man.jpg

കാണാതായ തൃണമൂൽ നേതാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

Published:12 February 2019

കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. റോയിയുടെ കണ്ണിനും തൊണ്ടയിലും ബാഹ്യമായ പരുക്കുകൾ കണ്ടെത്തിയിട്ടുണ്ട്. അതേസമയം ഇത് രാഷ്‌ട്രീയ കൊലപാതകമാണെന്നും കൊലയ്ക്ക് പിന്നിൽ ബിജെപിയാണെന്നും തൃണമൂൽ കോൺഗ്രസ് ആരോപിച്ചു.

കോൽക്കത്ത: പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഹൂഗ്ലി ജില്ലയിലെ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാനായ റിതേഷ് റോയി(45) യെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഈസ്റ്റ് മിഡ്നാപൂർ ജില്ലയിലെ മരിഷ്ദ സ്വദേശിയായ റിതേഷ് റോയിയെ ഫെബ്രുവരി ഏഴ് മുതലാണ് കാണാതായത്.

ഹൂഗ്ലിയിലെ ദാദ്പ്പൂർ ഗ്രാമത്തിൽ നിന്നും രണ്ട് കിലോമീറ്റർ അകലെയുള്ള ഒരു കുറ്റിക്കാട്ടിലാണ് റിതേഷിന്‍റെ മൃതദേഹം കണ്ടെത്തിയത്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. റോയിയുടെ കണ്ണിനും തൊണ്ടയിലും ബാഹ്യമായ പരുക്കുകൾ കണ്ടെത്തിയിട്ടുണ്ട്.

അതേസമയം ഇത് രാഷ്‌ട്രീയ കൊലപാതകമാണെന്നും കൊലയ്ക്ക് പിന്നിൽ ബിജെപിയാണെന്നും തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ കൃഷ്ണഗഞ്ച് മണ്ഡലത്തിലെ എംഎൽഎ സത്യജിത്ത് ബിശ്വാസ് കഴിഞ്ഞയാഴ്ചയാണ് വെടിയേറ്റ് മരിച്ചത്.


വാർത്തകൾ

Sign up for Newsletter



top