22
August 2019 - 10:16 am IST

Download Our Mobile App

Flash News
Archives

Other news

national-senior-school-athletics

ദേശീയ സീനിയര്‍ അത‌്‌ലറ്റിക‌് മീറ്റില്‍ കേരള പെൺകുട്ടികൾക്ക് കിരീടം

Published:12 February 2019

ആറ്‌ സ്വര്‍ണവും ഏഴ് വെള്ളിയും രണ്ട് വെങ്കലവും നേടി 104 പോയിന്‍റുമായാണ് കേരളം കിരീടം നേടിയത്.

ഗുജറാത്ത്‌: പെണ്‍കുട്ടികളുടെ ദേശീയ സീനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ (അണ്ടര്‍ 19) കേരളത്തിന് കായിക കിരീടം. ആറ്‌ സ്വര്‍ണവും ഏഴ് വെള്ളിയും രണ്ട് വെങ്കലവും നേടി 104 പോയിന്‍റുമായാണ് കേരളം കിരീടം നേടിയത്. മീറ്റിന്‍റെ സമാപനദിനമായ ഇന്ന് രണ്ട് സ്വര്‍ണ്ണവും മൂന്ന് വെള്ളിയും കേരളം കരസ്ഥമാക്കി. 54 പോയിന്‍റ് നേടിയ തമിഴ്‌നാടിനാണ്  രണ്ടാം സ്ഥാനം. 

ട്രിപ്പിള്‍ ജംപില്‍ സാന്ദ്ര ബാബു ഇന്ന് കേരളത്തിനായി സ്വര്‍ണം നേടി. ഇതേ ഇനത്തില്‍ കേരളത്തിന്‍റെ മെറിന്‍ ബിജുവിനാണ് വെള്ളി മെഡല്‍.  4 X 400 മീറ്റര്‍ റിലെയില്‍ സൂര്യ മോള്‍, റിയ മോള്‍ ജോയ് ,ജി. രേഷ്മ, തെരേസ മാത്യു എന്നിവരടങ്ങിയ ടീം സ്വർണം നേടി. 200 മീറ്ററില്‍ ആന്‍സി സോജനും 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഡെല്‍ന ഫിലിപ്പും വെള്ളി മെഡലുകൾ സ്വന്തമാക്കി. ആണ്‍കുട്ടികളുടെ മീറ്റ്‌ 15ന്‌ ആരംഭിക്കും.


വാർത്തകൾ

Sign up for Newsletter



top