Flash News
Archives

Kerala

‌‌കോൺഗ്രസ് നേതാവിന്‍റെ വാഹനം അജ്ഞാതർ തീവച്ച് നശിപ്പിച്ചു

Published:12 February 2019

​ര​ണ്ടു​ദി​വ​സം മുമ്പ് വാ​ങ്ങി​യ വാ​ഹ​നം ഇ​ന്ന് ര​ജി​സ്ട്രേ​ഷ​ന് വേ​ണ്ടി കൊ​ണ്ടു​പോ​കാ​ന്‍ ഇ​രി​ക്കു​ക​യാ​യി​രു​ന്നു.

പ​യ്യോ​ളി: കോൺഗ്രസ് നേതാവിന്‍റെ വാഹനം അജ്ഞാതർ തീവച്ച് നശിപ്പിച്ചു. പ്രവാസി കോൺഗ്രസ് കോഴിക്കോട് ജില്ലാ സെക്രട്ടറി നജീബ് തിക്കോടിയുടെ 13 ലക്ഷം രൂപ വിലവരുന്ന പുതിയ പിക്ക് വാഹനമാണ് നശിച്ചത്. ​ര​ണ്ടു​ദി​വ​സം മുമ്പ് വാ​ങ്ങി​യ വാ​ഹ​നം ഇ​ന്ന് ര​ജി​സ്ട്രേ​ഷ​ന് വേ​ണ്ടി കൊ​ണ്ടു​പോ​കാ​ന്‍ ഇ​രി​ക്കു​ക​യാ​യി​രു​ന്നു.

തി​ക്കോ​ടി മീ​ത്ത​ലെപ​ള്ളി-​ പ​ള്ളി​ക്ക​ര റോ​ഡ​രി​കി​ലാ​യി​രു​ന്നു വാ​ഹ​നം നി​ര്‍​ത്തി​യി​ട്ട​ത്. തീ​പി​ടി​ച്ച​ത് ശ്ര​ദ്ധ​യി​ല്‍​പെ​ട്ട ഉ​ട​നെ നാ​ട്ടു​കാ​ര്‍ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് ര​ണ്ട് യൂ​ണി​റ്റ് ഫ​യ​ര്‍​ഫോ​ഴ്സ് എ​ത്തി​ തീ അണയ്ക്കുകയായിരുന്നു. എന്നാല്‍ വാഹനം പൂര്‍ണമായും കത്തി നശിച്ചു. പയ്യോളി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.


വാർത്തകൾ

Sign up for Newsletter



top