Subpage Banner
20
February 2019 - 10:56 pm IST
Flash News
Archives

Analysis

vizhinjam-growth-corridor

വി​ക​സ​ന സ്വ​പ്‌​ന​വു​മാ​യി വി​ഴി​ഞ്ഞം ഗ്രോ​ത്ത് കോ​റി​ഡോ​ര്‍

Published:12 February 2019

# ബി​സി​ന​സ് ലേ​ഖ​ക​ന്‍ 

4800 കോ​ടി രൂ​പ ചെ​ല​വി​ട്ടു നി​ര്‍മി​ക്കു​ന്ന 80 കി​ലോ​മീ​റ്റ​ര്‍ ദൈ​ര്‍ഘ്യ​മു​ള്ള നാ​ലു​വ​രി​പ്പാ​ത​യു​ടെ അ​ലൈ​ന്‍മെ​ന്‍റ് അ​ന്തി​മ​മാ​യി തീ​രു​മാ​നി​ക്കാ​ന്‍ കേ​ന്ദ്ര റോ​ഡ് ഗ​താ​ഗ​ത​മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​ന്ന​ത​ത​ല​സം​ഘം അ​ടു​ത്ത​യാ​ഴ്ച എ​ത്തും

കൊ​ച്ചി: വി​ഴി​ഞ്ഞം തു​റ​മു​ഖ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ വി​ഭാ​വ​നം ചെ​യ്യു​ന്ന ഗ്രോ​ത്ത് കോ​റി​ഡോ​ര്‍ പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​ത്തി​ലേ​ക്ക്. വി​ഴി​ഞ്ഞം മു​ത​ല്‍ പാ​രി​പ്പ​ള്ളി വ​രെ​യു​ള്ള ഔ​ട്ട​ര്‍ റി​ങ് റോ​ഡി​ന് സ​മാ​ന്ത​ര​മാ​യി​ട്ട​ണ് പു​തി​യ ന​ഗ​രം എ​ന്ന സ​ങ്ക​ല്‍പ്പ​ത്തി​ല്‍ ഗ്രോ​ത്ത് കോ​റി​ഡോ​ര്‍ വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്. 4800 കോ​ടി രൂ​പ ചെ​ല​വി​ട്ടു നി​ര്‍മി​ക്കു​ന്ന 80 കി​ലോ​മീ​റ്റ​ര്‍ ദൈ​ര്‍ഘ്യ​മു​ള്ള നാ​ലു​വ​രി​പ്പാ​ത​യു​ടെ അ​ലൈ​ന്‍മെ​ന്‍റ് അ​ന്തി​മ​മാ​യി തീ​രു​മാ​നി​ക്കാ​ന്‍ കേ​ന്ദ്ര റോ​ഡ് ഗ​താ​ഗ​ത​മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​ന്ന​ത​ത​ല​സം​ഘം അ​ടു​ത്ത​യാ​ഴ്ച എ​ത്തും.  

 ഇ​തി​നോ​ട് ചേ​ര്‍ന്നാ​വും സ്ഥ​ലം ഏ​റ്റെ​ടു​ത്തു​കൊ​ണ്ട്  ക്‌​നോ​ള​ജ് ഹ​ബ്ബും, ഐ​ടി വി​ക​സ​ന പ​ദ്ധ​തി​ക​ളും, ലോ​ജി​സ്റ്റി​ക് സോ​ണു​മ​ട​ക്ക​മു​ള്ള പ​ദ്ധ​തി​ക​ള്‍ ഒ​രു​ക്കു​ക. സ്വ​കാ​ര്യ നി​ക്ഷേ​പ​ത്തി​ന് ഇ​ണ​ങ്ങും വി​ധം ഭൂ​മി ഏ​റ്റെ​ടു​ത്ത് സ​ജ്ജ​മാ​ക്കി​കൊ​ടു​ക്കു​ക​യാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. അ​മ​രാ​വ​തി മോ​ഡ​ല്‍ പ്രോ​ജ​ക്റ്റാ​ണ് സ​ര്‍ക്കാ​ര്‍ മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​ത്. നി​ല​വി​ല്‍ റോ​ഡി​ന്‍റെ അ​ലൈ​ന്‍മെ​ന്‍റ് തീ​രു​മാ​നി​ച്ചാ​ല്‍ അ​ടു​ത്ത വ​ര്‍ഷം നി​ര്‍മാ​ണം തു​ട​ങ്ങാ​നാ​കു​മെ​ന്നാ​ണു സ​ര്‍ക്കാ​രി​ന്‍റെ പ്ര​തീ​ക്ഷ. മൂ​ന്ന് വ​ര്‍ഷം കൊ​ണ്ട് പൂ​ര്‍ത്തി​യാ​ക്കും. ആ​ദ്യം നാ​ലു​വ​രി​പ്പാ​ത​യാ​ണ് നി​ര്‍മി​ക്കു​ക. പി​ന്നീ​ട് ഇ​ത് ആ​റു​വ​രി​യാ​ക്കും.

