Flash News
Archives

National

reliance-defence-clarifies-allegation-against-anil-ambani

റഫാൽ കരാറും ഇ-മെയിൽ സന്ദേശവും തമ്മിൽ ബന്ധമില്ലെന്ന് റിലയൻസ്

Published:12 February 2019

റഫാൽ യുദ്ധവിമാന ഇടപാടും ഇ-മെയിൽ സന്ദേശവും തമ്മിൽ യാതൊരു ബന്ധവുമില്ല. എയർബസുമായി ഹെലികോപ്റ്റർ സംബന്ധിച്ച ചർച്ചകളാണ് നടന്നിരുന്നത്.

ഡൽഹി: റഫാൽ യുദ്ധവിമാന ഇടപാടിൽ പ്രധാനമന്ത്രി ഒപ്പുവയ്ക്കുന്നതിന്​ പത്തു ദിവസം മുമ്പ്​ തന്നെ​ അനിൽ അംബാനിക്ക്​ ഇടപാടിനെ കുറിച്ച്​ അറിയാമായിരുന്നുവെന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ആരോപണത്തിനു മറുപടിയുമായി റിലയൻസ് ഡിഫൻസ് രംഗത്തെത്തി. റഫാൽ കരാറിന് പത്തു ദിവസം മുമ്പ് എയർ ബസ്​ അധികൃതർക്ക് ഇ-മെ‍യിൽ സന്ദേശമയച്ചത് മറ്റൊരു വിഷയവുമായി ബന്ധപ്പെട്ടാണെന്ന് റിലയൻസ് വാർത്താ കുറിപ്പിൽ വ്യക്തമാക്കി. 

റഫാൽ യുദ്ധവിമാന ഇടപാടും ഇ-മെയിൽ സന്ദേശവും തമ്മിൽ യാതൊരു ബന്ധവുമില്ല. എയർബസുമായി ഹെലികോപ്റ്റർ സംബന്ധിച്ച ചർച്ചകളാണ് നടന്നിരുന്നത്. മെയ്ക്ക് ഇൻ ഇന്ത്യയുടെ ഭാഗമായുള്ള സിവിൽ, ഡിഫൻസ് ഹെലികോപ്റ്റർ പദ്ധതി‍യെ കുറിച്ചുള്ള ഇ-മെയിൽ സന്ദേശമാണ് കൈമാറിയിരുന്നതെന്നും റിലയൻസ് ഡിഫന്‍സ് പറഞ്ഞു.


വാർത്തകൾ

Sign up for Newsletter



top