Subpage Banner
20
February 2019 - 11:29 pm IST
Flash News
Archives

Americas

അമേരിക്കയിൽ വീണ്ടും വെടിവയ്പ്പ്; മരിച്ചത് പിഞ്ചു കുഞ്ഞടക്കം അഞ്ച് പേർ

Published:12 February 2019

ഒരു യുവതിയെ കിടപ്പുമുറിയിലെ ശുചിമുറിയില്‍ സുരക്ഷിതയായി പൂട്ടിയിട്ടിരുന്നുവെന്നും പോക് കൗണ്ടി പൊലീസ് ചീഫ് ഡെപ്യൂട്ടി ബിറോണ്‍ ലിയോണ്‍ പറഞ്ഞു.

ടെക്‌സാസ്: അമേരിക്കയിൽ പിഞ്ചുകുഞ്ഞടക്കം ഒരു കുടുംബത്തിലെ അഞ്ച് പേരെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. ടെക്സാസിൽ പോക് കൗണ്ടിയിലാണ് സംഭവം. രണ്ട് പുരുഷന്മാരുടെ മൃതദേഹം വീടിനുള്ളിലും 15 മാസം പ്രായമുള്ള പെണ്‍കുഞ്ഞിന്‍റെയും രണ്ടു സ്ത്രീകളുടെയും മൃതദേഹങ്ങള്‍ വീടിനു പുറത്തുമാണ് കണ്ടെത്തിയത്. ആഷ്‌ലി ഡെലാനെ, ഭര്‍ത്താവ് റാന്‍ഡി ഹോണ്‍, ആഷ്‌ലിയുടെ മുത്തച്ഛന്‍ കാര്‍ലോസ്, മുത്തശ്ശി ലിന്‍ഡ ഡലാനെ എന്നിവരെ തിരിച്ചറിഞ്ഞു.

മരിച്ച കുഞ്ഞിനെ തിരിച്ചറിഞ്ഞിട്ടില്ല.  അതേസമയം, ഒരു യുവതിയെ കിടപ്പുമുറിയിലെ ശുചിമുറിയില്‍ സുരക്ഷിതയായി പൂട്ടിയിട്ടിരുന്നുവെന്നും പോക് കൗണ്ടി പൊലീസ് ചീഫ് ഡെപ്യൂട്ടി ബിറോണ്‍ ലിയോണ്‍ പറഞ്ഞു. ഈ സ്ത്രീ അറിയിച്ചതിനെ തുടര്‍ന്ന് ഇവരുടെ മകനാണ് വിവരം പൊലീസിന് കൈമാറിയത്. വീട്ടില്‍ നിന്ന് ഒരു തോക്കും കണ്ടെടുത്തിട്ടുണ്ട്. കൂട്ട ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top