Subpage Banner
20
February 2019 - 11:29 pm IST
Flash News
Archives

Kerala

cctv-on-secratriate

സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ പ​ഞ്ച് ചെ​യ്തു മു​ങ്ങു​ന്ന​വ​രെ പി​ടി​കൂ​ടാ​ൻ സി​സി​ടി​വി

Published:12 February 2019

രാ​വി​ലെ  ഒ​മ്പ​തി​നു മു​ൻ​പ് ബ​യോ​മെ​ട്രി​ക് പ​ഞ്ചി​ങ് വ​ഴി ഹാ​ജ​ര്‍ രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം സെ​ക്ര​ട്ടേ​റി​യ​റ്റ് ജീ​വ​ന​ക്കാ​ര്‍ പു​റ​ത്തു​പോ​കു​ന്ന​തു ശ്ര​ദ്ധ​യി​ല്‍ പെ​ട്ടി​ട്ടു​ണ്ടെ​ന്ന്  സ​ര്‍ക്കു​ല​റി​ല്‍ പ​റ​യു​ന്നു. എ​ട്ടു മ​ണി​ക്കൂ​റി​ല​ധി​കം ജോ​ലി ചെ​യ്യു​ന്ന​തി​നു ല​ഭി​ക്കു​ന്ന കോ​മ്പ​ന്‍സേ​ഷ​ന്‍ ലീ​വും ഇ​ത്ത​ര​ക്കാ​ര്‍ നേ​ടി​യെ​ടു​ത്തി​രു​ന്നു.

തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ പ​ഞ്ച് ചെ​യ്തു മു​ങ്ങു​ന്ന ജീ​വ​ന​ക്കാ​രെ പി​ടി​കൂ​ടാ​ൻ സി​സി​ടി​വി ക്യാ​മ​റ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കും. ഇ​ക്കാ​ര്യ​ത്തി​ല്‍ ജീ​വ​ന​ക്കാ​ര്‍ക്കു മു​ന്ന​റി​യി​പ്പു ന​ല്‍കി പൊ​തു​ഭ​ര​ണ വ​കു​പ്പ് പ്രി​ന്‍സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ബി​ശ്വാ​സ് സി​ൻ​ഹ നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി. രാ​വി​ലെ  ഒ​മ്പ​തി​നു മു​ൻ​പ് ബ​യോ​മെ​ട്രി​ക് പ​ഞ്ചി​ങ് വ​ഴി ഹാ​ജ​ര്‍ രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം സെ​ക്ര​ട്ടേ​റി​യ​റ്റ് ജീ​വ​ന​ക്കാ​ര്‍ പു​റ​ത്തു​പോ​കു​ന്ന​തു ശ്ര​ദ്ധ​യി​ല്‍ പെ​ട്ടി​ട്ടു​ണ്ടെ​ന്ന്  സ​ര്‍ക്കു​ല​റി​ല്‍ പ​റ​യു​ന്നു. എ​ട്ടു മ​ണി​ക്കൂ​റി​ല​ധി​കം ജോ​ലി ചെ​യ്യു​ന്ന​തി​നു ല​ഭി​ക്കു​ന്ന കോ​മ്പ​ന്‍സേ​ഷ​ന്‍ ലീ​വും ഇ​ത്ത​ര​ക്കാ​ര്‍ നേ​ടി​യെ​ടു​ത്തി​രു​ന്നു. പ​ല​രും പ്ര​ഭാ​ത  ന​ട​ത്ത​ത്തി​നു പോ​കു​ന്ന​തി​നി​ടെ പ​ഞ്ച് ചെ​യ്തു മ​ട​ങ്ങു​ന്ന​താ​യി​വ​രെ ശ്ര​ദ്ധ​യി​ല്‍പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​തോ​ടെ​യാ​ണ് ഇ​ക്കാ​ര്യ​ത്തി​ല്‍ പൊ​തു​ഭ​ര​ണ വ​കു​പ്പ് ഇ​ട​പെ​ട്ട​ത്. 

സി ​സി ടി ​വി  ക്യാ​മ​റ​ക​ള്‍ ഉ​പ​യോ​ഗി​ച്ച് ഇ​ത്ത​ര​ക്കാ​രെ പി​ടി​കൂ​ടി ഗു​രു​ത​ര​മാ​യ അ​ച്ച​ട​ക്ക ശി​ക്ഷാ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് സ​ര്‍ക്കു​ല​റി​ൽ മു​ന്ന​റി​യി​പ്പു ന​ൽ​കു​ന്നു. മു​ൻ​പ് എ​ല്ലാ സ​ര്‍ക്കാ​ര്‍ ഓ​ഫി​സു​ക​ളി​ലും ബ​യോ​മെ​ട്രി​ക് പ​ഞ്ചി​ങ് ഏ​ര്‍പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച ഉ​ദ്യോ​ഗ​സ്ഥ​നാ​ണു ബി​ശ്വാ​സ് സി​ന്‍ഹ. സ്ഥി​ര​മാ​യി വൈ​കി​യെ​ത്തി​യ​തി​നു ചീ​ഫ്  സെ​ക്ര​ട്ട​റി പോ​ള്‍ ആ​ന്‍റ​ണി​ക്ക് അ​ട​ക്ക​മു​ള്ള 1200 പേ​ര്‍ക്ക് അ​ദ്ദേ​ഹം നോ​ട്ടീ​സ് ന​ല്‍കി​യ​ത് വി​വ​ദാ​മാ​യി​രു​ന്നു. പി​ന്നീ​ട് സ്ഥ​ലം മാ​റ്റ​പ്പെ​ട്ട സി​ന്‍ഹ ര​ണ്ടാ​ഴ്ച മു​ൻ​പാ​ണ്  പൊ​തു​ഭ​ര​ണ പ്രി​ന്‍സി​പ്പ​ൽ സെ​ക്ര​ട്ട​റി​യാ​യി തി​രി​ച്ചെ​ത്തി​യ​ത്. പൊ​തു​ഭ​ര​ണ​വ​കു​പ്പി​ന്‍റെ അ​ധി​ക​ചു​മ​ത​ല ല​ഭി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് പു​തി​യ സ​ര്‍ക്കു​ല​ർ. ഈ ​സ​ര്‍ക്കാ​ര്‍ വ​ന്ന​തി​നു ശേ​ഷ​മാ​ണ് സെ​ക്ര​ട്ടേ​റി​യ​റ്റി​ല്‍ പ​ഞ്ചി​ങ് നി​ര്‍ബ​ന്ധ​മാ​ക്കി​ത്.  ശ​മ്പ​ള​വു​മാ​യി ഹാ​ജ​ര്‍ ബ​ന്ധ​പ്പെ​ടു​ത്തി​യാ​യി​രു​ന്നു ന​ട​പ​ടി.


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top