പ​ദ്ധ​തി​ക്ക് ക​ഴി​ഞ്ഞ മാ​സം കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ അ​നു​മ​തി ന​ല്‍കി​യി​രു​ന്നു. സ്ഥ​ല​മേ​റ്റെ​ടു​പ്പി​നു​ള്ള പ​കു​തി തു​ക മാ​ത്രം സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ മു​ട​ക്കി​യാ​ല്‍ മ​തി. ബാ​ക്കി തു​ക മു​ഴു​വ​ന്‍ കേ​ന്ദ്രം വ​ഹി​ക്കും. കേ​ന്ദ്ര​സ​ര്‍ക്കാ​രി​ന്‍റെ ക്യാ​പി​റ്റ​ല്‍ റീ​ജ്യ​ൻ ഡ​വ​ല​പ്‌​മെ​ന്‍റ് പ​ദ്ധ​തി​യു​ടെ ര​ണ്ടാം​ഘ​ട്ട​മാ​യ ഔ​ട്ട​ര്‍ ഏ​രി​യ ഗ്രോ​ത്ത് കോ​റി​ഡോ​റി​ന്‍റെ ഭാ​ഗ​മാ​യാ​ണു പ​ദ്ധ​തി​ക്ക് അ​നു​മ​തി ല​ഭി​ച്ച​ത്. 

 70 മീ​റ്റ​ര്‍ വീ​തി​യി​ലാ​ണ് ഔ​ട്ട​ര്‍ റി​ങ് റോ​ഡി​നാ​യി സ്ഥ​ല​മേ​റ്റെ​ടു​ക്കു​ക. റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും 10 മീ​റ്റ​ര്‍ വീ​തി​യു​ള്ള സ​ര്‍വീ​സ് റോ​ഡും നി​ര്‍മി​ക്കും. പാ​ത​നി​ര്‍മാ​ണ​ത്തി​നാ​യി 505 ഹെ​ക്റ്റ​ര്‍ ഭൂ​മി ഏ​റ്റെ​ടു​ക്കേ​ണ്ടി​വ​രും. 2829 കോ​ടി രൂ​പ​യാ​ണു ഭൂ​മി ഏ​റ്റെ​ടു​ക്കാ​ന്‍ മാ​ത്ര​മു​ള്ള ചെ​ല​വാ​യി ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​തി​ല്‍ 1414 കോ​ടി രൂ​പ മാ​ത്ര​മേ കേ​ര​ളം ന​ല്‍കേ​ണ്ട​തു​ള്ളൂ. അ​തും അ​ടു​ത്ത മൂ​ന്നു​വ​ര്‍ഷം കൊ​ണ്ട് ന​ല്‍കി​യാ​ല്‍ മ​തി. ക​ഴി​ഞ്ഞ വ​ര്‍ഷം കേ​ന്ദ്ര​മ​ന്ത്രി നി​തി​ന്‍ ഗ​ഡ്ക​രി​യും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ലാ​ണ് പാ​ത നി​ര്‍മാ​ണ​ത്തി​ന്‍റെ ചെ​ല​വ് പൂ​ര്‍ണ​മാ​യി വ​ഹി​ക്കാ​ന്‍ കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ സ​മ്മ​തം​മൂ​ളി​യ​ത്. 


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top