Flash News
Archives

Special

bear.jpg

ആപ്പിളും ക്യാരറ്റും കരടി കൂട്ടിലേക്ക് എറിഞ്ഞു, ആവേശം മൂത്ത് ഒടുവിൽ കൈയിലിരുന്ന ഐഫോണും

Published:12 February 2019

കരടിക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ അബദ്ധത്തിൽ ഐഫോണും കൂടി കൂട്ടിലേക്കെറിയുകയായിരുന്നു. ഉന്നം പിഴച്ചില്ല, ഫോൺ നേരെ കരടികളുടെ മുന്നിലേക്ക്. മുകളിൽ നിന്നു വന്ന സാധനം എന്താണെന്ന് പരിശോധിച്ച ശേഷം കരടി ഫോൺ വായിൽ എടുത്തു കൊണ്ട് ഒരു പോക്കും പോയി.

കരടിക്ക് ക്യാരറ്റും ആപ്പിളുമൊക്കെ തീറ്റയായി എറിഞ്ഞു കൊടുത്ത് ഒടുവിൽ കൈയിലിരുന്ന ഐഫോണും കൂടി കരടിക്ക് മുന്നിലേക്കെറിയുന്ന വിഡിയോയാണിപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ചൈനയിലെ ബിയാങ്സു പ്രവിശ്യയിലെ യാൻചെങ് വൈൽഡ് ലൈഫ് പാർക്കിലാണ് സംഭവം.

കരടിക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ അബദ്ധത്തിൽ ഐഫോണും കൂടി കൂട്ടിലേക്കെറിയുകയായിരുന്നു. ഉന്നം പിഴച്ചില്ല, ഫോൺ നേരെ കരടികളുടെ മുന്നിലേക്ക്. മുകളിൽ നിന്നു വന്ന സാധനം എന്താണെന്ന് പരിശോധിച്ച ശേഷം കരടി ഫോൺ വായിൽ എടുത്തു കൊണ്ട് ഒരു പോക്കും പോയി.

എന്നാൽ മൃഗശാലയിലെ ജീവനക്കാർ ഫോൺ കണ്ടെത്തി ടൂറിസ്റ്റിന് തിരികെ നൽകിയെങ്കിലും അപ്പോഴേക്കും അത് പൊട്ടിയിരുന്നു. കരടിക്കൂടിന് മുകളിലായുള്ള സ്കൈവാക്കിൽ നിന്നാണ് ടൂറിസ്റ്റുകൾ കരടികൾക്ക് ഭക്ഷണ സാധനങ്ങൾ എറിഞ്ഞു കൊടുക്കുന്നത്. എന്താണെങ്കിലും ഇതോടു കൂടി സന്ദർശകർ മൃഗങ്ങൾക്ക് ഭക്ഷണം നൽകരുതെന്ന് പറഞ്ഞ് മൃഗശാല അധികൃതർ ഒരു പത്രക്കുറിപ്പും ഇറക്കി. 


വാർത്തകൾ

Sign up for Newsletter



top