Flash News
Archives

Kerala

കലാഭവന്‍ മണിയുടെ മരണം: ജാഫർ ഇടുക്കിയെയും സാബുവിനെയും നുണ പരിശോധന നടത്താൻ ഉത്തരവ്

Published:12 February 2019

സിനിമാതാരം കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളായ നടൻ ജാഫർ ഇടുക്കി, സാബുമോൻ അടക്കമുള്ളവരുടെ നുണ പരിശോധന നടത്തണമെന്ന് കോടതി.

കൊച്ചി: സിനിമാതാരം കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളായ നടൻ ജാഫർ ഇടുക്കി, സാബുമോൻ അടക്കമുള്ളവരുടെ നുണ പരിശോധന നടത്തണമെന്ന് കോടതി.  സിബിഐയുടെ ആവശ്യമാണ് എറണാകുളം സിജെഎം കോടതിയാണ് അംഗീകരിച്ചത്. നുണപരിശോധനയ്ക്ക് തയാറാണെന്ന് ജാഫർ ഇടുക്കിയടക്കം മണിയുടെ ഏഴ് സുഹൃത്തുക്കൾ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കോടതിയുടെ നടപടി.

കലാഭവൻ മണിയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ ശരീരത്തിനുള്ളിൽ വിഷാംശം ഉണ്ടെന്ന് സിബിഐ കണ്ടെത്തിയിരുന്നു. തുടർന്നാണ് സുഹൃത്തുക്കളോട് നുണപരിശോധനയ്ക്ക് ഹാജരാകാൻ സിബിഐ ആവശ്യപ്പെട്ടത്.  മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.

ഫോറൻസിക് പരിശോധനാ ഫലങ്ങളിലെ വൈരുധ്യമടക്കം ചൂണ്ടിക്കാട്ടിയായിരുന്നു രാമകൃഷ്ണന്‍റെ ഹർജി. തുടർന്ന് 2017 മെയിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്, സിബിഐ കൊച്ചി  യൂണിറ്റ് അന്വേഷണം ആരംഭിക്കുകയും സിനിമാരംഗത്തുള്ള സുഹൃത്തുക്കളടക്കം കലാഭവൻ മണിയുമായി ബന്ധപ്പെട്ട നൂറുകണക്കിനാളുകളുടെ മൊഴിയെടുക്കുകയും ചെയ്തിരുന്നു. 


വാർത്തകൾ

Sign up for Newsletter



top