ജനകീയ പ്രവർത്തന പത്രിക - ടൂറിസം
16,738 പുതിയ കൊവിഡ് കേസുകൾ, പകുതിയിലേറെ മഹാരാഷ്ട്രയിൽ
സംസ്ഥാനത്ത് ഇന്ന് 3677 പേർക്ക് കൊവിഡ്
Published:12 February 2019
തടിയുള്ളതിനാൽ ഉപേക്ഷിച്ചു പോയ കാമുകനോട് മധുര പ്രതികാരവുമായി 28കാരി. 18 മാസം കൊണ്ട് 110 കിലോയിൽ നിന്നും 45 കിലോയിലേക്ക് മാറിയാണ് ലേണിങ് ആന്റ് ഡെവലപ്പ്മെന്റ് സ്പെഷ്യലിസ്റ്റ് കൂടിയായ നേഹ മഹാജൻ ഏവരെയും ഞെട്ടിച്ചത്. ക്ഷമയുണ്ടെങ്കിൽ എത്ര കിലോ ഭാരവും കുറയ്ക്കാം എന്നാണ് നേഹയുടെ വാക്കുകൾ. കഴുത്തുവേദന, കാല്‍മുട്ട് വേദന, നടുവേദന, ശ്വാസംമുട്ടല്‍ തുടങ്ങിയ അസുഖങ്ങള്‍ പതിവായതോടെയാണ് തടി കുറയ്ക്കുന്നതിനെ കുറിച്ച് നേഹ കാര്യമായി ചിന്തിച്ചു തുടങ്ങിയത്.
ഒപ്പം കാമുകന്റെ പിന്മാറ്റവും നാട്ടുകാരുടെ പരിഹാസവും കൂടിയായപ്പോള്‍ തടികുറയ്ക്കാന്‍ തന്നെ നേഹ തീരുമാനിക്കുകയായിരുന്നു. "ഒരു വര്‍ഷം മുന്‍പ് വരെ എന്നോടോത്ത് ചിത്രങ്ങള്‍ എടുക്കാന്‍ എന്റെ മുന്‍ കാമുകന് താത്പര്യമില്ലായിരുന്നു. ഞാന്‍ തടിച്ചിയാണെന്ന് അയാള്‍ നിരന്തരം എന്നോട് പറഞ്ഞ് കലഹിച്ചു. ഞങ്ങളുടെ ബന്ധം തകരാനുള്ള അടിസ്ഥാന കാരണവും അത് തന്നെയായിരുന്നു. തടി മൂലം പുറത്തു പോകാന്‍ പോലും വയ്യാത്ത അവസ്ഥ. ദിനം തോറും ഞാന്‍ തടിച്ചുകൊണ്ടിരുന്നു. കഴിഞ്ഞ വര്‍ഷം വരെ 110 കിലോയായിരുന്നു എന്റെ ഭാരം. 18 മാസം കൊണ്ട് 45 കിലോയാണ് ഞാന്‍ കുറച്ചത്.'- നേഹ പറയുന്നു.
ദിവസവും നടക്കുന്നതും ആഴ്ചയില്‍ നാല് ദിവസം ജിമ്മില്‍ പോകുന്നതും ശീലമാക്കിയിരുന്നു. പ്രഭാതഭക്ഷണത്തിലാണ് കാതലായ മാറ്റം വരുത്തിയത്. കോണ്‍ഫ്ലക്സ് പാലില്‍ ചേര്‍ത്ത് ഒരു കപ്പ്, നാലോ അഞ്ചോ മുട്ടയുടെ വെളള, മധുരം ചേര്‍ക്കാതെ ഒരു കപ്പ് ചായയോ കാപ്പിയോ എന്നിവയായിരുന്നു പ്രഭാത ഭക്ഷണം. ഇടനേരങ്ങളില്‍ ഭക്ഷണം കഴിക്കുന്ന ശീലം പാടെ ഉപേക്ഷിച്ചു. വെളളം മാത്രം കുടിച്ചു. ഉച്ചയ്ക്ക് രണ്ട് ചപ്പാത്തി, ഒരു ബൗള്‍ തൈര്, ഒരു ബൗള്‍ പച്ചക്കറി എന്നിവയായിരുന്നു ഭക്ഷണം. വൈകുന്നേരത്തെ ചായയും കാപ്പിയുമെല്ലാം ഒഴിവാക്കി. രാത്രി കിടക്കുന്നതിനു മുന്‍പ് മൂന്നുമണിക്കൂര്‍ മുന്‍പ് അത്താഴം കഴിച്ചു. ഹോം മെയ്ഡും ഡാലും ഒരു ബൗള്‍ പച്ചക്കറിയും മാത്രം കൂടെ കഴിച്ചു. ജങ്ക്ഫുഡ്, കൂള്‍ഡ്രിങ്ക്സ് തുടങ്ങിയവ ഒഴിവാക്കുകയും ചെയ്തെന്നും നേഹ പറയുന്നു.