22
August 2019 - 10:09 am IST

Download Our Mobile App

Flash News
Archives

Football

real-madrid

റ​യ​ലി​ന് ഡ​ച്ച് ച​ല​ഞ്ച്

Published:12 February 2019

ഹാ​ട്രി​ക്ക് കി​രീ​ട വി​ജ​യ​ത്തി​ന്‍റെ പ​കി​ട്ടു​ള്ള റ‍യ​ൽ മാ​ഡ്രി​ഡി​ന് ഇ​ന്ന​ത്തെ മു​ഖാ​മു​ഖ​ത്തി​ൽ വ്യ​ക്ത​മാ​യ മു​ൻ​തൂ​ക്ക​മു​ണ്ട്. ലാ ​ലീ​ഗ സീ​സ​ണി​ന്‍റെ തു​ട​ക്ക​ത്തി​ൽ പ​ത​റി​യ റ​യ​ൽ, സാ​ന്‍റി​യാ​ഗോ സൊ​ളാ​രി​ക്ക് കീ​ഴി​ൽ പു​തു ജീ​വ​ൻ നേ​ടി​ക്ക​ഴി​ഞ്ഞു. ക​ണ​ക്കു​ക​ളും റ​യ​ലി​ന് അ​നു​കൂ​ലം.

ആം​സ്റ്റ​ർ​ഡാം: നി​ല​വി​ലെ ജേ​താ​ക്ക​ളും സ്പാ​നി​ഷ് ക​രു​ത്ത​രു​മാ​യ റ​യ​ൽ മാ​ഡ്രി​ഡി​ന് ചാം​പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ൽ ഇ​ന്ന് ഡ​ച്ച് ച​ല​ഞ്ച്. പ്രീ- ​ക്വാ​ർ​ട്ട​റി​ന്‍റെ ആ​ദ്യ പാ​ദ​ത്തി​ൽ അ​യാ​ക്സ് ആം​സ്റ്റ​ർ​ഡാം റ​യ​ലി​നെ നേ​രി​ടും. അ​യാ​ക്സി​ന്‍റെ ത​ട്ട​ക​ത്തി​ൽ ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 1.30ന് ​മ​ത്സ​ര​ത്തി​ന്‍റെ കി​ക്കോ​ഫ്. 

ഹാ​ട്രി​ക്ക് കി​രീ​ട വി​ജ​യ​ത്തി​ന്‍റെ പ​കി​ട്ടു​ള്ള റ‍യ​ൽ മാ​ഡ്രി​ഡി​ന് ഇ​ന്ന​ത്തെ മു​ഖാ​മു​ഖ​ത്തി​ൽ വ്യ​ക്ത​മാ​യ മു​ൻ​തൂ​ക്ക​മു​ണ്ട്. ലാ ​ലീ​ഗ സീ​സ​ണി​ന്‍റെ തു​ട​ക്ക​ത്തി​ൽ പ​ത​റി​യ റ​യ​ൽ, സാ​ന്‍റി​യാ​ഗോ സൊ​ളാ​രി​ക്ക് കീ​ഴി​ൽ പു​തു ജീ​വ​ൻ നേ​ടി​ക്ക​ഴി​ഞ്ഞു. ക​ണ​ക്കു​ക​ളും റ​യ​ലി​ന് അ​നു​കൂ​ലം. അ​വ​സാ​ന ആ​റു മ​ത്സ​ര​ങ്ങ​ളി​ൽ ഒ​ന്നി​ൽ​പ്പോ​ലും റ​യ​ലി​നെ തോ​ൽ​പ്പി​ക്കാ​ൻ അ​യാ​ക്സി​ന് സാ​ധി​ച്ചി​ട്ടി​ല്ല. ഇ​രു​പ​തു ത​വ​ണ റ​യ​ൽ അ​യാ​ക്സി​ന്‍റെ വ​ല‌ കു​ലു​ക്കി​യ​പ്പോ​ൾ വ​ഴ​ങ്ങി​യ​ത് ര​ണ്ടു ഗോ​ൾ മാ​ത്രം. ഏ​റ്റ​വു​മൊ​ടു​വി​ൽ ഇ​രു ടീ​മു​ക​ളും മ​ല്ലി​ട്ട​പ്പോ​ൾ 4-1ന്‍റെ മാ​ർ​ജി​നി​ലാ​ണ് റ​യ​ൽ ജ​യി​ച്ചു ക​യ​റി​യ​ത്. ഗാ​രെ​ത് ബെ​യ്‌​ലും ക​രീം ബെ​ൻ​സേ​മ​യും വി​നീ​ഷ്യ​സ് ജൂ​നി​യ​റും അ​ട​ക്ക​മു​ള്ള താ​ര​ങ്ങ​ൾ ഉ​ജ്വ​ല ഫോ​മി​ലെ​ന്ന​തും റ​യ​ലി​ന് മു​ൻ​തൂ​ക്കം ന​ൽ​കു​ന്നു. ഗ്രൂ​പ്പ് ചാം​പ്യ​ൻ​മാ​രു​ടെ പ‌​ട്ട​വു​മാ​യാ​ണ് റ​യ​ൽ അ​വ​സാ​ന പ​തി​നാ​റി​ലേ​ക്ക് ടി​ക്ക​റ്റെ​ടു​ത്ത​ത്. 

