Published:12 February 2019
വാഷിങ്ടൺ: കാലാവസ്ഥാ വ്യതിയാനം ഭൂമിയെ ഇഞ്ചിഞ്ചായി മരുഭൂമിയാക്കിമാറ്റുമെന്ന് ഭയക്കുന്നവർക്ക് ആശ്വസിക്കും...20 കൊല്ലം മുൻപുണ്ടായിരുന്നതിനേക്കാൾ കൂടുതൽ പച്ചപ്പുണ്ട് ഇപ്പോൾ ഭൂമിയിലെന്നാണ് നാസയുടെ പുതിയ കണ്ടെത്തൽ. ഈ പച്ചപ്പ് കൂട്ടുന്നതിൽ പ്രധാന പങ്കുവഹിക്കുന്നതോ, ജനപ്പെരുപ്പത്തിന്റെ പേരിൽ കല്ലേറു കൊള്ളുന്ന നമ്മുടെ സ്വന്തം ഇന്ത്യയും പിന്നെ ചൈനയും.
2000-2017 വരെയുള്ള ഉപഗ്രഹ വിവരങ്ങൾ പഠിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചതെന്ന് പഠനത്തിന് നേതൃത്വം നൽകിയ ബോസ്റ്റൺ സർവകലാശാലയിൽ നിന്നുള്ള പ്രൊഫസർ ചി ചെൻ പറയുന്നു. നേച്ചർ സസ്റ്റൈനിബിലിറ്റി എന്ന ജേണലിലാണ് വിശദാംശങ്ങൾപ്രസിദ്ധീകരിച്ചിരിക്കുന്നത്. ഭൂമിയിൽ ആകെയുള്ള പച്ചപ്പിൽ മൂന്നിലൊരു ഭാഗം പൂർണമായും ഇന്ത്യയിലും ചൈനയിലുമാണ്.
പക്ഷേ ഭൂമിയുടെ 9ല ശതമാനം പ്രദേശത്തു മാത്രമേ ഇപ്പോൾ സസ്യങ്ങളുള്ളൂ എന്നും ഗവേഷകർ പറയുന്നു. ലോകത്തിതു വരെയുണ്ടായ പച്ചപ്പ വർധിച്ചതിന്റെ 25 ശതമാനവും ചൈനയിലാണ്. ചൈനയിലെ വനങ്ങൾക്കാണ് പച്ചപ്പു കൂട്ടുന്നതിൽ വലിയ പങ്ക. 42ശതമാനം വനവും 32 ശതമാനം കൃഷിയിടവുമാണ് ചൈനയിലെങ്കിൽ ഇന്ത്യയിൽ നേരെ തിരിച്ചാണ്. പച്ചപ്പിന്റെ 82 ശതമാനവും കൃഷിഭൂമിയിൽ നിന്നും 4.4 ശതമാനം വനത്തിൽ നിന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.