മ​റു​വ​ശ​ത്ത്, 2005-06 സീ​സ​ണി​നു​ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് അ​യാ​ക്സ് പ്രീ ​ക്വാ​ർ​ട്ട​ർ ക​ളി​ക്കു​ന്ന​ത്. ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ൽ മി​ക​ച്ച പ്ര​ക​ട​നം അ​യാ​ക്സ് പു​റ​ത്തെ​ടു​ത്തി​രു​ന്നു. പ​ന്ത്ര​ണ്ട് ക​ളി​ക​ളി​ൽ ഏ​ഴി​ലും അ​വ​ർ ജ​യി​ച്ചു. ഗ്രൂ​പ്പ് ഇ​യി​ൽ ശ​ക്ത​രാ​യ ബ​യേ​ൺ മ്യൂ​ണി​ച്ചി​ന് പി​ന്നി​ൽ ര​ണ്ടാ​മ​താ​യി അ​വ​ർ ഫി​നി​ഷ് ചെ​യ്തു. ഇ​ക്കു​റി റ​യ​ലി​ന് വെ​ല്ല​വി​ളി​തീ​ർ​ക്കാ​ൻ ശേ​ഷി​യു​ണ്ടെ​ന്ന് തെ​ളി​യി​ക്കു​ന്നു അ​യാ​ക്സി​ന്‍റെ ക​ളി നി​ല​വാ​രം. എ​ങ്കി​ലും ഡ​ച്ച് ലീ​ഗി​ലെ അ​വ​സാ​ന മൂ​ന്ന് മ​ത്സ​ര​ങ്ങ​ളി​ൽ ര​ണ്ടി​ലും പ​രാ​ജ​യം രു​ചി​ച്ച​ത് അ​വ​ർ​ക്ക് ക്ഷീ​ണ​മാ​യി​ട്ടു​ണ്ട്. 

ആ​ക്ര​മ​ണ ഫു​ട്ബോ​ൾ ക​ളി​ക്കാ​ൻ ഇ​ഷ്ട​പ്പെ​ടു​ന്ന​വ​രാ​ണ് അ​യാ​ക്സ്. അ​വ​സാ​ന പ​ന്ത്ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ൽ പ​തി​നൊ​ന്നി​ലും സ്കോ​ർ ചെ​യ്ത ഡു​സാ​ൻ ടാ​ഡി​ക്കാ​ണ് അ​യാ​ക്സ് നി​ര​യി​ൽ ഏ​റെ അ​പ​ക​ട​കാ​രി. ക്ലാ​സ് ജാ​ൻ ഹ​ണ്ട്‌​ല​ർ, ഹ​ക്കിം സി​യെ​ച്ച്, കാ​സ്പ​ർ ഡോ​ൾ​ബ​ർ​ഗ് എ​ന്നി​വ​രെ​യും റ​യ​ൽ ക​രു​തി​യി​രി​ക്ക​ണം. ഹാ​ട്രി​ക്ക് കി​രീ​ട​വി​ജ​യ​ത്തി​ൽ സ‌ു​പ്ര​ധാ​ന സം​ഭാ​വ‌​ന ചെ​യ്ത പോ​ർ​ച്ചു​ഗീ​സ് സൂ​പ്പ​ർ താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ ടീ​മി​ൽ ഇ​ല്ലെ​ന്ന​ത് ഇ​ക്കു​റി റ‍യ​ൽ നി​ര​യി​ലെ കു​റ​വാ​ണ്. പ​ക്ഷേ, ക്രി​സ്റ്റ്യാ​നോ​യ്ക്കു​ശേ​ഷ​മു​ള്ള കാ​ല​ത്ത് ക​ളി ജ​യി​ക്കാ​നു​ള്ള സ​ർ​വ സ​ന്നാ​ഹ​വും റ​യ​ൽ മാ​ഡ്രി​ഡി​ന്‍റെ പ​ക്ക​ലു​ണ്ട്. ഇ​ന്ന​ത്തെ മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ ഇം​ഗ്ലി​ഷ് ക്ല​ബ് ടോ​ട്ട​ന​വും ജ​ർ​മ​നി​യി​ൽ നി​ന്നു​ള്ള ബൊ​റൂ​സി​യ ഡോ​ർ​ട്ട്മു​ൻ​ഡും ഏ​റ്റു​മു​ട്ടും.
 


വാർത്തകൾ

Sign up for Newsletter



top